Ananthu Krishnan : പാതിവില തട്ടിപ്പിലൂടെ അനന്തുകൃഷ്ണന്‍ കൊണ്ടുപോയത് 800 കോടി; 21 അക്കൗണ്ടുകൾ മരവിപ്പിച്ചു; തെളിവെടുപ്പ് ഇന്നും തുടരും

Ananthu Krishnan Scooter Scam Case : രാഷ്ട്രീയക്കാര്‍ക്ക് പ്രതി ഫണ്ട് നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയതായി അനന്തു മൊഴി നല്‍കി. ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്തടക്കം സ്ഥാനാര്‍ത്ഥികള്‍ക്കും നേതാക്കള്‍ക്കും പണം നല്‍കി. എന്‍ജിഒ കോണ്‍ഫെഡറേഷനുമായി ബന്ധപ്പെട്ടും പണം നല്‍കി

Ananthu Krishnan : പാതിവില തട്ടിപ്പിലൂടെ അനന്തുകൃഷ്ണന്‍ കൊണ്ടുപോയത് 800 കോടി; 21 അക്കൗണ്ടുകൾ മരവിപ്പിച്ചു; തെളിവെടുപ്പ് ഇന്നും തുടരും

അനന്തു കൃഷ്ണന്‍

Published: 

09 Feb 2025 | 06:11 AM

പാതിവില തട്ടിപ്പുക്കേസിലെ പ്രതി അനന്തു കൃഷ്ണനുമായി ഇന്ന് എറണാകുളത്ത് തെളിവെടുപ്പ് നടക്കും. ഹൈക്കോടതി ജംഗ്ഷനില്‍ ഇയാള്‍ താമസിച്ചിരുന്ന രണ്ട് ഫ്‌ളാറ്റുകള്‍, കടവന്ത്രയില്‍ അനന്തുവിന്റെ ഓഫീസായി പ്രവര്‍ത്തിച്ചിരുന്ന സോഷ്യല്‍ ബീ വെഞ്ച്വേഴ്‌സ് എന്നിവിടങ്ങളിലാണ് ഇന്ന് തെളിവെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ദിവസവും തെളിവെടുപ്പ് നടന്നിരുന്നു. ഈരാറ്റുപേട്ട, കോളപ്ര, ശങ്കരപ്പിള്ളി, ഏഴുംമൈല്‍, പ്രതിയുടെ സ്വന്തം നാടായ കുടയത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് തെളിവെടുപ്പ് നടന്നത്. ശങ്കരപ്പിള്ളിയില്‍ ഇയാള്‍ വാങ്ങിയതും, അഡ്വാന്‍സ് കൊടുത്തതുമായ സ്ഥലങ്ങള്‍ പ്രതി പൊലീസിന് കാണിച്ചുകൊടുത്തു.

കോട്ടയം, ഇടുക്കി ജില്ലകളിലായി അഞ്ചിടത്ത് ഭൂമി വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. സെന്റിന് 1.5 ലക്ഷം-4 ലക്ഷം വിലമതിക്കുന്ന സ്ഥലമാണ് പ്രതി സ്വന്തമാക്കിയത്. ബിനാമി പേരില്‍ ഭൂമി വാങ്ങിയോയെന്നും അന്വേഷിക്കുന്നുണ്ട്. മുട്ടത്ത് 50 ലക്ഷ രൂപയ്ക്ക് 50 സെന്റും, കുടയത്തൂരില്‍ 40 ലക്ഷത്തിന് രണ്ട് പ്ലോട്ടുകളും, ഈരാറ്റുപേട്ടയില്‍ 23 സെന്റും ഇയാള്‍ സ്വന്തമാക്കി. ചില സ്ഥലങ്ങളില്‍ സ്ഥലത്തിന് അഡ്വാന്‍സും കൊടുത്തു.

800 കോടി രൂപയെങ്കിലും പ്രതി തട്ടിയെടുത്തതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 21 അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ഈ അക്കൗണ്ടുകളിലൂടെ മാത്രം 400 കോടിയോളം രൂപയുടെ ഇടപാട് നടന്നു. പാതിവില തട്ടിപ്പുകേസില്‍ കൂടുതല്‍ പരാതിയുമായി രംഗത്തെത്തുന്നുണ്ട്. സ്‌കൂട്ടറും, ഗൃഹോപകരണങ്ങളും പകുതി വിലയ്ക്ക് വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയെന്നാണ് പരാതി. മൂവാറ്റുപുഴ പൊലീസിന് ലഭിച്ച പരാതിയിലാണ് അനന്തു അറസ്റ്റിലായത്.

Read Also :  ‘വാതിൽ തള്ളിത്തുറന്നാണ് ദേവദാസ് ആക്രമിക്കാൻ വന്നത്’; രാജി വെക്കുമെന്ന് പറഞ്ഞപ്പോൾ കാലിൽ വീണെന്ന് മുക്കം അതിജീവിത

പൊളിറ്റിക്കല്‍ ഫണ്ടര്‍

അമ്പതോളം രാഷ്ട്രീയക്കാര്‍ക്ക് പ്രതി ഫണ്ട് നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ട്. സ്‌പോണ്‍സര്‍ഷിപ്പ്, തിരഞ്ഞെടുപ്പ് ഫണ്ട് എന്നിങ്ങനെ പണം നല്‍കി. രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയതായി അനന്തു പൊലീസിന് മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്തടക്കം ഇയാള്‍ സ്ഥാനാര്‍ത്ഥികള്‍ക്കും നേതാക്കള്‍ക്കും പണം നല്‍കി. എന്‍ജിഒ കോണ്‍ഫെഡറേഷനുമായി ബന്ധപ്പെട്ടും പണം നല്‍കിയതായാണ് വിവരം.

പ്രതിയുടെ വാട്‌സാപ്പ് ചാറ്റുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സെന്‍ട്രല്‍ ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോ, ആദായനികുതി വിഭാഗം എന്നിവ തട്ടിപ്പിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുന്നുണ്ട്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്ന ഉത്തരവ് ഉടന്‍ പുറത്തിറങ്ങിയേക്കും.

Related Stories
RRTS Project: ആർആർടിഎസ് മണ്ടൻ പദ്ധതി, കേരളത്തിൽ പ്രായോഗികമല്ല; ഇലക്ഷൻ മുന്നിൽ കണ്ടുള്ള നീക്കമെന്ന് ഇ ശ്രീധരൻ
Actress Assault Case: ‘മൊബൈല്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല, ശിക്ഷ റദ്ദാക്കണം’; നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയില്‍ അപ്പീലുമായി പൾ‌സർ‌ സുനി
Viral Video: ‘സ്‌കൂളിൽ കഞ്ഞിവയ്‌ക്കുന്ന കമലേച്ചിക്ക് കുട്ടികൾ നൽകിയ സമ്മാനം കണ്ടോ? വീഡിയോ വൈറൽ
Sabarimala Gold Scam: ‘പോറ്റിയെ വിശ്വാസമായിരുന്നു, സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ല’; ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യം ചെയ്തു
Kerala Weather Update: ചൂടിൽ ഉരുകാൻ കേരളം; ഒരേയൊരു ജില്ലയിൽ മാത്രം മഴ സാധ്യത, കാലാവസ്ഥ പ്രവചനം
Pathanamthitta Murder: ബലാത്സംഗംചെയ്ത് യുവതിയെ കെട്ടിത്തൂക്കിക്കൊന്നു; നഖത്തിനടിയിൽ നിന്ന് കിട്ടിയ തൊലിയും ബീജവും തെളിവായി; നസീര്‍ കുറ്റക്കാരൻ
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ