Chief Minister Pinarayi Vijayan : പുരോഗതിയുടെ 9 വർഷമാണ് കടന്നു പോയത്, നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

Pinarayi Vijayan highlighted the LDF governments' achievements: സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങളെ സാമ്പത്തിക രംഗത്ത് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പ്രതികൂലമായി ബാധിച്ചതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Chief Minister Pinarayi Vijayan : പുരോഗതിയുടെ 9 വർഷമാണ് കടന്നു പോയത്, നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

Cm Pinarayi Vijayan

Published: 

20 May 2025 18:37 PM

തിരുവനന്തപുരം: പുരോ​ഗതിയുടെ 9 വർഷങ്ങളാണ് കടന്നു പോയതെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ഒമ്പത് വർഷം കേരളത്തിന് വികസനത്തിന്റെയും സാമൂഹ്യ പുരോഗതിയുടെയും കാലഘട്ടമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒപ്പം ഇടതുപക്ഷ ജനാധിപത്യ മുന്നണി (LDF) സർക്കാരിന്റെ നേട്ടങ്ങളെ എണ്ണിപ്പറയുകയും ചെയ്തു അദ്ദേഹം.

തങ്ങളുടെ ലക്ഷ്യം വികസനമാണെന്നും, നവകേരളത്തിലേക്കുള്ള നയങ്ങളാണ് നടപ്പിലാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

പ്രതിസന്ധികളെ മറികടന്ന് മുന്നോട്ട്

 

സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങളെ സാമ്പത്തിക രംഗത്ത് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പ്രതികൂലമായി ബാധിച്ചതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അർഹമായ പല കാര്യങ്ങളും തടഞ്ഞുവെച്ച് കേന്ദ്രം സംസ്ഥാനത്തെ ഞെരുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നതിനൊപ്പം ഈ പ്രതിസന്ധികളെയും കേരളം മറികടന്ന് മുന്നോട്ട് പോകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

Also read – മോദിയും, രാജ്നാഥ് സിംഗും, അമിത്ഷായും ചേർന്ന് കാശ്മീർ ഭരിച്ചിട്ടും പെഹൽഗാമിൽ സുരക്ഷ ഒരുക്കാൻ പറ്റിയില്ല- എംഎ ബേബി,

പ്രധാന നേട്ടങ്ങൾ

 

  • വിഴിഞ്ഞം തുറമുഖം: ലോക ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി യാഥാർത്ഥ്യമാക്കാൻ സാധിച്ചത് വലിയ നേട്ടമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
  • ദേശീയ പാത വികസനം: ദേശീയ പാത വികസനം നടപ്പാക്കാനായത് എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലമാണ്.

സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് വെള്ളിയാഴ്ച പ്രകാശനം ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും