കൊച്ചുമകന്‍ സ്വര്‍ണമാല കവര്‍ന്നു; ക്ഷമിച്ച അമ്മൂമ്മ, തിരിച്ചേല്‍പ്പിച്ചതിന് 1,000 രൂപയും നല്‍കി

Grandson Steals Grandmother's Gold Chain: അമ്മൂമ്മ ഉറങ്ങുന്ന സമയത്ത് മാല അഴിച്ച് വെക്കുന്ന പതിവുണ്ട്. ചെറിയ തുകയൊക്കെ ഇടയ്ക്കിടെ വീട്ടില്‍ നിന്ന് മോഷ്ടിക്കുന്ന പതിവുള്ള ചെറുമകന്‍ ആരുമറിയാതെ മാലയും കവര്‍ന്നു. കൊച്ചുമകന്‍ തന്നെയാണ് മാല കവര്‍ന്നതെന്ന കാര്യം അമ്മൂമ്മയ്ക്ക് ഉറപ്പുണ്ടായിരുന്നു.

കൊച്ചുമകന്‍ സ്വര്‍ണമാല കവര്‍ന്നു; ക്ഷമിച്ച അമ്മൂമ്മ, തിരിച്ചേല്‍പ്പിച്ചതിന് 1,000 രൂപയും നല്‍കി

പ്രതീകാത്മക ചിത്രം

Published: 

08 Jul 2025 06:34 AM

ആലപ്പുഴ: ഒന്നര പവന്റെ സ്വര്‍ണമാല കവര്‍ന്ന കൊച്ചുമകനോട് ക്ഷമിച്ച് അമ്മൂമ്മ. മോഷ്ടിച്ച മാല വില്‍ക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ കൊച്ചുമകന്‍ മൂന്ന് ദിവസത്തിന് ശേഷം അത് അമ്മൂമ്മയെ തിരിച്ചേല്‍പ്പിച്ചു. അതോടെ അമ്മൂമ്മ അവന് ആയിരം രൂപ പാരിതോഷികം നല്‍കുകയായിരുന്നു. ആലപ്പുഴയിലാണ് സംഭവം.

അമ്മൂമ്മ ഉറങ്ങുന്ന സമയത്ത് മാല അഴിച്ച് വെക്കുന്ന പതിവുണ്ട്. ചെറിയ തുകയൊക്കെ ഇടയ്ക്കിടെ വീട്ടില്‍ നിന്ന് മോഷ്ടിക്കുന്ന പതിവുള്ള ചെറുമകന്‍ ആരുമറിയാതെ മാലയും കവര്‍ന്നു. കൊച്ചുമകന്‍ തന്നെയാണ് മാല കവര്‍ന്നതെന്ന കാര്യം അമ്മൂമ്മയ്ക്ക് ഉറപ്പുണ്ടായിരുന്നു. എന്നിരുന്നാലും അവനെ പോലീസില്‍ ഏല്‍പ്പിക്കാന്‍ മനസുവന്നില്ല.

കേസെടുക്കാതെ മാല തിരികെ വാങ്ങി തരണമെന്ന് ആവശ്യപ്പെട്ട് അമ്മൂമ്മ പോലീസിനെ സമീപിച്ചു. കേസെടുത്താല്‍ തനിക്ക് മാല കിട്ടുകയുമില്ല, കൊച്ചുമകന്‍ ജയിലിലേക്ക് പോകേണ്ടിയും വരും എന്നതാണ് അവരെ അതിന് പ്രേരിപ്പിച്ചത്. സംഭവത്തില്‍ കഴമ്പ് തോന്നിയ പോലീസ് കേസെടുക്കാതെ അന്വേഷണം ആരംഭിച്ചു.

കൊച്ചുമകന്റെ ഫോട്ടോ വാങ്ങിയ പോലീസ് അത് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എബി തോമസിന് നല്‍കി. അദ്ദേഹം അത് എല്ലാ ജ്വല്ലറി ഉടമകള്‍ക്കും നല്‍കി. ഇതോടെ മാലയുമായി ജ്വല്ലറികളിലെത്തിയ കൊച്ചുമകനില്‍ നിന്ന് ആരും അത് വാങ്ങിച്ചില്ല.

Also Read: Alappuzha Housewife Death: ആലപ്പുഴയിൽ മകന്റെ മർദനമേറ്റ വീട്ടമ്മ മരിച്ചു; പിതാവിനും പരിക്ക്

ജില്ലയിലെ 25 ഓളം ജ്വല്ലറികളില്‍ യുവാവ് പോയെങ്കിലും മാല വില്‍ക്കാനായില്ല. മാലയുടെ ഒരുഭാഗം മുറിച്ച് വില്‍ക്കാന്‍ ശ്രമിച്ചതും വിജയിച്ചില്ല. ഇതോടെ മാല അമ്മൂമ്മയെ തിരിച്ചേല്‍പ്പിക്കുകയായിരുന്നുവെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്