Territorial Army: മോഹന്‍ലാലും യുദ്ധക്കളത്തിലേക്കോ? എന്താണ് ടെറിട്ടോറിയല്‍ ആര്‍മി

What is Territorial Army: ഇന്ത്യന്‍ കരസേനയുടെ ഭാഗമാണെങ്കിലും സ്ഥിരമായ സൈനിക സേവനത്തിനുള്ള സംവിധാനമല്ല ടെറിട്ടോറിയല്‍ ആര്‍മി. യുദ്ധം, ദുരന്തങ്ങള്‍ തുടങ്ങിയ അടിയന്തര ഘട്ടങ്ങളിലും സേനയക്ക് ആവശ്യമുള്ള മറ്റ് സന്ദര്‍ഭങ്ങളിലുമാണ് ടെറിട്ടോറിയല്‍ ആര്‍മിയുടെ സേവനം പ്രയോജനപ്പെടുത്തുന്നത്. മറ്റ് ജോലികളോടൊപ്പം പാര്‍ട്ട് ടൈമായി ടെറിട്ടോറിയല്‍ ആര്‍മിയുടെ ഭാഗമാകാന്‍ സാധിക്കും എന്നതാണ് പ്രത്യേകത.

Territorial Army: മോഹന്‍ലാലും യുദ്ധക്കളത്തിലേക്കോ? എന്താണ് ടെറിട്ടോറിയല്‍ ആര്‍മി

ടെറിട്ടോറിയല്‍ ആര്‍മി, മോഹന്‍ലാല്‍

Published: 

10 May 2025 16:13 PM

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ആരംഭിച്ചിട്ട് ദിവസങ്ങള്‍ പിന്നിടുന്നു. പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള പ്രകോപനങ്ങള്‍ക്ക് ഇന്ത്യ തക്കതായ മറുപടി നല്‍കിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വേണ്ടിവന്നാല്‍ ടെറിട്ടോറിയല്‍ ആര്‍മിയയെ അണിനിരത്തുന്നതിന് കരസേന മേധാവിക്ക് പ്രതിരോധ മന്ത്രാലയം കഴിഞ്ഞ ദിവസം അനുവാദം നല്‍കിയിരുന്നു. ഈയൊരു സാഹചര്യത്തില്‍ എന്താണ് ടെറിട്ടോറിയല്‍ ആര്‍മി എന്ന സംശയമാണ് പലരിലും ഉയരുന്നത്.

ടെറിട്ടോറിയല്‍ ആര്‍മി

ഇന്ത്യന്‍ കരസേനയുടെ ഭാഗമാണെങ്കിലും സ്ഥിരമായ സൈനിക സേവനത്തിനുള്ള സംവിധാനമല്ല ടെറിട്ടോറിയല്‍ ആര്‍മി. യുദ്ധം, ദുരന്തങ്ങള്‍ തുടങ്ങിയ അടിയന്തര ഘട്ടങ്ങളിലും സേനയക്ക് ആവശ്യമുള്ള മറ്റ് സന്ദര്‍ഭങ്ങളിലുമാണ് ടെറിട്ടോറിയല്‍ ആര്‍മിയുടെ സേവനം പ്രയോജനപ്പെടുത്തുന്നത്. മറ്റ് ജോലികളോടൊപ്പം പാര്‍ട്ട് ടൈമായി ടെറിട്ടോറിയല്‍ ആര്‍മിയുടെ ഭാഗമാകാന്‍ സാധിക്കും എന്നതാണ് പ്രത്യേകത.

1920ലാണ് ആര്‍മിയുടെ സഹായത്തിനായി രണ്ടാംനിര സംവിധാനം എന്ന നിലയില്‍ ടെറിട്ടോറിയല്‍ ഫോഴ്‌സിന് തുടക്കമിട്ടത്. അക്കാലത്തെ സൈനിക മേധാവിയായിരുന്ന സര്‍ ചാള്‍സ് മണ്‍റോ ഇക്കാര്യം ആവശ്യപ്പെട്ടുള്ള ബില്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ അവതരിപ്പിച്ചു.

യൂറോപ്യന്മാരും ആംഗ്ലോ ഇന്തയ്ക്കാരും ഉള്‍പ്പെട്ട ഓക്‌സിലറി ഫോഴ്‌സ്, ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട ടെറിട്ടോറിയല്‍ ഫോഴ്‌സ് എന്നിവ ചേര്‍ന്നുകൊണ്ടുള്ള സേനയായിരുന്നു അന്നത്തേത്. പിന്നീട് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് തൊട്ടടുത്ത വര്‍ഷമാണ് ടെറിട്ടോറിയല്‍ ആര്‍മി സ്ഥാപിതമാകുന്നത്. 1949ല്‍ ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.

ആര്‍മിയില്‍ നിന്ന് നിയോഗിക്കുന്ന ലഫ്റ്റനന്റ് ജനറല്‍ റാങ്കിലുള്ള ഡയറക്ടര്‍ ജനറലാണ് സേനയെ നയിക്കുക. ആര്‍മിയുടേത് പോലെ തന്നെ റാങ്ക് സംവിധാനം തന്നെയാണ് ഇവിടെയും. സേനയില്‍ അംഗമാകുന്നവര്‍ ഒരുവര്‍ഷത്തില്‍ രണ്ടുമാസം സേവനം ചെയ്യേണ്ടതാണെന്നാണ് നിബന്ധന. 18 മുതല്‍ 42 വയസ് വരെയുള്ള ആര്‍ക്കും ടെറിട്ടോറിയല്‍ ആര്‍മിയിലേക്ക് അപേക്ഷിക്കാം.

Also Read: Territorial Army: ഇന്ത്യയുടെ സ്വന്തം പട്ടാളം, അവരോടൊപ്പം മോഹന്‍ലാലും; എന്താണ് ടെറിട്ടോറിയല്‍ ആര്‍മി

മോഹന്‍ലാല്‍

മോഹന്‍ലാല്‍ ടെറിട്ടോറിയല്‍ ആര്‍മിയുടെ ഭാഗമാകുന്നത് 2009ലാണ്. ലെഫ്റ്റനന്റ് കേണല്‍ പദവിയാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇന്ത്യന്‍ ആര്‍മിയിലെ 122 ഇന്‍ഫെന്ററി ബറ്റാലിയന്‍ ടിഎ മദ്രാസ് ടീമിലെ അംഗമാണ് അദ്ദേഹം. വയനാട് ഉരുള്‍ പൊട്ടലുണ്ടായ സമയത്ത് മോഹന്‍ലാലിന്റെയും അദ്ദേഹം നേതൃത്വം നല്‍കുന്ന സേനയുടെയും സാന്നിധ്യം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.

 

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും