AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

VD Satheesan: വിഡി സതീശന് ധിക്കാരം, മുന്നണി മര്യാദ പാലിക്കുന്നില്ല; അന്‍വര്‍ വിഷയത്തില്‍ മുസ്ലിം ലീഗിന്റെ വിമര്‍ശനം

Nilambur By Election 2025: ലീഗ് നേതാക്കളും നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള എംഎല്‍എമാരും മലപ്പുറത്ത് ചേര്‍ന്ന യോഗത്തിലാണ് പ്രതിപക്ഷ നേതാവിനെതിരെ വിമര്‍ശനമുയര്‍ന്നത്. പിവി അന്‍വര്‍ മുന്നണിയിലേക്ക് വരാതിരുന്നതിലും സതീശന് വിമര്‍ശനമുണ്ട്.

VD Satheesan: വിഡി സതീശന് ധിക്കാരം, മുന്നണി മര്യാദ പാലിക്കുന്നില്ല; അന്‍വര്‍ വിഷയത്തില്‍ മുസ്ലിം ലീഗിന്റെ വിമര്‍ശനം
വിഡി സതീശന്‍, മുസ്ലിം ലിഗ് കൊടി Image Credit source: Social Media
shiji-mk
Shiji M K | Published: 02 Jun 2025 06:16 AM

മലപ്പുറം: പ്രതിപക്ഷ നേതാവ് വിഡി സതീശന് മുസ്ലിം ലീഗ് യോഗത്തില്‍ രൂക്ഷവിമര്‍ശനം. പിവി അന്‍വര്‍ വിഷയം വഷളാക്കിയത് പ്രതിപക്ഷ നേതാവാണെന്ന് നേതൃയോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. വിഡി സതീശന്റെ പിടിവാശി കാരണമാണ് അന്‍വര്‍ വിഷയം ഇങ്ങനെയായത്. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ മാറി ചിന്തിക്കേണ്ടി വരുമെന്നും നേതാക്കള്‍ പറഞ്ഞു.

ലീഗ് നേതാക്കളും നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള എംഎല്‍എമാരും മലപ്പുറത്ത് ചേര്‍ന്ന യോഗത്തിലാണ് പ്രതിപക്ഷ നേതാവിനെതിരെ വിമര്‍ശനമുയര്‍ന്നത്. പിവി അന്‍വര്‍ മുന്നണിയിലേക്ക് വരാതിരുന്നതിലും സതീശന് വിമര്‍ശനമുണ്ട്. വിഡി സതീശന് ധിക്കാരമാണെന്നും മുന്നണി മര്യാദ പാലിക്കുന്നില്ലെന്നും നേതാക്കള്‍ പറഞ്ഞു.

മുസ്ലിം ലീഗ് മധ്യസ്ഥത വഹിച്ചാല്‍ എല്ലാ പ്രശ്‌നങ്ങളും തീരുമെന്ന പ്രതീക്ഷ എല്ലാവര്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ അതില്ലാതാക്കി. പിവി അന്‍വറിനെ സഹകരിപ്പിക്കാമെന്ന് ലീഗ് യോഗത്തില്‍ തീരുമാനമായിരുന്നു. എന്നിട്ടും വിഡി സതീശന്‍ അത്തരം പ്രഖ്യാപനങ്ങളൊന്നും തന്നെ നടത്തിയില്ല. വിഡി സതീശന്റെ അനാവശ്യ പിടിവാശിയാണ് വിഷയം വഷളാകാന്‍ കാരണമെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

പിവി അന്‍വറുമായി ഇനി ചര്‍ച്ച വേണ്ടെന്ന് നേതൃത്വം തീരുമാനിച്ചിട്ടും രാഹുല്‍ മാങ്കൂട്ടത്തില്‍ ചര്‍ച്ചയ്ക്ക് പോയത് നാണക്കേടുണ്ടാക്കി. ഇത്തരത്തിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ മാറി ചിന്തിക്കേണ്ടി വരും. ഇനിയുള്ള കാര്യങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിളിക്കട്ടെ അപ്പോള്‍ പറയാമെന്നും കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വ്യക്തമാക്കി.

Also Read: Nilambur By Election 2025: നിലമ്പൂര്‍ ‘വാറി’ന് പി.വി. അന്‍വറും; സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്‌

അതേസമയം, കോണ്‍ഗ്രസിനുള്ളിലെ അഭിപ്രായ വ്യത്യാസങ്ങള്‍ തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് മുസ്ലിം ലീഗ്. ഒരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അന്‍വറിന്റെ പരസ്യ ഇടപെടല്‍ ഉണ്ടായത് ശരിയല്ലെന്നും ലീഗ് നേതാക്കള്‍ പറഞ്ഞു.