Kerala School Opening 2025 Date : ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകളിൽ നാളെ പ്രവേശനോത്സവമില്ല
Pravesanolsavam: കോട്ടയത്ത് ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ക്യാംപ് അവസാനിക്കുന്ന ദിവസമായിരിക്കും ഈ സ്കൂളുകളിൽ പ്രവേശനോത്സവം നടത്തുക എന്നാണ് വിവരം .

School Reopening 2025
തിരുവനന്തപുരം: കേരളത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകളിൽ നാളെ പ്രവേശനോത്സവം ഉണ്ടായിരിക്കില്ല. ഈ സ്കൂളുകളിൽ ജൂൺ 6 ന് ക്ലാസുകൾ ആരംഭിക്കാൻ വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകി. സംസ്ഥാനത്ത് കാലവർഷം ശക്തിപ്പെട്ടതിനെത്തുടർന്നുണ്ടായ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ തീരുമാനം.
നിലവിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകൾക്കും ഇത് ബാധകമാണ്. മറ്റ് സ്കൂളുകളിൽ പ്രവേശനോത്സവം നിശ്ചയിച്ച പ്രകാരം നടക്കും. കോട്ടയത്ത് ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ക്യാംപ് അവസാനിക്കുന്ന ദിവസമായിരിക്കും ഈ സ്കൂളുകളിൽ പ്രവേശനോത്സവം നടത്തുക എന്നാണ് വിവരം . ആലപ്പുഴ ജില്ലയിൽ കുട്ടനാട്, പുറക്കാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. ഇവിടെയും നാളെ പ്രവേശനോത്സവം ഉണ്ടായിരിക്കില്ല.
Also read – ബദാം കുതിർത്തതോ പച്ചയോ ആരോഗ്യത്തിന് നല്ലത്? അറിയാം ഈ ആരോഗ്യഗുണങ്ങൾ
വിദ്യാഭ്യാസ വകുപ്പ് അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ആവശ്യമെങ്കിൽ കൂടുതൽ അറിയിപ്പുകൾ നൽകുന്നതാണ്. വിദ്യാർത്ഥികളും രക്ഷിതാക്കളും സ്കൂൾ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്നുണ്ടോ എന്ന് സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തണമെന്നും നിർദ്ദേശമുണ്ട്.
മഴയുടെ തീവ്രത കുറഞ്ഞേക്കും
സംസ്ഥാനത്ത് ഇന്ന് (ജൂൺ 1) മുതൽ മഴയുടെ തീവ്രത കുറഞ്ഞേക്കും. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലേർട്ടുകൾ ഉണ്ടായിരുന്ന സാഹചര്യം മാറി ഇന്ന് യെല്ലോ അലേർട്ട് മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാല് ജില്ലകളിൽ അടുത്ത നാല് ദിവസത്തേക്കാണ് കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് നൽകിയിരിക്കുന്നത്. എന്നാൽ, ശക്തമായ കാറ്റ് തുടരുന്ന സാഹചര്യത്തിൽ കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.