Kerala Rain Alert: മഴ പെയ്യാം പെയ്യാതിരിക്കാം എന്നല്ല! മുന്നറിയിപ്പ് ഇങ്ങനെ

Kerala Weather Update: ആദ്യവാരത്തിൽ സംസ്ഥാനത്ത് ശക്തമായ മഴയാണ് ഉണ്ടായത്.രണ്ടാം ആഴ്ചയിലേക്ക് കടന്നതോടെയാണ് മഴ കുറഞ്ഞത്....

Kerala Rain Alert: മഴ പെയ്യാം പെയ്യാതിരിക്കാം എന്നല്ല! മുന്നറിയിപ്പ് ഇങ്ങനെ

Kerala Rain Alert (5)

Updated On: 

15 Dec 2025 16:03 PM

തിരുവനന്തപുരം: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിൽ തെളിഞ്ഞ മാനമാണ്. ഒരു ജില്ലയിലും വലിയതോതിലുള്ള മഴ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഡിസംബർ ആരംഭിച്ചതോടെ തുടർച്ചയായ മഴ പൊതുവിൽ ഉണ്ടായിട്ടില്ല. എങ്കിലും ചില ജില്ലകളിൽ നേരിയ തോതിലുള്ള മഴ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു. എന്നാൽ ഡിസംബർ ആദ്യവാരത്തിൽ സംസ്ഥാനത്ത് ശക്തമായ മഴയാണ് ഉണ്ടായത്.

രണ്ടാം ആഴ്ചയിലേക്ക് കടന്നതോടെയാണ് മഴ കുറഞ്ഞത്. ഇന്ന് ഒരു ജില്ലയിലും മഴ ഉണ്ടാകില്ല. ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വെള്ള അലർട്ട് ആണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഡിസംബർ 16, 17, 18 തീയതികളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. അതുപോലെ ഇന്നും വരുന്ന ദിവസങ്ങളിലും ശബരിമലയിൽ മഴ മുന്നറിയിപ്പില്ല.

എങ്കിലും ആകാശം ഭാഗികമായി മേഘാവൃതം ആയിരിക്കും. നാളെ( ഡിസംബർ 16) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാധ്യത. അത്തരത്തിൽ ഡിസംബർ 17ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം ഡിസംബർ 18 ഡിസംബർ 19 തീയതികളിൽ ഒരു ജില്ലകളിലും നേരിയ മഴയ്ക്കുള്ള സാധ്യത പോലും നിലവിൽ പ്രവചിച്ചിട്ടില്ല.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (15/12/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രത നിർദേശം

15/12/2025 മുതൽ 18/12/2025 വരെ: തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

Related Stories
തീ കൂട്ടിവെച്ചാണോ പാല്‍ തിളപ്പിക്കല്‍? ഇനി പറഞ്ഞിട്ട് കാര്യമില്ല
വിശപ്പകറ്റാൻ മാത്രമല്ല, ഉപ്പ്മാവ് ആരോഗ്യത്തിനും ഗുണകരം
മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
വയനാട്ടിൽ കണ്ട മുതല
നാലു കാലുള്ള കോഴിക്കുഞ്ഞ്
ദിലീപ് ശബരിമലയിൽ
ഇതാണ് കൂറ്റൻ മുട്ടനാട്