Covid-19: കോവിഡ് വീണ്ടും എത്തിയേ; യാത്ര പോകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
Covid-19: വീണ്ടും കോവിഡ് പിടിമുറുക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. മാസ്ക് സാനിറ്റൈസർ തുടങ്ങിയവ ഉപയോഗിക്കണമെന്നും ആൾക്കൂട്ടങ്ങൾ പരമാവധി ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പിന്റെ നിർദേശമുണ്ട്.

രാജ്യത്ത് കൊവിഡ് 19 കേസുകൾ കൂടുന്നു. ജെ എൻ 1 വകഭേദമാണ് വീണ്ടും കൊവിഡ് വർദ്ധനവിന് കാരണമായതെന്നാണ് റിപ്പോർട്ട്. വീണ്ടും കോവിഡ് പിടിമുറുക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. മാസ്ക് സാനിറ്റൈസർ തുടങ്ങിയവ ഉപയോഗിക്കണമെന്നും ആൾക്കൂട്ടങ്ങൾ പരമാവധി ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പിന്റെ നിർദേശമുണ്ട്.
ഈ സാഹചര്യത്തിൽ യാത്ര ചെയ്യുമ്പോൾ ചില മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. അവ എന്തെല്ലാമെന്ന് പരിശോധിക്കാം.
യാത്ര പോകുന്നതിന് മുമ്പ് കൃത്യമായി പ്ലാൻ ചെയ്യുക. സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങൾ മനസിലാക്കുക.
സ്ഥലത്തെ നിലവിലെ അവസ്ഥ, താമസ സൗകര്യങ്ങൾ എന്നിവയെ കുറിച്ച് കൃത്യമായ ധാരണയുണ്ടായിരിക്കണം.
യാത്ര പോകുമ്പോൾ ഫസ്റ്റ് എയിഡ് ബോക്സ് എപ്പോഴും കെെയ്യിൽ കരുതുക. സാനിറ്റൈസർ, ഫെയ്സ് മാസ്ക്, ടിഷ്യു എന്നിവ ബോക്സിൽ ഉണ്ടായിരിക്കേണ്ടതാണ്.
ALSO READ: 10-ാം ക്ലാസ് പാസായിട്ടുണ്ടോ? കെഎസ്ആർടിസി സ്വിഫ്റ്റിൽ 600 അവസരങ്ങൾ, ഉടൻ അപേക്ഷിക്കാം
കെെകൾ ഇടയ്ക്കിടെ സോപ്പോ ഹാന്റ് വാഷോ ഉപയോഗിച്ച് കഴുകുക എന്നതാണ് പ്രധാനം.
കൊവിഡ‍് സമയത്ത് യാത്ര പോകുമ്പോൾ എപ്പോഴും മാസ്ക് ധരിക്കാൻ ശ്രദ്ധിക്കുക. ഇത് രോഗം പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നു.
കൊവിഡ് കൂടുന്ന സാഹചര്യത്തിൽ പരമാവധി പുറത്ത് നിന്നുളള ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. അവ രോഗ സാധ്യത കൂട്ടുന്നു.
കുട്ടികളുമായുള്ള യാത്ര കഴിവതും ഒഴിവാക്കുക. കുട്ടികളുടെ പ്രതിരോധ വ്യവസ്ഥ പൊതുവെ ദുർബലമാണ്. അതിനാൽ തന്നെ അവർക്ക് കോവിഡ് വൈറസ് ഏൽക്കാനുള്ള സാധ്യത കൂടുതലാണ്.
പുറത്തിറങ്ങുമ്പോൾ എപ്പോഴും അകലം പാലിക്കാൻ ശ്രദ്ധിക്കുക.