Kerala Holiday: കേരളത്തിലെ ആറ് ജില്ലക്കാർക്ക് നാളെ അവധി ആഘോഷിക്കാം
Local Holiday Declared for 6 Districts in Kerala: തമിഴ് കലണ്ടറിലെ പത്താം മാസമായ 'തൈ' ഒന്നിനാണ് തൈപ്പൊങ്കൽ ആഘോഷിക്കുന്നത്. പ്രകൃതിക്കും സൂര്യദേവനും കന്നുകാലികൾക്കും നന്ദി അർപ്പിക്കുന്ന ഈ ഉത്സവം നാല് ദിവസം നീണ്ടുനിൽക്കുന്നു.

Kerala School Holiday
തിരുവനന്തപുരം: തെന്നിന്ത്യയുടെ വിളവെടുപ്പ് ഉത്സവമായ തൈപ്പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകൾക്ക് സംസ്ഥാന സർക്കാർ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് വ്യാഴാഴ്ച അവധി നൽകിയിരിക്കുന്നത്.
നീണ്ട അവധിയുമായി അയൽസംസ്ഥാനങ്ങൾ തമിഴ്‌നാട്ടിലും തെലങ്കാനയിലും പൊങ്കൽ പ്രമാണിച്ച് വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. തമിഴ്‌നാട്ടിൽ ജനുവരി 10 മുതൽ 16 വരെ സ്കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്. ആദ്യം 15 വരെയായിരുന്നു അവധിയെങ്കിലും പൊതുജനങ്ങളുടെ ആവശ്യം പരിഗണിച്ച് ഒരു ദിവസം കൂടി നീട്ടുകയായിരുന്നു. 17-ാം തീയതിയായിരിക്കും തമിഴ്‌നാട്ടിലും തെലങ്കാനയിലും സ്കൂളുകൾ വീണ്ടും തുറക്കുക.
ALSO READ: ശബരിമല സ്വര്‍ണമോഷണം; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യ ഹര്‍ജി കോടതി തള്ളി
എന്താണ് തൈപ്പൊങ്കൽ?
തമിഴ് കലണ്ടറിലെ പത്താം മാസമായ ‘തൈ’ ഒന്നിനാണ് തൈപ്പൊങ്കൽ ആഘോഷിക്കുന്നത്. പ്രകൃതിക്കും സൂര്യദേവനും കന്നുകാലികൾക്കും നന്ദി അർപ്പിക്കുന്ന ഈ ഉത്സവം നാല് ദിവസം നീണ്ടുനിൽക്കുന്നു. അന്ന്പഴയ സാധനങ്ങൾ തീയിലിട്ട് നശിപ്പിച്ച് പുതിയ തുടക്കത്തിനായി വീട് ഒരുക്കുന്നു.
മുറ്റത്ത് മൺപാത്രത്തിൽ പാലും പുതിയ നെല്ലും ശർക്കരയും ചേർത്ത് പൊങ്കൽ തയ്യാറാക്കുന്നു. വിഭവം തിളച്ചു മറിയുമ്പോൾ ‘പൊങ്കലോ പൊങ്കൽ’ എന്ന് വിളിച്ചുപറയുന്നത് ഐശ്വര്യത്തിന്റെ പ്രതീകമാണ്. കൃഷിയിൽ സഹായിക്കുന്ന കന്നുകാലികളെ കുളിപ്പിച്ച് അലങ്കരിച്ച് ആരാധിക്കുന്നു. ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കാനായി ഈ ദിവസം മാറ്റിവെക്കുന്നു.
കേരളത്തിലെ ആഘോഷം തമിഴ് സംസ്കാരവുമായി അടുത്തുനിൽക്കുന്ന കേരളത്തിലെ അതിർത്തി ഗ്രാമങ്ങളിലും തോട്ടം മേഖലകളിലും വിപുലമായ പൊങ്കൽ ആഘോഷങ്ങളാണ് നടക്കുന്നത്. അവധി പ്രഖ്യാപിച്ചതോടെ ജില്ലകളിൽ ആഘോഷങ്ങളുടെ ആവേശം വർദ്ധിച്ചിരിക്കുകയാണ്.