Palakkad District Hospital: പാലക്കാട് ജില്ലാ ആശുപത്രിയില്‍ തീപിടിത്തം; രോഗികളെ മാറ്റി

Palakkad District Hospital Fire Accident: ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് നിഗമനം. രണ്ട് മുറികളില്‍ നിന്നും തീ ആളിപ്പടര്‍ന്നത് ആളുകളില്‍ പരിഭ്രാന്തി പരത്തി. പിന്നീട് ആശുപത്രി ജീവനക്കാരും കൂട്ടിരിപ്പുകാരും ചേര്‍ന്ന് രോഗികള മാറ്റുകയായിരുന്നു.

Palakkad District Hospital: പാലക്കാട് ജില്ലാ ആശുപത്രിയില്‍ തീപിടിത്തം; രോഗികളെ മാറ്റി

തീപിടിത്തം

Updated On: 

16 Feb 2025 06:19 AM

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയില്‍ തീപിടിത്തം. ഇന്ന് (ഫെബ്രുവരി 16 ഞായര്‍) പുലര്‍ച്ചെ മൂന്ന് മണിക്കാണ് തീപിടിത്തമുണ്ടായത്. നഴ്‌സുമാരുടെ ചെയ്ഞ്ചിങ് മുറി, മരുന്ന് സൂക്ഷിക്കുന്ന സ്ഥലം എന്നിവിടങ്ങളിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് തൊട്ടടുത്തായി ഉണ്ടായിരുന്ന വനിത വാര്‍ഡുകളിലെ രോഗികളെ മാറ്റി.

മറ്റ് അപകടങ്ങളൊന്നും തന്നെയില്ലെന്നാണ് വിവരം. ഏകദേശം അരമണിക്കൂറോളം എടുത്തതാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തമുണ്ടായ ഉടനെ തന്നെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയിരുന്നു. പുലര്‍ച്ചെ മൂന്നരയോടെ തീ പൂര്‍ണമായും അണച്ചുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് നിഗമനം. രണ്ട് മുറികളില്‍ നിന്നും തീ ആളിപ്പടര്‍ന്നത് ആളുകളില്‍ പരിഭ്രാന്തി പരത്തി. പിന്നീട് ആശുപത്രി ജീവനക്കാരും കൂട്ടിരിപ്പുകാരും ചേര്‍ന്ന് രോഗികള മാറ്റുകയായിരുന്നു.

ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് അപകടം; 15 മരണം

ഡല്‍ഹി: ന്യൂഡല്‍ഹിയലെ റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് അപകടം. സംഭവത്തില്‍ 15 പേര്‍ക്ക് ദാരുണാന്ത്യം. കുംഭമേളയ്‌ക്കെത്തിയ ആളുകളുടെ തിരക്ക് മൂലമാണ് അപകടമുണ്ടായത്. മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം.

അന്‍പതിലേറെ പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. വിഷയത്തില്‍ റെയില്‍വേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അനുശോചനം രേഖപ്പെടുത്തി.

Also Read: Nursing College Ragging: റാഗിങ്: പ്രതികളായ വിദ്യാർഥികളുടെ തുടർപഠനം തടയും, നഴ്‌സിങ് കൗൺസിൽ തീരുമാനം

റെയില്‍വേ സ്‌റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് ഒരുപാട് ആളുകളുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ ഖേദിക്കുന്നു. എന്റെ ചിന്തകള്‍ അവരുടെ കുടുംബത്തോടൊപ്പമാണ്. പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രി എക്‌സില്‍ കുറിച്ചു.

അതേസമയം, പ്ലാറ്റ്‌ഫോം മാറ്റി ട്രെയില്‍ നിര്‍ത്തിയതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് വിവരം. വിഷയത്തില്‍ ചീഫ് സെക്രട്ടറിക്കും കമ്മീഷണര്‍ക്കും ലഫ്. ഗവര്‍ണര്‍ അടിയന്തര നടപടി സ്വീകരിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്