Kerala Rain Alert: കേരളത്തില്‍ പരക്കെ മഴ; എന്നാല്‍ ഈ ജില്ലക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം
Rain Alert On July 21st In Kerala: മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്തൊന്നാകെയുള്ള കനത്ത മഴയില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

മഴ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് മഴ ശക്തമാകും. എന്നാല്‍ എല്ലാ ജില്ലകളിലും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്തൊന്നാകെയുള്ള കനത്ത മഴയില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
കഴിഞ്ഞ ദിവസം കേരളത്തിലെ എല്ലാ ജില്ലകളിലും അലര്‍ട്ടുണ്ടായിരുന്നു. 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 9 ജില്ലകളിലും യെല്ലോ അലര്‍ട്ടുമായിരുന്നു.
യെല്ലോ അലര്‍ട്ട്
- ജൂലൈ 21 തിങ്കള്‍- ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസഡഗോഡ്
- ജൂലൈ 22 ചൊവ്വ- ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
- ജൂലൈ 23 ബുധന്‍- തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
- ജൂലൈ 24 വ്യാഴം- തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
ഓറഞ്ച് അലര്‍ട്ട്
- ജൂലൈ 24 വ്യാഴം- കണ്ണൂര്‍, കാസര്‍ഗോഡ്
മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
ജൂലൈ 20 മുതല്‍ 22 വരെ കേരള-കര്‍ണാടക തീരങ്ങളിലും, 20 മുതല്‍ 24 വരെ ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ 20 മുതല്‍ 22 വരെ കേരള-കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയോ 60 കിലോമീറ്റര്‍ വരെയോ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
20 മുതല്‍ 245 വരെ ലക്ഷദ്വീപ് തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്ററോ അല്ലെങ്കില്‍ 60 കിലോമീറ്ററോ വേഗത്തിലുള്ള ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത പ്രവചിക്കുന്നു.