Kerala Rain Alert : ഇനി മഴ കനക്കും; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Heavy rain Alert in kerala; താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും മലയോര മേഖലകളിലുള്ളവരും പ്രത്യേക ജാഗ്രത പാലിക്കണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകളും അധികൃതർ മുന്നറിയിപ്പിൽ പറയുന്നു.

Kerala Rain Alert : ഇനി മഴ കനക്കും; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

kerala rain update ( പ്രതീകാത്മക ചിത്രം)

Published: 

19 May 2025 22:34 PM

കൊച്ചി: കേരളത്തിൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ആറ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത് എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. കേരളത്തിലെ എല്ലാ ജില്ലകളിലും മഴ ശക്തമാകാൻ സാധ്യതയുണ്ട്.

ഇതിനോടനുബന്ധിച്ച് ആറ് ജില്ലകളിൽ അതിശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് അലർട്ടിൽ 11 സെൻ്റീമീറ്റർ മുതൽ 20 സെൻ്റീമീറ്റർ വരെ മഴ പെയ്യാനുള്ള സാധ്യതയുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും വീശാൻ സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും മലയോര മേഖലകളിലുള്ളവരും പ്രത്യേക ജാഗ്രത പാലിക്കണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകളും അധികൃതർ മുന്നറിയിപ്പിൽ പറയുന്നു.

 

ജാഗ്രതാ നിർദ്ദേശങ്ങൾ

 

  • പൊതുജനങ്ങൾ ജാഗ്രത പാലിക്കുകയും അത്യാവശ്യ യാത്രകൾ ഒഴിവാക്കുകയും ചെയ്യുക.
  • താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ തയ്യാറെടുക്കുക.
  • മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.
  • പുഴകളിലും മറ്റ് ജലാശയങ്ങളിലും ഇറങ്ങുന്നത് ഒഴിവാക്കുക.
  • ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അറിയിപ്പുകൾ ശ്രദ്ധിക്കുക.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനനുസരിച്ച് അറിയിപ്പുകൾ നൽകും. ഇന്ന് തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ആറ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബുധനാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും വ്യാഴാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് മഞ്ഞ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്