ADGP MR Ajithkumar: എഡിജിപി എംആർ അജിത് കുമാറിനെ നീക്കി

Body Building Players Appointment Controversy: ബോഡി ബിൽഡിംഗ് താരങ്ങളുടെ നിയമനം സംബന്ധിച്ച വിവാദം കത്തുന്നതിനിടയിലാണ് പുതിയ മാറ്റം, പ്രത്യേക ഉത്തരവിലാണ് ബോഡി ബിൽഡിംഗ് താരങ്ങളെ ഇൻസ്പെക്ടർ റാങ്കിൽ നിയമിക്കാൻ സർക്കാർ ആലോചിച്ചത്, ആംഡ് ബറ്റാലിയനിലേക്കായിരുന്നു നിയമനം

ADGP MR Ajithkumar: എഡിജിപി എംആർ അജിത് കുമാറിനെ നീക്കി

Adgp Mr Ajithkumar (1)

Updated On: 

04 Feb 2025 08:47 AM

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെ കേരളാ പോലീസിൻ്റെ സ്പോർ്ട്സ് വിഭാഗത്തിൽ നിന്നും നീക്കി. ബോഡി ബിൽഡിംഗ് താരങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദം കനക്കുന്നതിനിടയിലാണ് പുതിയ മാറ്റം. സർക്കാർ തലത്തിൽ നിന്നും എത്തുന്നത്. എഡിജിപ് എസ് ശ്രീജിത്തിനാണ് പകരം ചുമതല. അജിത് കുമാർ തന്നെ നേരിട്ട് വിഷയത്തിൽ ഡിജിപിക്ക് അപേക്ഷ നൽകുകയായിരുന്നെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ബോഡി ബിൽഡിംഗ് താരങ്ങൾക്ക് ആംഡ് ബറ്റാലിയനിൽ ഇൻസ്പെക്ചടറായാണ് നിയമനം നൽകിയത്. എന്നാൽ നിലവിലുള്ള സർക്കാർ ഉത്തരവിനെ മറി കടന്നായിരുന്നു ഇത്തരത്തിലൊരു നീക്കം. ചിത്തരേഷ് നടേശന്‍, ഷിനു ചൊവ്വ എന്നിവരെയാണ് നിയമിക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നത്. ഇത് പ്രത്യേക കേസായി പരിഗിണിക്കാമെന്നും ഉത്തവിൽ പറയുന്നു.

നിലവിൽ സ്പോഴ്സ് ക്വാട്ടാ നിയമനത്തിനായി പരിഗണിക്കുന്ന കായിക ഇനമല്ല ബോഡി ബില്‍ഡിങ്ങ്. ഇത്തരത്തിലൊരു പ്രശ്നം നിലനിൽക്കെയായിരുന്നു സർക്കാർ തീരുമാനം. പൊലീസിൻ്റെ സായുധ സേനാ വിഭാഗങ്ങളിൽ ഇന്‍സ്പ്കെടര്‍ അല്ലെങ്കിൽ സിഐ റാങ്കിലേക്ക് കായികതാരങ്ങളെ നേരിട്ട് നിയമിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ട്. ഇത് അട്ടിമറിച്ചെന്നാണ് ആരോപണം. നിയമനത്തിന് ശുപാർശ നൽകിയ രണ്ട് താരങ്ങളും ദേശിയ അന്തർ ദേശിയ തലത്തിൽ അവാർഡുകൾ നേടിയ താരങ്ങളാണ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും