Pinarayi Vijayan: ‘മലയാളത്തിന്റെ അതുല്യനടനെ കണ്ടുമുട്ടി’; ജഗതിയെ ചേര്‍ത്തുപിടിച്ച് മുഖ്യമന്ത്രി
inarayi Vijayan met Jagathy Sreekumar: പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പുള്ള വാഹനപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജഗതി ശ്രീകുമാർ അടുത്തിടെയാണ് പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്.

നടൻ ജഗതി ശ്രീകുമാറിനൊപ്പമുള്ള അപ്രതീക്ഷിത കൂടിക്കാഴ്ച പങ്ക് വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളത്തേക്കുള്ള വന്ദേഭാരത് യാത്രക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. കൂടിക്കാഴ്ചയുടെ ചിത്രം മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ പങ്കുവച്ചു.
‘ഇന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ മലയാളത്തിന്റെ അതുല്യനടൻ ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടി. സുഖവിവരങ്ങൾ അന്വേഷിച്ചു’, ജഗതിയെ ചേർത്ത് പിടിച്ച് കൊണ്ടുള്ള ചിത്രം പങ്കുവച്ചു കൊണ്ട് മുഖ്യമന്ത്രി കുറിച്ചു.
അമ്മ സംഘടനയുടെ മീറ്റിങ്ങിൽ പങ്കെടുക്കാനായി പോവുകയായിരുന്നു ജഗതി. നടന്റെ സമീപത്തെത്തി മുഖ്യമന്ത്രി പിണറായി വിജയൻ സുഖവിവരങ്ങൾ അന്വേഷിച്ചു. പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പുള്ള വാഹനപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജഗതി ശ്രീകുമാർ അടുത്തിടെയാണ് പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്.
നീണ്ട ഇടവേളയ്ക്ക് ശേഷം സിബിഐ 5; ദി ബ്രെയിന്‍ ഉള്‍പ്പെടെയുള്ള ചില ചിത്രങ്ങളിലും ജഗതി അഭിനയിച്ചു. സംവിധായകൻ അരുൺ ചന്തു ഒരുക്കുന്ന വല എന്ന ചിത്രത്തിലാണ് ഇനി നടൻ പ്രധാന വേഷത്തിലെത്തുന്നത്. പ്രൊഫസർ അമ്പിളി എന്ന കഥാപാത്രമായാണ് ജഗതി ചിത്രത്തിൽ വേഷമിടുന്നത്. സയൻസ് ഫിക്ഷൻ കോമഡി -സോമ്പി ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ബേസില്‍ ജോസഫ്, ഗോകുല്‍ സുരേഷ്, വിനീത് ശ്രീനിവാസന്‍, അനാര്‍ക്കലി മരിക്കാര്‍, അജു വര്‍ഗീസ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.