K Sudhakaran: തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് കോണ്‍ഗ്രസ്; തോറ്റാല്‍ പ്രാദേശിക നേതാക്കള്‍ക്കെതിരെ നടപടിയെന്ന് കെ. സുധാകരന്‍

K. Sudhakaran on local body elections: കോണ്‍ഗ്രസിന് സംസ്ഥാനത്ത് നല്ല സ്വാധീനമുണ്ട്. കോണ്‍ഗ്രസിന് കരുത്തില്ലെന്ന് പറഞ്ഞാല്‍ അതില്‍ യാഥാര്‍ത്ഥ്യമില്ല. കോണ്‍ഗ്രസിന് അകത്ത് കലാപമാണെന്ന് പറയുന്നത് അസംബദ്ധമാണ്. അങ്ങനെയൊരു പ്രശ്‌നം കോണ്‍ഗ്രസില്‍ ഇല്ല. വളരെയധികം സ്‌നേഹത്തോടും ഐക്യത്തോടുമാണ് കോണ്‍ഗ്രസ് പോകുന്നത്. ഇത് പഴയകാല കോണ്‍ഗ്രസല്ലെന്നും സുധാകരന്‍

K Sudhakaran: തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് കോണ്‍ഗ്രസ്; തോറ്റാല്‍ പ്രാദേശിക നേതാക്കള്‍ക്കെതിരെ നടപടിയെന്ന് കെ. സുധാകരന്‍

കെ. സുധാകരന്‍

Published: 

15 Mar 2025 | 06:31 AM

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ അതത് സ്ഥലങ്ങളിലെ പ്രാദേശിക നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ സാഹചര്യമാണുള്ളതെന്നും അത് പ്രയോജനപ്പെടുത്താന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണത്തെക്കാള്‍ 10 ശതമാനമെങ്കിലും വോട്ട് കൂടുതല്‍ നേടണം. ഒരു ശതമാനം പോലും കുറയാന്‍ പാടില്ല. മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റുമാരുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിന് ഇപ്പോഴും സംസ്ഥാനത്ത് നല്ല സ്വാധീനമുണ്ട്. കോണ്‍ഗ്രസിന് കരുത്തില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതില്‍ യാഥാര്‍ത്ഥ്യമില്ല. കോണ്‍ഗ്രസിന് അകത്ത് കലാപമാണെന്ന് പറയുന്നത് ശുദ്ധ അസംബദ്ധമാണ്. അങ്ങനെയൊരു പ്രശ്‌നം കോണ്‍ഗ്രസില്‍ ഇല്ല. വളരെയധികം സ്‌നേഹത്തോടും ഐക്യത്തോടുമാണ് കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നത്. ഇത് പഴയകാല കോണ്‍ഗ്രസല്ലെന്നും അദ്ദേഹം പറഞ്ഞു.

ജാമ്യത്തില്‍ വിട്ട നടപടി തെറ്റ്‌

അതേസമയം, കളമശ്ശേരി പോളിടെക്‌നിക് കോളേജിന്റെ ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയില്‍ പിടിയിലായവരെ ജാമ്യത്തില്‍ വിട്ടതിനെതിരെ സുധാകരന്‍ രംഗത്തെത്തി. കൂടുതൽ ആളുകളെ ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് ആകർഷിക്കുന്നതിന് ഈ നടപടി കാരണമാകുമെന്ന് സുധാകരന്‍ പ്രസ്താവനയിലൂടെ വിമര്‍ശിച്ചു.

Read Also : Minister V Sivankutty: ‘സെക്യൂരിറ്റി ജീവനക്കാർക്ക് ഇരിപ്പിടം നൽകണം; സർക്കുലർ പാലിച്ചില്ലെങ്കിൽ കടുത്ത നടപടി’

ലഹരി വ്യാപനത്തെ തടയുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. സിപിഎമ്മുകാര്‍ പ്രതികളായ എല്ലാ ലഹരിക്കേസുകളിലും അവരെ ജാമ്യത്തില്‍ വിടുന്നത് പതിവാണെന്നും സുധാകരന്‍ ആരോപിച്ചു. സിപിഎമ്മുകാര്‍ക്കെതിരെ കേസെടുത്താല്‍ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷനോ, സ്ഥലം മാറ്റമോ ലഭിക്കുമെന്നാണ് സുധാകരന്റെ വിമര്‍ശനം.

ലഹരിയും മദ്യവും വിറ്റ് വരുമാനമുണ്ടാക്കുകയാണ് ഇടതുസര്‍ക്കാരിന്റെ ലക്ഷ്യം. ലഹരിമാഫിയയോടാണ് സര്‍ക്കാരിന് പ്രതിബദ്ധത. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും നാടായി കേരളം അധപതിച്ചെന്നും, ക്യാമ്പസുകളിലെ മയക്കുമരുന്ന് വ്യാപാരത്തിന് എസ്എഫ്‌ഐ ഒത്താശ ചെയ്യുന്നുവെന്നും സുധാകരന്‍ ആരോപിച്ചു.

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍