RC Book: വാഹനം വിറ്റു പക്ഷെ ആര്‍സിയിലെ പേര് മാറ്റിയില്ല അല്ലേ? ഇനി ഒന്നും നോക്കേണ്ട പണിപാളി
Vehicle Ownership Transfer: നിങ്ങളുടെ പേര് എത്രകാലത്തോളം പഴയ വാഹനത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ സ്ഥാനത്തുണ്ടോ, അത്രയും നാള്‍ ആ വാഹനം മൂലം ഉണ്ടാകുന്ന എല്ലാവിധ അനിഷ്ട സംഭവങ്ങള്‍ക്കും നിങ്ങളായിരിക്കും ഉത്തരവാദി.

പ്രതീകാത്മക ചിത്രം
വാഹനം വില്‍ക്കുമ്പോള്‍ ബന്ധപ്പെട്ട എല്ലാ രേഖകളില്‍ നിന്നും നിങ്ങളുടെ പേര് നീക്കം ചെയ്യണമെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. എന്നാല്‍ കാര്യത്തോട് അടുക്കുമ്പോള്‍ പലരും ഇക്കാര്യം മറന്നുപോകുന്നു. വാഹനത്തിന്റെ പണം കൈപ്പറ്റുന്നതോടെ നടപടികള്‍ അവസാനിക്കുന്നില്ല. നിങ്ങളുടെ പേര് എത്രകാലത്തോളം പഴയ വാഹനത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ സ്ഥാനത്തുണ്ടോ, അത്രയും നാള്‍ ആ വാഹനം മൂലം ഉണ്ടാകുന്ന എല്ലാവിധ അനിഷ്ട സംഭവങ്ങള്‍ക്കും നിങ്ങളായിരിക്കും ഉത്തരവാദി.
പേര് മാറ്റാതെയുള്ള വില്‍ക്കല്‍
വാഹനം വില്‍ക്കുമ്പോള്‍ രേഖകളില്‍ നിന്ന് നിങ്ങളുടെ പേര് മാറ്റിയില്ല എങ്കില്‍, ബോംബ് സ്‌ഫോടനം, തീവ്രവാദ പ്രവര്‍ത്തനം, മദ്യം-മയക്കുമരുന്ന കടത്തല്‍, മനുഷ്യക്കടത്ത്, ലൈംഗിക കടത്ത്, കള്ളപ്പണം, കുഴല്‍പ്പണമിടപാട്, മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് പ്രസ്തുത വാഹനം ഉപയോഗിക്കുകയാണെങ്കില്‍ നിങ്ങളായിരിക്കും നിയമത്തിന് മുന്നില്‍ ഉത്തരം പറയേണ്ടി വരുന്നത്.
വാഹനത്തിന്റെ പേരില്‍ വരുന്ന പിഴ, നിയമനടപടികള്‍ തുടങ്ങി എല്ലാത്തിനും ഉടമ ഉത്തരം പറയണം. അപകടം, ഗതാഗത ലംഘനം, പോലീസ് കേസ് എന്നിവ ഉണ്ടാകുമ്പോഴെല്ലാം ആരുടെ പേരിലാണോ വാഹനം ഉള്ളത് അവരിലേക്കാകും അന്വേഷണം എത്തുക. വാഹനത്തിന്റെ നിലവിലെ ഉടമ എന്ത് ചെയ്താലും നിയമത്തിന് മുന്നില്‍ നിങ്ങളാണ് യഥാര്‍ഥ ഉടമ.
Also Read: Driving Test: ഓട്ടോമാറ്റിക് കാറും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിച്ച് ഡ്രൈവിങ് ടെസ്റ്റ് നടത്താം
എന്തുകൊണ്ട് പേര് മാറ്റില്ല
ആര്‍സി ബുക്കില്‍ വാഹന ഉടമകളുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് വാഹനത്തിന്റെ വില സ്വാഭാവികമായും കുറയുന്നു. രേഖകളില്‍ പേര് മാറ്റാതെ വില്‍പന നടത്തുന്നത് ഉയര്‍ന്ന വില ലഭിക്കുന്നതിനായാണ്. പണം കൈപ്പറ്റുന്നതോടെ വാഹനം വില്‍ക്കുന്നതുമായി ബന്ധപ്പെട്ട നിങ്ങളുടെ ഉത്തരവാദിത്തം അവസാനിക്കുന്നില്ല. വാഹനം മറ്റൊരാള്‍ക്ക് കൈമാറുമ്പോള്‍ നിങ്ങളുടെ പേരും മറ്റ് വിവരങ്ങളും രേഖകളില്‍ നിന്ന് മാറ്റാനായി പ്രത്യേകം ശ്രദ്ധിക്കുക.