Rahul Mamkoottathil: പരാതിക്കാരിയുടെ ചാറ്റുകൾ പരസ്യപ്പെടുത്തി; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെന്നി നൈനാനെതിരെ കേസ്
Rahul Mamkoottathil:പരാതിക്കാരിയുടെ ചാറ്റുകൾ ഉൾപ്പെടെ പരസ്യപ്പെടുത്തിയ നടപടിയിലാണ് സൈബർ പോലീസ് കേസെടുത്തത്....

Rahul Mamkoottathil , Fenni Nainan
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ക്കെതിരെ പീഡന പരാതി നൽകിയ അതിജീവിതയ്ക്കു നേരെ സൈബർ അധിക്ഷേപം നടത്തിയ കേസിൽ രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരെ കേസ്. പരാതിക്കാരിയുടെ ചാറ്റുകൾ ഉൾപ്പെടെ പരസ്യപ്പെടുത്തിയ നടപടിയിലാണ് സൈബർ പോലീസ് കേസെടുത്തത്.
ഇതിനിടെ ബലാൽസംഗം കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ മാവേലിക്കര സ്പെഷ്യൽ ജയിലിലേക്ക് മാറ്റി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് റിമാൻഡ് ചെയ്തത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ വീണ്ടും മജിസ്ട്രേറ്റിനു മുൻപിൽ ഹാജരാക്കിയത്. വലിയ പ്രതിഷേധങ്ങൾക്കിടയാണ് തെളിവെടുപ്പും ചോദ്യം ചെയ്യലും നടത്തിയത്. എന്നാൽ അന്വേഷണത്തോട് പൂർണ്ണമായും നിസ്സഹകരണ മനോഭാവമുള്ള രാഹുലിനു വേണ്ടി എസ് ഐ ടി വീണ്ടും കസ്റ്റഡിക്ക് വേണ്ടി അപേക്ഷ നൽകിയിട്ടില്ല.
ALSO READ:രാഹുൽ മാങ്കൂട്ടത്തിലിന് നിർണായക ദിനം; ജാമ്യ ഹർജി ഇന്ന് പരിഗണിക്കും
മെഡിക്കൽ പരിശോധനകൾക്ക് വേണ്ടി ആശുപത്രിയിൽ എത്തിച്ചപ്പോൾ വലിയ പ്രതിഷേധങ്ങൾ നേരിട്ടില്ലെങ്കിലും ജയിലിൽ എത്തിച്ചപ്പോൾ രാഹുലിനെ നേരെ മുട്ടയേറ് ഉണ്ടായി. എന്നാൽ കേസിൽ നിർണായ തെളിവായിക്കുമെന്ന് പ്രതീക്ഷിക്കുന്ന ലാപ്ടോപ്പ് കണ്ടെത്താൻ എസ്ഐടിക്ക് ഇനിയും സാധിച്ചിട്ടില്ല.
അതേസമയം 2024 ഏപ്രിലിൽ ബലാൽസംഗത്തിന് ഇരയായ യുവതി രണ്ടുമാസം മുൻപും രാഹുലിനെ സ്വകാര്യമായി കാണണം എന്ന് ആവശ്യപ്പെട്ടതായി രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാൻ ആരോപിച്ചു. എംഎൽഎ ബോർഡ് വെച്ച് വണ്ടി വേണ്ടെന്നും ഫ്ലാറ്റ് ആണെങ്കിൽ സൗകര്യം. ഇരുന്നു സംസാരിക്കാനാണ്, സ്വകാര്യ വാഹനത്തിൽ റൈഡ് പോകാൻ എന്നും പറയുന്ന ചാറ്റുകൾ യുവതിയുടേതാണെന്ന് പേരിലാണ് ഫെന്നി ഫേസ്ബുക്കിൽ പങ്കുവെച്ചത്.