PC George: പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെങ്കില്‍ പിണറായിക്ക് ആര്‍എസ്എസ് കാര്യാലയത്തിന്റെ അനുമതി വേണം: സന്ദീപ് വാര്യര്‍

Sandeep Varier Against Pinarayi Vijayan on PC George Issue: സിപിഎമ്മിന്റെയും ബിജെപിയുടെയും പൊതു ശത്രുവാണ് കോണ്‍ഗ്രസ്. ഇരുവര്‍ക്കും പാര്‍ട്ടിയെ ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം. ജനം ടിവിയിലൂടെ മുസ്ലിങ്ങളെ മതതീവ്രവാദികളെന്ന് വിളിക്കുകയും പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ് പിസി ജോര്‍ജ്. വിഷയത്തില്‍ പോലീസ് സ്വമേധയാ കേസെടുക്കാന്‍ തയാറായില്ല.

PC George: പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെങ്കില്‍ പിണറായിക്ക് ആര്‍എസ്എസ് കാര്യാലയത്തിന്റെ അനുമതി വേണം: സന്ദീപ് വാര്യര്‍

സന്ദീപ് വാര്യര്‍, പിസി ജോര്‍ജ്, പിണറായി വിജയന്‍

Updated On: 

23 Feb 2025 | 07:34 AM

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കെപിസിസി വക്താവ് സന്ദീപ് വാര്യര്‍. മതവിദ്വേഷ പ്രസംഗത്തില്‍ ബിജെപി നേതാവ് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെങ്കില്‍ പിണറായി വിജയന് ആര്‍എസ്എസിന്റെ അനുമതി വേണണെന്ന് സന്ദീപ് വാര്യര്‍ പരിഹസിച്ചു. സിപിഎമ്മിനും ബിജെപിക്കും കോണ്‍ഗ്രസിനെ ഇല്ലാതാക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും സന്ദീപ് ആരോപിച്ചു.

സിപിഎമ്മിന്റെയും ബിജെപിയുടെയും പൊതു ശത്രുവാണ് കോണ്‍ഗ്രസ്. ഇരുവര്‍ക്കും പാര്‍ട്ടിയെ ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം. ജനം ടിവിയിലൂടെ മുസ്ലിങ്ങളെ മതതീവ്രവാദികളെന്ന് വിളിക്കുകയും പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ് പിസി ജോര്‍ജ്. വിഷയത്തില്‍ പോലീസ് സ്വമേധയാ കേസെടുക്കാന്‍ തയാറായില്ല. പിന്നീട് പൊതുപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ കേസെടുക്കേണ്ടി വരികയായിരുന്നു.

എന്നാല്‍ പിസി ജോര്‍ജിനെ പിണറായി വിജയന്റെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇപ്പോള്‍ ബിജെപിയുടെ ഭാഗമായ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെങ്കില്‍ പിണറായി വിജയന് ആര്‍എസ്എസിന്റെ കാര്യാലയത്തില്‍ നിന്നുള്ള അനുമതി വേണമെന്ന അവസ്ഥയാണ് കേരളത്തിലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

കേരളത്തില്‍ വൃത്തിക്കെട്ട രീതിയില്‍ വര്‍ഗീയ പ്രചാരണം നടത്തിയ കേസിലെ പ്രതിയായ പിസി ജോര്‍ജിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചിട്ട് പോലും സംസ്ഥാന സര്‍ക്കാര്‍ അറസ്റ്റ് ചെയ്യാന്‍ വിമുഖത കാണിക്കുകയാണ്. ഇതുകൊണ്ടാണ് സിപിഎമ്മും ബിജെപിയും തമ്മില്‍ വ്യത്യാസമില്ലെന്ന് പറയുന്നതെന്നും കെപിസിസി വക്താവ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ചാനല്‍ ചര്‍ച്ചയ്ക്കിടെ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന കേസില്‍ അറസ്റ്റ് വൈകിപ്പിക്കുന്നതിനായി പിസി ജോര്‍ജിന്റെ ശ്രമം. സ്‌റ്റേഷനില്‍ ഹാജരാകുന്നതുമായി ബന്ധപ്പെട്ട് പോലീസ് അയച്ച നോട്ടീസ് പിസി ജോര്‍ജ് ഇതുവരെ കൈപ്പറ്റിയില്ല.

Also Read: P C George: വിദ്വേഷ പരാമര്‍ശം തുടര്‍ക്കഥ; പി.സി. ജോര്‍ജ് അറസ്റ്റിലേക്ക്; 2022 ആവര്‍ത്തിക്കുമോ?

കഴിഞ്ഞ ദിവസം രണ്ട് തവണ പോലീസ് ഈരാറ്റുപേട്ടയിലുള്ള പിസി ജോര്‍ജിന്റെ വീട്ടിലെത്തിയിരുന്നു. എന്നാല്‍, ഹാജരാകുന്നതിനായി കൂടുതല്‍ സമയം ആവശ്യപ്പെട്ട് പിസി ജോര്‍ജ് പോലീസിന് അപേക്ഷ നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച ഹാജരാകാമെന്ന് ചൂണ്ടിക്കാട്ടി പാലാ ഡിവൈഎസ്പിക്കാണ് അപേക്ഷ നല്‍കിയത്.

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ