Kerala Rain alert: മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം, നാളെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
Change in Kerala rain alert: ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ ഉള്ള പ്രദേശവാസികളും അധികൃതരും ജാഗ്രത പാലിക്കണം. കേരള കർണാടക ലക്ഷദ്വീപ തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല.

Kerala Rain Alert
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യത ഉണ്ടെന്നാണ് പുതിയ അറിയിപ്പിൽ ഉള്ളത്.
ഇന്ന് മൂന്ന് ജില്ലകളിലും നാളെ 8 ജില്ലകളിലും ആണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഗംഗാതട പശ്ചിമബംഗാളിന് മുകളിൽ നിലനിൽക്കുന്ന ചക്രവാത ചുഴിയും മഹാരാഷ്ട്ര മുതൽ കർണാടക തീരം വരെ നീളുന്ന ന്യൂനമർദ്ദ പാത്തിയും കേരളത്തിൽ അടുത്ത അഞ്ചു ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് കാരണമാകും എന്ന് അധികൃതർ വ്യക്തമാക്കുന്നു.
Also read – ഒറ്റത്തവണ നിക്ഷേപം, 5500 രൂപ മാസം ലഭിക്കും; ഒന്നും ചിന്തിക്കാനില്ല, ഇപ്പോള്‍ തന്നെ ചേര്‍ന്നോളൂ
ജൂലൈ 4 മുതൽ 6 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ജൂലൈ 4 മുതൽ 7 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാക്കാനും സാധ്യതയുണ്ട്. ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ ഉള്ള പ്രദേശവാസികളും അധികൃതരും ജാഗ്രത പാലിക്കണം. കേരള കർണാടക ലക്ഷദ്വീപ തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല.
എന്നാൽ ജൂലൈ 6 മുതൽ 8 വരെ കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ഈ ദിവസങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
കൂടാതെ മധ്യ പടിഞ്ഞാറൻ മധ്യകിഴക്കൻ തെക്ക് പടിഞ്ഞാറ് വടക്ക് അറബിക്കടൽ എന്നിവിടങ്ങളിലും തമിഴ്നാട് തീരും ഗൾഫ് ഓഫ് മാന്നാർ കന്യാകുമാരി തീരം തെക്കൻ ഗുജറാത്ത് വീരം കൊങ്കൺ ഗോവ തീരങ്ങൾ മധ്യവടക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലും ജൂലൈ 4 മുതൽ 8 വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് അധികൃതർ അറിയിച്ചു.