Kerala Weather Update: മഴ മാറി മാനം തെളിഞ്ഞു! രണ്ടിന് വീണ്ടും ന്യൂനമര്‍ദം?

Onam 2025 Weather: ഓണം കഴിയുംവരെ സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുമെന്നായിരുന്നു കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ ശക്തി കുറഞ്ഞതോടെ മഴയും കുറഞ്ഞു. എന്നാല്‍ മഴ സംസ്ഥാനത്ത് നിന്ന് പൂര്‍ണമായും പോയിട്ടില്ല.

Kerala Weather Update: മഴ മാറി മാനം തെളിഞ്ഞു! രണ്ടിന് വീണ്ടും ന്യൂനമര്‍ദം?

മഴ മുന്നറിയിപ്പ്‌

Updated On: 

31 Aug 2025 06:28 AM

തിരുവനന്തപുരം: കേരളത്തില്‍ മഴ കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം സംസ്ഥാനത്ത് ശക്തമായ മഴയ്ക്കുള്ള സാധ്യതയായിരുന്നു പ്രവചിക്കപ്പെട്ടിരുന്നതെങ്കിലും ഇന്ന് മുതല്‍ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. ഓഗസ്റ്റ് 30ന് ഏഴ് ജില്ലകളിലായിരുന്നു യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കാസറഗോഡ് ജില്ലകളില്‍ ശക്തമായ മഴയായിരുന്നു പ്രവചിക്കപ്പെട്ടത്.

ഓണം കഴിയുംവരെ സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുമെന്നായിരുന്നു കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ ശക്തി കുറഞ്ഞതോടെ മഴയും കുറഞ്ഞു. എന്നാല്‍ മഴ സംസ്ഥാനത്ത് നിന്ന് പൂര്‍ണമായും പോയിട്ടില്ല. സെപ്റ്റംബര്‍ രണ്ടിന് ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദം രൂപപ്പെടുമെന്നും വിവരമുണ്ട്.

ഇതിന്റെ ഫലമായി ഓണത്തിനും കേരളത്തില്‍ മഴ ലഭിക്കും. വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. തെക്കന്‍ ജില്ലകളിലെ മലയോര മേഖലകളില്‍ നേരിയ മഴയ്ക്കുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് വിലയിരുത്തുന്നു. നേരത്തെ സെപ്റ്റംബര്‍ നാലിന് ഉത്രാട ദിനത്തില്‍ ന്യൂനമര്‍ദം രൂപപ്പെട്ട് മഴ ശക്തിപ്രാപിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ജാഗ്രത കൈവിടരുത്

  • 1. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശം അനുസരിച്ച് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിതാമസിക്കുക.
  • നദിയുടെ തീരങ്ങള്‍, അണക്കെട്ടുകളുടെ താഴെ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകട സാധ്യത മനസിലാക്കി മാറിതാമസിക്കേണ്ടതാണ്.
  • Also Read: Kerala rain alert: നാളെ മുതൽ ചൊവ്വാഴ്ച വരെ മഴ മുന്നറിയിപ്പില്ല, ഇന്ന് അതിനു പകരം കനത്ത മഴശക്തമായ കാറ്റിന് സാധ്യതയുണ്ട്. അതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കേണ്ടതാണ്.
  • ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴാനും പോസ്റ്റുകള്‍ തകര്‍ന്നുവീഴാനും സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക.
  • ശക്തമായ കാറ്റില്‍ മരങ്ങള്‍ക്കടിയിലോ വൈദ്യുത ലൈനുകള്‍ക്ക് താഴെയോ നില്‍ക്കാനോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ പാടുള്ളതല്ല.
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ