Sabarimala: എരുമേലി ചന്ദനക്കുടം ഇന്ന്; മകരവിളക്കിനോടനുബന്ധിച്ച് 15 വ്യൂ പോയിൻ്റുകളിൽ പ്രത്യേക സുരക്ഷ

Sabarimala Erumeli Chandanakkudam Today: എരുമേലി ചന്ദനക്കുടം ഇന്ന്. ശബരിമലയിൽ മകരജ്യോതിയും മകരസംക്രമ പൂജയും ഈ മാസം 14നാണ്.

Sabarimala: എരുമേലി ചന്ദനക്കുടം ഇന്ന്; മകരവിളക്കിനോടനുബന്ധിച്ച് 15 വ്യൂ പോയിൻ്റുകളിൽ പ്രത്യേക സുരക്ഷ

എരുമേലി ചന്ദനക്കുടം

Published: 

10 Jan 2026 | 08:51 AM

പ്രശസ്തമായ എരുമേലി ചന്ദനക്കുടം ഇന്ന്. ഈ മാസം 11നാണ് പേട്ടതുള്ളൽ. ചന്ദനക്കുട മഹോത്സവത്തിന് തുടക്കം കുറിച്ച് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് അമ്പലപ്പുഴ സംഘവും എരുമേലി മഹല്ലാ ജമാഅത്തുമായുള്ള സൗഹൃദ സംഗമം നടക്കും. ചന്ദനക്കുട ഘോഷയാത്ര ഈ മാസം 11ന് പുലര്‍ച്ച 2.30ഓടെ പള്ളി വളപ്പിലാണ് സമാപിക്കുക. അമ്പലപ്പുഴ സംഘത്തിൻ്റെയും ആലങ്ങാട്ട് സംഘത്തിൻ്റെയും പേട്ടതുള്ളലുകളും നാളെ നടക്കും.

ശബരിമലയിൽ മകരജ്യോതിയും മകരസംക്രമ പൂജയും ഈ മാസം 14നാണ് നടക്കുക. ഉച്ചകഴിഞ്ഞ് 2.45ന് നട തുറക്കും. മൂന്നിനാവും സംക്രമപൂജ ആരംഭിക്കുക. തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേൽശാന്തി ഇഡി പ്രസാദ് നമ്പൂതിരി എന്നിവരാണ് മകരസംക്രമപൂജയ്ക്ക് മുഖ്യ കാർമികത്വം വഹിക്കുക. പന്തളം കൊട്ടാരത്തില്‍നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം ചാര്‍ത്തി വൈകിട്ട് 640ന് ദീപാരാധന. ഈ സമയത്ത് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയിക്കും.

Also Read: Sabarimala gold Scam: ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയുടെ അടുത്ത് എങ്ങനെ എത്തിയെന്നതിൽ അന്വേഷണം വേണം; ടി പി രാമകൃഷ്ണൻ

സന്നിധാനത്ത് മാത്രം മകരവിളക്ക് ദർശിക്കാൻ കഴിയുന്ന 15 വ്യൂപോയിൻ്റുകളുണ്ട്. ഇവിടെ പ്രത്യേക സുരക്ഷ ഏർപ്പെടുത്തും. ഇതിനുള്ള നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണ്. സന്നിധാനത്ത് പാണ്ടിത്താവളം മേഖലയിലാണ് ഏറ്റവും കൂടുതൽ തീർത്ഥാടകരുണ്ടാവുക. ഇവിടെ ദേവസ്വം ബോർഡിൻ്റെ ബാരിക്കേഡ് സ്ഥാപിക്കും. എല്ലാ വ്യൂപോയിൻ്റുകളിലും ആരോഗ്യവകുപ്പിൻ്റെ പ്രത്യേക മെഡിക്കൽ സംവിധാനങ്ങളും പോലീസിൻ്റെ സുരക്ഷയുമുണ്ടാവും. പമ്പ ഹിൽ ടോപ്പിലെ വ്യൂ പോയിൻ്റിൽ പ്രത്യേക സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തും. മുൻ ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്.

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ ജയിലിലേക്ക് മാറ്റിയിരുന്നു. ഈ മാസം 10 രാത്രിയോടെയാണ് തന്ത്രിയെ ‌തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലെത്തിച്ചത്. 14 ദിവസത്തേക്കാണ് കൊല്ലം വിജിലൻസ് കോടതി തന്ത്രിയെ റിമാൻഡ് ചെയ്തത്. കേസിൽ തന്ത്രി ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.

Follow Us
Related Stories
Kerala Monsoon 2026: ഇത്തവണ കാലവർഷം കുറയുമോ? എൽ നിനോയിൽ പെട്ട് മൺസൂൺ മഴ, ആദ്യ ഘട്ട പ്രവചനമെത്തി
Rahul Mamoottathil: രാഹുലിന്റെ വീഡിയോകൾ വൈറലാക്കിയത് ഫേക്ക് അക്കൗണ്ടുകളോ? സോഷ്യൽമീഡിയ റീച്ചിൽ സംശയിച്ച് ഇടത് സൈബർ ഹാൻഡിലുകൾ
Rubber Mission: കേരളത്തിലെ റബ്ബർ നഴ്സറികൾക്ക് ഇത് അഭിമാന നിമിഷം. 8.3 കോടി തൈകളുമായി നമ്മുടെ കർഷകർ
Kerala Rain alert: ഇന്ന് വൈകീട്ട് മഴ പെയ്യും ഉറപ്പ്… മധ്യ-തെക്കൻ ജില്ലക്കാർ ശ്രദ്ധിക്കുക
Kerala Assembly Election 2026: കണക്കുകൂട്ടലുകള്‍ കഴിഞ്ഞു; പോളിങ് ശതമാനം പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കൂടുതല്‍ കുന്ദമംഗലത്ത്, കുറവ് റാന്നിയില്‍
Kerala Lottery Result: അടിച്ചുമോനേ… ഒരു കോടി കിട്ടിയ ആ ഭാ​ഗ്യവാൻ ആര്? ഇന്നത്തെ ലോട്ടറി ഫലമെത്തി
Diabetic Patient Tips: പ്രമേഹമുള്ളവർ ഒഴിവാക്കേണ്ടത് പഞ്ചസാര മാത്രമാണോ?
പ്രമേഹ രോഗികള്‍ക്ക് പായസം കുടിക്കാമോ?
എങ്ങനെ ശരിയായ സണ്‍സ്‌ക്രീന്‍ തിരിച്ചറിയാം?
വിഷുവിന് ചക്ക എരിശ്ശേരി ഉണ്ടാക്കിയാലോ, റെസിപ്പി ഇതാ...
പോലീസിനെ ആക്രമിച്ചവരെ, നടുറോഡിൽ പൊക്കി
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചപ്പോൾ
കൊല്ലത്ത് ഓണമ്പലം ചന്തയ്ക്ക് സമീപം ഉണ്ടായ അപകടം
ഇടുക്കി ഈറ്റചോലയാറ്റിൽ വെള്ളം കുടിക്കാനെത്തിയ ആനക്കൂട്ടം