Waqf Property Registration: വഖഫ് സ്വത്ത് രജിസ്‌ട്രേഷന്‍; ജൂണ്‍ 6ന് പോര്‍ട്ടല്‍ ആരംഭിക്കും

Waqf Property Registration Portal To Launch: വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള കേന്ദ്രീകൃത പ്ലാറ്റ്‌ഫോമായി ഇത് പ്രവര്‍ത്തിക്കുമെന്നാണ് വിവരം. വഖഫ് സ്വത്തുക്കള്‍ ആറ് മാസത്തിനുള്ളില്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നാണ് നിബന്ധന.

Waqf Property Registration: വഖഫ് സ്വത്ത് രജിസ്‌ട്രേഷന്‍; ജൂണ്‍ 6ന് പോര്‍ട്ടല്‍ ആരംഭിക്കും

Waqf Property Registration

Published: 

03 Jun 2025 | 07:30 AM

ന്യൂഡല്‍ഹി: രാജ്യത്തെ വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പോര്‍ട്ടല്‍ വരുന്നു. ഉമീദ് എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ പോര്‍ട്ടല്‍ ആരംഭിക്കാന്‍ പോകുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകീകൃത വഖഫ് മാനേജ്‌മെന്റ്, ശാക്തീകരണം, കാര്യക്ഷമത, വികസനം തുടങ്ങിയവ ലക്ഷ്യമിട്ടാണ് പോര്‍ട്ടല്‍ ഉണ്ടാക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള കേന്ദ്രീകൃത പ്ലാറ്റ്‌ഫോമായി ഇത് പ്രവര്‍ത്തിക്കുമെന്നാണ് വിവരം. വഖഫ് സ്വത്തുക്കള്‍ ആറ് മാസത്തിനുള്ളില്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നാണ് നിബന്ധന. സ്വത്തിന്റെ വിസ്തീര്‍ണം, സ്ഥലങ്ങളുടെ ജിയോടാഗ് തുടങ്ങിയവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പോര്‍ട്ടലില്‍ നല്‍കിയിരിക്കണം.

സ്ത്രീകളുടെ പേരിലാണ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എങ്കില്‍ ഇത് വഖഫ് ആയി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്നും വൃത്തങ്ങള്‍ പറയുന്നു. ഇത്തരം ആസ്തിയുടെ പ്രാഥമിക ഗുണഭോക്താക്കള്‍ സ്ത്രീകള്‍, കുട്ടികള്‍, സാമ്പത്തികമായി താഴെക്കിടയിലുള്ളവര്‍ എന്നിവരായിരിക്കും.

ഓരോ സംസ്ഥാനത്തെയും വഖഫ് ബോര്‍ഡുകള്‍ മുഖേനയായിരിക്കും രജിസ്‌ട്രേഷന്‍ നടത്തുന്നത്. ആറ് മാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യാത്ത സ്വത്തുക്കള്‍ക്ക് രണ്ട് മാസം കൂടി സമയം നീട്ടി നല്‍കുന്നതായിരിക്കും. എന്നാല്‍ ഈ സമയത്തിനുള്ളില്‍ രിസ്റ്റര്‍ ചെയ്യാത്തവ തര്‍ക്ക പ്രദേശങ്ങളായി കണക്കാക്കുകയും അവയുടെ പരിഹാരത്തിനായി വഖഫ് ട്രൈബ്യൂണലിന് കൈമാറുകയും ചെയ്യും.

Also Read: Honeymoon Couple Missing: ഹണിമൂണിനിടെ കാണാതായ ദമ്പതികളില്‍ ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തി, ഭാര്യയെ കാണാനില്ല

വഖഫ് ഭേദഗതി ബില്ലിന്റെ വെളിച്ചത്തിലാണ് പോര്‍ട്ടല്‍ ആരംഭിക്കുന്നത്. വഖഫ് നിയമ ഭേദഗതി ചോദ്യം ചെയ്യുന്ന നിരവധി ഹരജികള്‍ നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. ഈ ഹരജികള്‍ തള്ളണമെന്ന് കോടതിയോട് കേന്ദ്രം ആവശ്യപ്പെട്ടു.

Related Stories
Sunetra Pawar: അജിത് പവാറിന്റെ പിന്‍ഗാമിയായി ഭാര്യ; സുനേത്ര മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്