AK Saseendran: ഗൂഢാലോചന എന്ന് ഞാന്‍ പറഞ്ഞിട്ടേ ഇല്ല; പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയമുണ്ടോയെന്ന് സംശയം: എകെ ശശീന്ദ്രന്‍

AK Saseendran On Electric Shock Death in Nilambur: വിദ്യാര്‍ഥിയുടെ മരണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ല. ഇപ്പോള്‍ തന്നെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മാധ്യമങ്ങള്‍ അതിന് കൂട്ടുനില്‍ക്കരുത്. യുഡിഎഫ് കിട്ടിയ അവസരം മുതലെടുത്തുവെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു.

AK Saseendran: ഗൂഢാലോചന എന്ന് ഞാന്‍ പറഞ്ഞിട്ടേ ഇല്ല; പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയമുണ്ടോയെന്ന് സംശയം: എകെ ശശീന്ദ്രന്‍

എകെ ശശീന്ദ്രന്‍

Published: 

09 Jun 2025 | 02:01 PM

മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടത്തിയ പ്രസ്താവനയില്‍ മലക്കംമറിഞ്ഞ് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടേ ഇല്ലെന്നും തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

വിദ്യാര്‍ഥിയുടെ മരണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ല. ഇപ്പോള്‍ തന്നെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മാധ്യമങ്ങള്‍ അതിന് കൂട്ടുനില്‍ക്കരുത്. യുഡിഎഫ് കിട്ടിയ അവസരം മുതലെടുത്തുവെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു.

മരണത്തിന് പിന്നാലെയുണ്ടായ പ്രതിഷേധത്തില്‍ രാഷ്ട്രീയമുണ്ടെന്നാണ് താന്‍ പറഞ്ഞത്. പ്രദേശവാസികള്‍ സംഭവം ഉണ്ടായ ദിവസം രാവിലെ പറഞ്ഞത് അവിടെ അത്തരം ഫെന്‍സിങ് ഇല്ലായിരുന്നു എന്നാണ്. ഇത് താന്‍ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്. മരണത്തില്‍ ഗൂഢാലോചനയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ വിഷയത്തില്‍ പ്രതികരിച്ചതിന് പിന്നാലെ വനംവകുപ്പിനെയും വനംവകുപ്പ് മന്ത്രിയെയും ഒറ്റപ്പെടുത്തി തിരഞ്ഞെടുപ്പിലെ ആയുധമാക്കി ഉപയോഗിക്കാനുള്ള ശ്രമമാണ് നടന്നതെന്നും തന്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Also Read: Electric Shock Death: വനംവകുപ്പ് വൈദ്യുതി ഉപയോഗിച്ച് ഫെന്‍സിങ് നടത്തുന്നില്ല; കുട്ടിയുടെ മരണത്തില്‍ ഗൂഢാലോചന: വനംമന്ത്രി

അതേസമയം, വനം മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഗൂഢാലോചന നടന്നതിന് തെളിവ് നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ ശശീന്ദ്രന്‍ നടത്തിയ പ്രസ്താവന പ്രതിപക്ഷത്തിന് ആയുധം കൊടുത്തത് പോലെയായി എന്ന് മുഖ്യമന്ത്രിയും പറഞ്ഞിരുന്നു.

Related Stories
Viral Video: ‘സ്‌കൂളിൽ കഞ്ഞിവയ്‌ക്കുന്ന കമലേച്ചിക്ക് കുട്ടികൾ നൽകിയ സമ്മാനം കണ്ടോ? വീഡിയോ വൈറൽ
Sabarimala Gold Scam: ‘പോറ്റിയെ വിശ്വാസമായിരുന്നു, സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ല’; ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യം ചെയ്തു
Kerala Weather Update: ചൂടിൽ ഉരുകാൻ കേരളം; ഒരേയൊരു ജില്ലയിൽ മാത്രം മഴ സാധ്യത, കാലാവസ്ഥ പ്രവചനം
Pathanamthitta Murder: ബലാത്സംഗംചെയ്ത് യുവതിയെ കെട്ടിത്തൂക്കിക്കൊന്നു; നഖത്തിനടിയിൽ നിന്ന് കിട്ടിയ തൊലിയും ബീജവും തെളിവായി; നസീര്‍ കുറ്റക്കാരൻ
Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ടേക്കും; അയോഗ്യതയില്‍ തീരുമാനം ഉടന്‍
പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ