Dr P Sarin: ‘കേരളത്തില്‍ കാണാതായ യുവതികളെക്കുറിച്ച് അന്വേഷിക്കണം, ഇത് മാഫിയയാണ്‌’

Dr P Sarin about Missing cases: ഒരു യുവതിയോട് ഗര്‍ഭഛിദ്രം നടത്തണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ സംസാരിക്കുന്നതെന്ന പേരില്‍ പ്രമുഖ ദൃശ്യമാധ്യമം പുറത്തുവിട്ട ഓഡിയോ പങ്കുവച്ചുകൊണ്ടാണ് സരിന്‍ കാണാതായ യുവതികളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്‌

Dr P Sarin: കേരളത്തില്‍ കാണാതായ യുവതികളെക്കുറിച്ച് അന്വേഷിക്കണം, ഇത് മാഫിയയാണ്‌

ഡോ പി സരിന്‍

Published: 

23 Aug 2025 | 06:45 PM

പാലക്കാട്: കേരളത്തില്‍ കാണാതായ യുവതികളെക്കുറിച്ച് അന്വേഷിക്കണമെന്ന് ഡോ. പി. സരിന്‍. ദുരൂഹ സാഹചര്യത്തില്‍ ജീവനൊടുക്കിയ യുവതികളെക്കുറിച്ചും അന്വേഷിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ സരിന്‍ ആവശ്യപ്പെട്ടു. ഒരു യുവതിയോട് ഗര്‍ഭഛിദ്രം നടത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ സംസാരിക്കുന്നതെന്ന പേരില്‍ പ്രമുഖ ദൃശ്യമാധ്യമം പുറത്തുവിട്ട ഓഡിയോ പങ്കുവച്ചുകൊണ്ടാണ് സരിന്‍ കാണാതായ യുവതികളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്‌. ഇത് വലിയ ഒരു മാഫിയ ആണെന്നും, ചിലപ്പോള്‍ കൊന്നിട്ടുണ്ടാകാമെന്നും സരിന്‍ ആരോപിച്ചു.

രാഹുലിനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കിയതിന്റെ പേരില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച സരിനെ പാര്‍ട്ടി പുറത്താക്കിയിരുന്നു. പിന്നീട് പാലക്കാട്ടെ ഇടതുസ്ഥാനാര്‍ത്ഥിയായി മത്സരിച്ചു.

അതേസമയം, രാഹുലിന് കുരുക്ക് മുറുകയാണ്. എംഎല്‍എ യുവതിയോട് സംസാരിക്കുന്നതെന്ന പേരില്‍ നിരവധി ഓഡിയോകളാണ് ഇതിനകം പുറത്തുവന്നത്. ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് പറഞ്ഞെങ്കിലും അവസാന നിമിഷം വാര്‍ത്താസമ്മേളനം ഒഴിവാക്കി. ഇന്ന് വൈകുന്നേരം നാലരയ്ക്ക് ശേഷം മാധ്യമങ്ങളെ കാണാമെന്നായിരുന്നു രാഹുല്‍ അറിയിച്ചിരുന്നത്. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ രാഹുലിന്റെ അടൂരിലെ വീട്ടിലെത്തിയെങ്കിലും അവസാന നിമിഷം വാര്‍ത്താസമ്മേളനം ഒഴിവാക്കുകയായിരുന്നു. നേതാക്കളുടെ നിര്‍ദ്ദേശപ്രകാരമാണ് വാര്‍ത്താ സമ്മേളനം ഒഴിവാക്കിയതെന്നാണ് സൂചന.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചെങ്കിലും എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ലെന്ന നിലപാടിലാണ് രാഹുല്‍. എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നത് ആലോചനയിലേ ഇല്ലെന്ന് രാഹുല്‍ പറയുന്നു.

Also Read: Rahul Mamkootathil: ‘കൊല്ലാനാണെങ്കില്‍ സെക്കന്‍റുകൾ മതി’; യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന രാഹുലിന്റെ ശബ്ദരേഖ പുറത്ത്

രാഹുലിനെതിരായ ആരോപണങ്ങളില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. പൊലീസിനോട് വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍. രാഹുലിന്റെ രാജിക്കായി എല്‍ഡിഎഫും, ബിജെപിയും പ്രതിഷേധം ശക്തമാക്കുകയാണ്. രാഹുല്‍ രാജി വയ്ക്കണമെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും.

Related Stories
Christmas-New Year Bumper 2026 Result: ക്രിസ്തുമസ് പുതുവത്സര ബമ്പർ നറുക്കെടുപ്പ് ഫലമെത്തി, ഭാ​ഗ്യവാനായ ഈ കോടീശ്വരൻ ഇതാ….
Deputy Mayor Asha Nath: ‘എന്നെതന്നെ മറന്ന് കണ്ണുകൾ അറിയാതെ നനഞ്ഞു, ആ നേതാവിൽ കണ്ടത് അധികാരമല്ല’: കാലുതൊട്ടു വന്ദിച്ചതിൽ ആശാ നാഥ്
Rahul Mamkoottathil: മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ വിധി 28 ന്
Thiruvananthapuram: തിരുവനന്തപുരത്ത് കുടിവെള്ള വിതരണം മുടങ്ങും, എവിടെയെല്ലാം?
Neyyattinkara child death: കുഞ്ഞ് കട്ടിലിൽ മൂത്രമൊഴിച്ചപ്പോൾ ഉറക്കം പോയി, ദേഷ്യം വന്നു! ഒരു വയസ്സുകാരനെ കൊന്ന അച്ഛന്റെ മൊഴി
Mother Daughter Death: എംടെക്ക് കാരിയായ ഗ്രീമയ്ക്ക് വിദ്യാഭ്യാസമില്ല, മോഡേൺ അല്ല! ഭർത്താവിന്റെ പരിഹാസങ്ങളെക്കുറിച്ച് ബന്ധുക്കൾ
ഉഴുന്നുവടയില്‍ ദ്വാരം ഇടുന്നതിന്റെ കാരണമെന്ത്?
കറിവേപ്പില അച്ചാറിടാം, ആരോഗ്യത്തിന് ഗുണകരം
കോഴിയുടെ ഈ ഭാഗം കളയാന്‍ പാടില്ല; ഗുണങ്ങളുണ്ട്‌
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശമ്പളം എത്ര?
ആരും ഇത് കാണുന്നില്ലേ? ആ കുട്ടി നിൽക്കുന്നത് എവിടെയാണെന്ന് കണ്ടോ?
ആശ നാഥിനെ തിരികെ കാൽതൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
തൃശൂർ-ഗുരുവായൂർ പാസഞ്ചറിലെ ആദ്യ യാത്രികർക്ക് സുരേഷ് ഗോപിയുടെ വക സമ്മാനം
കാറിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ട് ഭാഗ്യകൊണ്ട് മാത്രം