Bus Fire Near Kannur Airport: ഉംറ തീര്‍ത്ഥാടകരുമായി എയര്‍പോര്‍ട്ടിലേക്ക് പോയ ബസിന് തീപിടിച്ചു, സംഭവം മട്ടന്നൂരില്‍

Major Disaster Averted Near Kannur Airport: മട്ടന്നൂരില്‍ ഉറം തീര്‍ത്ഥാടകരുമായി വിമാനത്താവളത്തിലേക്ക് പോയ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. മാനന്തവാടിയില്‍ നിന്ന് തീര്‍ത്ഥാടകരുമായി കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് പോയ ബസിനാണ് തീപിടിച്ചത്. മട്ടന്നൂര്‍ ശിവപുരത്ത് പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. ബസില്‍ 42 പേരുണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല.

Bus Fire Near Kannur Airport: ഉംറ തീര്‍ത്ഥാടകരുമായി എയര്‍പോര്‍ട്ടിലേക്ക് പോയ ബസിന് തീപിടിച്ചു, സംഭവം മട്ടന്നൂരില്‍

പ്രതീകാത്മക ചിത്രം

Updated On: 

23 Jun 2026 | 01:28 PM

കണ്ണൂര്‍: മട്ടന്നൂരില്‍ ഉറം തീര്‍ത്ഥാടകരുമായി വിമാനത്താവളത്തിലേക്ക് പോയ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. മാനന്തവാടിയില്‍ നിന്ന് തീര്‍ത്ഥാടകരുമായി കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് പോയ ബസിനാണ് തീപിടിച്ചത്. മട്ടന്നൂര്‍ ശിവപുരത്ത് പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. ബസില്‍ 42 പേരുണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല. ബസില്‍ നിന്ന് പുക ഉയരുന്നത് കണ്ടപ്പോള്‍ ഡ്രൈവര്‍ ബസ് നിര്‍ത്തുകയായിരുന്നു. ഉടന്‍ തന്നെ യാത്രക്കാരെയും അവരുടെ സാധനങ്ങളും ബസില്‍ നിന്ന് മാറ്റി. ഇതിന് പിന്നാലെയാണ് ബസിന് തീപിടിച്ചത്.

മട്ടന്നൂരില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. ബസ് പൂര്‍ണമായും കത്തി നശിച്ചു. പ്രദേശത്തെ രണ്ട് കടകള്‍ക്കും നാശനഷ്ടങ്ങളുണ്ടായി. ഒരു ബേക്കറിയുടെയും, പഴക്കടയുടെയും നെയിംബോര്‍ഡുകള്‍ക്ക് കേടുപാടുകളുണ്ടായി. മുസ്ലീം ലീഗ് ഓഫീസിന്റെ ജനലിനും കേടുപാടുകളുണ്ട്. തീര്‍ത്ഥാടകരെ മറ്റൊരു ബസില്‍ വിമാനത്താവളത്തിലെത്തിച്ചു. ബസിന്റെ കംബ്രസറില്‍ നിന്നാണ് തീപടര്‍ന്നതെന്ന് സംശയിക്കുന്നു.

Also Read: Kottarakkara Tipper Truck Crash: കൊട്ടാരക്കരയില്‍ ബസ് സ്റ്റോപ്പിലേക്ക് ടിപ്പര്‍ ലോറി പാഞ്ഞുകയറി; മൂന്ന് മരണം

കൊട്ടാരക്കര നടുങ്ങി

കൊട്ടാരക്കര നീലേശ്വരത്ത് ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ടിപ്പർ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് കേരളം. മൂന്നു പേരാണ് മരിച്ചത്. ഹരിലാൽ (54), അജയകുമാർ (45), പാർത്ഥിപ് (15) എന്നിവരാണ് മരിച്ചത്. വിദ്യാർത്ഥികളായ കുശാൽ (15), ഋഷഭ് ബോബൻ (15), നവനീത് (13), ജിബി ബോൾ (15) എന്നിവർക്കും ടിപ്പർ ഓടിച്ചിരുന്ന ഡ്രൈവർ നിസാമിനും പരിക്കേറ്റു.

ഹരിലാൽ ഒരു ട്യൂട്ടോറിയൽ അധ്യാപകനാണ്. മകനെ ബസ് കയറ്റി വിടുന്നതിനായി സ്റ്റോപ്പിൽ എത്തിയതായിരുന്നു അജയകുമാർ. അതിവേഗത്തിൽ പാഞ്ഞുവന്ന ലോറി, ഒരു ഇറക്കം ഇറങ്ങുന്നതിനിടെ ആദ്യം ബൈക്കിലിടിക്കുകയും തുടർന്ന് നിയന്ത്രണം നഷ്ടമായി മറിയുകയുമായിരുന്നു. പുലർച്ചെ ഏഴു മണിയോടെയാണ് അപകടമുണ്ടായത്‌. അപകടത്തിന്റെ ആഘാതത്തിൽ ലോറി പൂർണ്ണമായും തകർന്നു.

ലോറി മറിഞ്ഞതോടെ അതിലുണ്ടായിരുന്ന മണ്ണ് മുഴുവൻ ബസ് സ്റ്റോപ്പിൽ നിന്നിരുന്നവരുടെ മുകളിലേക്ക് വീണു. സമീപത്തെ തകർന്ന മതിലിന്റെയും ബസ് ഷെൽട്ടറിന്റെയും കോൺക്രീറ്റ് അവശിഷ്ടങ്ങളും ഇവരുടെ ശരീരത്തിലേക്ക് പതിച്ചു. രാവിലെ ഏഴു മണിയുടെ ബസിനാണ് ആളുകള്‍ സ്റ്റോപ്പില്‍ കാത്തിരുന്നത്‌. ഇന്ന് ബസ് വരാൻ അല്പം വൈകി. പതിനഞ്ചോളം പേർ സ്ഥലത്തുണ്ടായിരുന്നു.

ചിലർ ഓടിമാറിയതിനാൽ രക്ഷപ്പെട്ടു. മതിലിനോട് ചേർന്ന് നിന്നിരുന്നവർക്ക് മാറാൻ കഴിഞ്ഞില്ല; ലോറി ഇടിച്ച് മതിൽ തകർത്ത് മറിയുകയായിരുന്നു. സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടവർക്ക് ഏറ്റവും മികച്ച അടിയന്തര ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ കർശന നിർദ്ദേശം നൽ. തിരുവനന്തപുരം മെഡിക്കൽ കോളേജിലും അടിയന്തര സാഹചര്യം നേരിടുന്നതിനായി പ്രത്യേക മെഡിക്കൽ സംഘത്തെ സജ്ജമാക്കി.

അപകടമുണ്ടാക്കിയ ടിപ്പർ ലോറി ഓടിച്ചിരുന്ന ഡ്രൈവർക്ക് ഹെവി വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് ഇല്ലായിരുന്നുവെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ വ്യക്തമാക്കി. ഒരു മാസം മുൻപാണ് ഇയാൾ ഗൾഫിൽ നിന്നും നാട്ടിലെത്തിയത്. അപകടം നടക്കുന്ന സമയത്ത് വാഹനത്തിലെ ജിപിഎസ് സംവിധാനം ഓഫാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും, അമിതവേഗതയാണ് ദുരന്തത്തിന് കാരണമായതെന്നും ട്രാൻസ്‌പോർട്ട് കമ്മീഷണർ കൂട്ടിച്ചേർത്തു.

English Summary

A tourist bus carrying 42 Umrah pilgrims caught fire near Mattannur in Kerala. The incident happened at around 2:00 AM while the bus was traveling from Mananthavady to Kannur Airport. The driver noticed smoke and safely evacuated all passengers and luggage before the fire spread. No injuries were reported, though the bus was completely destroyed and a few nearby shops suffered minor damage.

Loading...
Unable to load recommendations.
Follow Us
Related Stories
Onam Celebration: അനന്തപുരിയിൽ ഓണവസന്തം: സംസ്ഥാനതല ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കം, ഉദ്ഘാടനം വൈകിട്ട്
Onam 2026: തിരുവനന്തപുരത്ത് ഇന്ന് മുതല്‍ ഗതാഗതനിയന്ത്രണം; ഓണാഘോഷം പൊടിപൊടിക്കും
Onam 2026 Pooradam Day: വന്നല്ലോ വന്നല്ലോ പൂരാടം വന്നല്ലോ…ഇന്ന് പൂരാടം; മാവേലിയെ കാത്ത് കേരളം
Kerala Weather Update: പൂരാടത്തിൽ പൂരം മഴ! സംസ്ഥാനത്ത് യെല്ലോ അലർട്ട്; മുന്നറിയിപ്പ് ഇവിടെയെല്ലാം
Vehicle Modification : ഫൈൻ അടയ്ക്കാൻ ലോൺ വേണ്ടിവരും! വാഹന മോഡിഫിക്കേഷന് ഹൈക്കോടതിയുടെ പൂട്ട്, ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പിഴയിടാൻ നിർദേശം
Muvattupuzha District Formation : പുതിയ ജില്ലയായി മൂവാറ്റുപുഴ പരി​ഗണനയിലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ, ഡീ ലിമിറ്റേഷൻ കമ്മീഷൻ വരും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
ഓണസദ്യയിലെ ഈ വിഭവങ്ങൾ ഫ്രിഡ്ജിൽ വെക്കരുതേ
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം