Global Ayyappa Sangamam: പിണറായി വിജയന്‍ ഭക്തനാണ്, പണ്ട് എന്തെങ്കിലും പറഞ്ഞുകാണും; പുകഴ്ത്തി വെള്ളാപ്പള്ളി

Vellappally Natesan Praises Pinarayi Vijayan: സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം തിരുത്തിയ രീതിയിലാണ് സര്‍ക്കാരിന്റെ സമീപനം. മുന്‍കാല അനുഭവങ്ങള്‍ സര്‍ക്കാരിനുണ്ട്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുകയാണെങ്കില്‍ അതിന്റെ ഗുണം സര്‍ക്കാരിനാണ്.

Global Ayyappa Sangamam: പിണറായി വിജയന്‍ ഭക്തനാണ്, പണ്ട് എന്തെങ്കിലും പറഞ്ഞുകാണും; പുകഴ്ത്തി വെള്ളാപ്പള്ളി

വെള്ളാപ്പള്ളി നടേശന്‍, പിണറായി വിജയന്‍

Published: 

20 Sep 2025 14:18 PM

പമ്പ: ആഗോള അയ്യപ്പ സംഗമ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇടതുപക്ഷത്തില്‍ മുഖ്യമന്ത്രിയായി തുടരാന്‍ യോഗ്യന്‍ പിണറായി വിജയന്‍ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയുടെ വികസനവുമായി ബന്ധപ്പെട്ട് ഇനിയും ഒരുപാട് ചര്‍ച്ചകള്‍ നടക്കണമെന്നും യുവതീ പ്രവേശന കാലത്തെ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുന്നത് ന്യായമാണെങ്കിലും സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം തിരുത്തേണ്ടതില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം തിരുത്തിയ രീതിയിലാണ് സര്‍ക്കാരിന്റെ സമീപനം. മുന്‍കാല അനുഭവങ്ങള്‍ സര്‍ക്കാരിനുണ്ട്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുകയാണെങ്കില്‍ അതിന്റെ ഗുണം സര്‍ക്കാരിനാണ്. ഇടതുപക്ഷത്തില്‍ മുഖ്യമന്ത്രിയായി തുടരാന്‍ യോഗ്യന്‍ പിണറായി വിജയന്‍ മാത്രമാണ്. പ്രതിപക്ഷം വെറും ഷണ്ഡന്മാരാണെന്നും വെള്ളാപ്പള്ളി അധിക്ഷേപിച്ചു.

പിണറായി വിജയനൊരു ഭക്തനാണ്. പണ്ട് എന്തെങ്കിലുമൊക്കെ പറഞ്ഞുകാണും. പക്ഷെ പിണറായിയുടെ മനസില്‍ ഭക്തിയുണ്ട്. അതിനാലാണ് വേദിയില്‍ വെച്ച് അയ്യപ്പ വിഗ്രഹം സ്വീകരിച്ചത്. പിണറായി വിജയന്‍ രണ്ട് തവണയാണ് ഇവിടെ വന്നത്. ശബരിമലയില്‍ എത്തുന്ന 90 ശതമാനം പേരും സിപിഎമ്മുകാരാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Also Read: Global Ayyappa Sangamam: ക്ഷേത്ര വരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ ഒരു പൈസ പോലും എടുക്കുന്നില്ല – മുഖ്യമന്ത്രി

അതേസമയം, ജാതി, മത വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും എത്തിച്ചേരാവുന്ന ആരാധനാലയമാണ് ശബരിമലയെന്ന് ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് പിണറായി പറഞ്ഞു. ഭക്തരുടെ ആവശ്യം നേരിട്ട് മനസിലാക്കി പരിഹരിക്കുകയാണ് സംഗമത്തിന്റെ ഉദ്ദേശം. എന്നാല്‍ ഭക്തിയുടെ പേരില്‍ പ്രത്യേക അജണ്ടയുമായി പ്രവര്‍ത്തിക്കുന്നവര്‍ സംഗമത്തെ തടയാന്‍ ശ്രമിച്ചെന്നും മുഖ്യമന്ത്രി വേദിയില്‍ പറഞ്ഞു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും