Kerala Weather Update Live: എന്ന് തീരും മഴ, അലർട്ടുകൾ മാറുന്നു, വെള്ളപ്പൊക്ക ഭീക്ഷണി

Kerala Rain Updates Alerts: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്, അണക്കെട്ടുകളിലെ ജലനിരപ്പും ആനുപാതികമായി ഉയർന്നു കൊണ്ടിരിക്കുകയാണ്. റാന്നി നഗരത്തിലും വെള്ളം കയറിയ ഭാഗങ്ങളിൽ ഇപ്പോഴും വെള്ളപ്പൊക്ക ഭീക്ഷണി നിലനിൽക്കുന്നുണ്ട്. തെക്കൻ ജില്ലകളെയാണ് മഴക്കെടുതി വളരെ അധികം ബാധിച്ചത്.

Kerala Weather Update Live: എന്ന് തീരും മഴ, അലർട്ടുകൾ മാറുന്നു, വെള്ളപ്പൊക്ക ഭീക്ഷണി

Kerala Rain Alert Weather Updates Live

Updated On: 

03 Aug 2026 | 12:44 PM

LIVE NEWS & UPDATES

  • 03 Aug 2026 12:44 PM (IST)

    പമ്പ, മണിമല നദികളിൽ ജലനിരപ്പ് ഉയരുന്നു

    സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതോടെ നദികളുടെ ജലനിരപ്പ് ഉയരുന്നു. . ചെങ്ങന്നൂർ, ആറന്മുള, റാന്നി തുടങ്ങിയ പ്രദേശങ്ങളിൽ പമ്പയിലെയും മണിമലയാറ്റിലെയും ജലനിരപ്പ് ഉയർന്നതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. വിവിധ ജില്ലകളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂക്ഷമായി. പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ അതീവ ഗുരുതര സാഹചര്യമാണ് നിലവിലുള്ളത്.

  • 03 Aug 2026 12:15 PM (IST)

    മുന്നറിയിപ്പില്‍ മാറ്റം; 10 ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട്‌

    ശക്തമായ മഴയെ തുടര്‍ന്ന് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്.

  • 03 Aug 2026 11:45 AM (IST)

    ക്യാമ്പിൽ മരുന്നുണ്ടെന്ന് മന്ത്രി

    മഴ ശക്തമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി നടപടികൾ സ്വീകരിക്കുന്നതായി ആരോഗ്യമന്ത്രി കെ മുരളീധരൻ. ആരോഗ്യ വകുപ്പ് മരുന്ന് എത്തിക്കാത്തത് കൊണ്ട് ആർക്കും എലിപ്പനി വരില്ല. ദുരിതാശ്വാസ ക്യാമ്പിൽ ആവശ്യത്തിനുള്ള മരുന്നുകൾ എത്തിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

  • 03 Aug 2026 11:17 AM (IST)

    Panakkad Land Slide: മന്ത്രിയുടെ വീടിന് സമീപം മണ്ണിടിച്ചിൽ

    മന്ത്രി പി കുഞ്ഞാലിക്കുട്ടിയുടെ വീടിന് സമീപം പരപ്പനങ്ങാടി-നാടുകാണി സംസ്ഥാനപാതയില്‍ മണ്ണിടിച്ചില്‍. പാണക്കാട് എടയ്പാലത്താണ് സംഭവമുണ്ടായത്. റോഡിലേക്ക് മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു- വിശദമായ വാർത്ത വായിക്കാം

സംസ്ഥാനത്ത് കാലാവസ്ഥ വളരെ മോശം അവസ്ഥയിൽ തന്നെ തുടരുന്നു. തെക്കൻ ജില്ലകൾ പലതും ഇപ്പോഴും വെള്ളപ്പൊക്ക ഭീക്ഷണിയിലാണ്.  സംസ്ഥാനത്തെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ അപകടങ്ങളിലായി സംസ്ഥാനത്ത് ഇതുവരെ 15 പേരാണ് മഴക്കെടുതിയിൽ മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. മഴ സംബന്ധമായ എല്ലാ പ്രധാന അപ്ഡേറ്റുകളും ഇവിടെ നിങ്ങൾക്ക് വായിക്കാം.

 

 

Follow Us
മഴയോട് മഴ! മുന്നറിയിപ്പില്‍ മാറ്റം; 10 ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട്‌
ഐസ് ക്യൂബ് മതി, മുട്ട പുഴുങ്ങുമ്പോൾ ഇനി തോട് പൊട്ടില്ല
വെള്ളത്തിലൂടെ വണ്ടിയോടിക്കാൻ ചില ടിപ്സ്
സദ്യ കഴിച്ച ശേഷം ഇല എങ്ങോട്ടേക്ക് മടക്കണം?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി