Love you right up to the moon and back: മുഖ്യമന്ത്രിയുടെ ഐക്യദാർഡ്യം… അതിജീവിതയുടെ പോസ്റ്റിലെ വാചകം… ലവ് യൂ ടൂ മൂൺ ആൻഡ് ബാക്കിന്റെ പിന്നിലെ കഥ

Beloved Children's Classic to Kerala’s Political Battleground: മുപ്പത് വർഷങ്ങൾക്ക് മുൻപ് ഒരു കുട്ടിക്കഥയിലൂടെ പിറന്ന ഈ വാചകം, ഇന്ന് രാഷ്ട്രീയ പോരുകളിലും അതിജീവനത്തിന്റെ മുദ്രാവാക്യങ്ങളിലും ഒരുപോലെ ചർച്ച ചെയ്യപ്പെടുകയാണ്.

Love you right up to the moon and back: മുഖ്യമന്ത്രിയുടെ ഐക്യദാർഡ്യം... അതിജീവിതയുടെ പോസ്റ്റിലെ വാചകം... ലവ് യൂ ടൂ മൂൺ ആൻഡ് ബാക്കിന്റെ പിന്നിലെ കഥ

Pinarayi Vijayan

Updated On: 

13 Jan 2026 | 08:37 PM

രാഷ്ട്രീയ വിവാദങ്ങൾക്കിടയിലും സോഷ്യൽ മീഡിയയിലും ഇപ്പോൾ വലിയ ചർച്ചയാകുന്നത് “I love you right up to the moon and back” എന്ന വാചകമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ എൽ.ഡി.എഫ് സത്യാഗ്രഹ സമരവേദിയിൽ ഈ വരികൾ എഴുതിയ കപ്പ് ഉയർത്തിയതോടെയാണ് ഈ വാചകം വീണ്ടും രാഷ്ട്രീയ ചർച്ചകളിലേക്ക് കടന്നുവന്നത്.

 

എവിടെ നിന്നാണ് ഈ വരികൾ?

 

സ്നേഹത്തിന്റെ തീവ്രത അളക്കാൻ ഉപയോഗിക്കുന്ന ഈ പ്രശസ്തമായ വാചകം 1994-ൽ പുറത്തിറങ്ങിയ ‘ഗസ് ഹൗ മച്ച് ഐ ലവ് യു’ (Guess How Much I Love You) എന്ന ലോകപ്രശസ്ത ബാലസാഹിത്യ കൃതിയിലേതാണ്. ബ്രിട്ടീഷ് എഴുത്തുകാരനായ സാം മക്ബ്രട്ണിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. 57 ഭാഷകളിലായി 5 കോടിയിലധികം കോപ്പികൾ വിറ്റഴിഞ്ഞ ഈ പുസ്തകം ലോകത്തെമ്പാടുമുള്ള മാതാപിതാക്കളുടെയും കുട്ടികളുടെയും പ്രിയപ്പെട്ട കൃതിയാണ്.

ഒരു അച്ഛൻ കാട്ടുമുയലും കുട്ടി കാട്ടുമുയലും തമ്മിലുള്ള സ്നേഹ പ്രകടനമാണ് കഥയുടെ ഇതിവൃത്തം. കുട്ടി മുയൽ തനിക്കറിയാവുന്ന ഉയരങ്ങൾ കൊണ്ടും അകലങ്ങൾ കൊണ്ടും അച്ഛനോടുള്ള സ്നേഹം അളക്കാൻ ശ്രമിക്കുന്നു. ഒടുവിൽ ഉറക്കം വരുന്നതിന് തൊട്ടുമുൻപ് ആകാശത്തെ അമ്പിളിമാമനെ നോക്കി കുട്ടി മുയൽ പറയുന്നു: “I love you right up to the moon.” കുട്ടി ഉറങ്ങിയ ശേഷം അച്ഛൻ മുയൽ പതിയെ കാതിൽ മന്ത്രിച്ച വാചകമാണ് ലോകപ്രശസ്തമായത്. “I love you right up to the moon and back.” (എനിക്ക് നിന്നെ ചന്ദ്രനോളം ഇഷ്ടമാണ്, അവിടെ നിന്ന് തിരിച്ചും).

ലോകത്ത് സ്നേഹം പ്രകടിപ്പിക്കാൻ ഇതിലും വലിയൊരു ഏകകം ഇന്നും നിലവിലില്ല എന്നാണ് പുസ്തകത്തിന്റെ വായനക്കാർ കരുതുന്നത്. മുപ്പത് വർഷങ്ങൾക്ക് മുൻപ് ഒരു കുട്ടിക്കഥയിലൂടെ പിറന്ന ഈ വാചകം, ഇന്ന് രാഷ്ട്രീയ പോരുകളിലും അതിജീവനത്തിന്റെ മുദ്രാവാക്യങ്ങളിലും ഒരുപോലെ ചർച്ച ചെയ്യപ്പെടുകയാണ്.

മകരവിളക്കും നായാട്ടുവിളിയും, ഐതിഹ്യം അറിയാമോ?
മകരജ്യോതിയുടെ പ്രാധാന്യമെന്ത്?
കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ എത്ര തരം?
വെളുത്തുള്ളിയുടെ തൊലി കളയാൻ പാടുവേണ്ട... ഇതാണ് ഈസി
രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ല കോടതിയിൽ പുറത്തേക്ക് കൊണ്ടുവരുന്നു
വയനാട്ടിൽ കൂട്ടിൽ കുടുങ്ങിയ കടുവ
മകരവിളക്കിന് മുന്നോടിയായി സന്നിധാന തിരക്ക് വർധിച്ചു
മുൻ CPM MLA ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നു