Nilambur By-election 2025: താമര അടയാളത്തിൽ മത്സരിച്ച് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടിട്ടും സംഘപരിവാരം ആഘോഷിക്കുകയാണ് – സ്വരാജ്

M. Swaraj's Facebook: ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ, സി.പി.എം. ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികളിൽ നിന്ന് ബി.ജെ.പിക്കും ആർ.എസ്.എസിനും നേരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.

Nilambur By-election 2025: താമര അടയാളത്തിൽ മത്സരിച്ച് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടിട്ടും സംഘപരിവാരം ആഘോഷിക്കുകയാണ് - സ്വരാജ്

M Swaraj

Published: 

24 Jun 2025 15:08 PM

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ തനിക്കെതിരേ ഉയർന്ന വിമർശനങ്ങൾക്കും കളിയാക്കലുകൾക്കും മറുപടിയുമായി എം സ്വരാജ് രം​ഗത്ത്. ഏറ്റവും അധികം വിമർശിച്ച ബി ജെ പിയ്ക്കുള്ള മറുപടി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സ്വരാജ് നൽകിയത്. ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ, സി.പി.എം. ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികളിൽ നിന്ന് ബി.ജെ.പിക്കും ആർ.എസ്.എസിനും നേരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.

ഇതിന് മറുപടിയായാണ് സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് എത്തിയത്. സോഷ്യൽ മീഡിയയിൽ ഈ പോസ്റ്റ് വലിയ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തു. ആർ എസ് എസിന്റെ സ്വന്തം സ്ഥാനാർത്ഥി താമര അടയാളത്തിൽ മത്സരിച്ച് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടിട്ടും സംഘപരിവാരം ആഘോഷിച്ചു തകർക്കുകയാണ്. ഇക്കാര്യത്തിൽ സംഘപരിവാരത്തിനൊപ്പം ജമാഅത്തെ ഇസ്ലാമിയുമുണ്ട് . സംഘപരിവാര നിലവാരത്തിൽ ആക്ഷേപവും പരിഹാസവും നുണയും ചേർത്ത് LDF പരാജയം അവരും ആഘോഷിക്കുന്നു എന്ന് സ്വരാജ് പോസ്റ്റിൽ തുറന്നടിച്ചു. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുമായി എത്തിയത്.

തിരഞ്ഞെടുപ്പ് തോൽവിയിലുംവിജയിച്ച നിലപാടിനുടമ എന്നാണ് ഒരാൾ പ്രതികരിച്ചത്. ഏത് ദേശീയ അന്തർദേശീയ വിഷയത്തിലും ഒട്ടും ഭയക്കാതെ വർഗീയ ഫാസിസ്റ്റുകൾക്ക് മുന്നിൽ മുട്ട് മടക്കാതെ മതേതരത്വത്തിന്റെ , സാഹോദര്യത്തിന്റെ , സമാധാനത്തിന്റെ രാഷ്ട്രീയം പറയുന്ന നിങ്ങൾ ഇന്നിന്റെ ഇന്ത്യയിലെ മതേതര വാദികളുടെ പ്രതീക്ഷയാണ്… നിങ്ങളുടെ തോൽവി ആഘോഷിക്കുന്ന വർഗീയവാദികളുടെ ഓരോ പോസ്റ്റുകളും നിങ്ങൾക്ക് കിട്ടുന്ന മതേതരത്വത്തിന്റെ പൂച്ചെണ്ടുകളാണ്… തെളിമയുള്ള രാഷ്ട്രീയം പറഞ്ഞു മുന്നോട്ട് പോവുക എന്ന് മറ്റൊരാൾ കുറിച്ചു. സ്വരാജിനെതിരേയും കമന്റ് എത്തുന്നുണ്ട്.

 

Also read – ആശ്വാസം! ഇറാൻ-ഇസ്രായേൽ സംഘർഷത്തിന് അവസാനം; വെടിനിർത്തൽ നിലവിൽ വന്ന

പോസ്റ്റിന്റെ പൂർണരൂപം

 

പരാജയത്തിനിടയിലും ചില ആഹ്ലാദങ്ങൾ…..
തിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ പരാജയത്തിനുശേഷം ശ്രദ്ധയിൽപ്പെട്ട പ്രതികരണങ്ങളിൽ ചിലത് ഏറെ ആഹ്ലാദിപ്പിക്കുന്നതാണ്.
LDFന്റെ പരാജയത്തിൽ ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത് സംഘപരിവാരമാണ്.
വർഗീയവിഷ വിതരണക്കാരി മുതൽ RSS ന്റെ കൂലിപ്പണി നിരീക്ഷകർ വരെ സകല വർഗീയവാദികളും ഇക്കൂട്ടത്തിലുണ്ട്.
RSS ന്റെ സ്വന്തം സ്ഥാനാർത്ഥി താമര അടയാളത്തിൽ മത്സരിച്ച് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടിട്ടും സംഘപരിവാരം ആഘോഷിച്ചു തകർക്കുകയാണ് 😀.
ഇക്കാര്യത്തിൽ സംഘപരിവാരത്തിനൊപ്പം ജമാഅത്തെ ഇസ്ലാമിയുമുണ്ട് . സംഘപരിവാര നിലവാരത്തിൽ ആക്ഷേപവും പരിഹാസവും നുണയും ചേർത്ത് LDF പരാജയം അവരും ആഘോഷിക്കുന്നു.
LDFന്റെ പരാജയം / UDF വിജയം തങ്ങൾക്കു കൂടി ആഘോഷിക്കാനുള്ളതാണെന്ന് സംഘപരിവാരവും ഇസ്ലാമിക സംഘപരിവാരവും ഒരുമിച്ച് തെളിയിക്കുന്നു.
ഒരു കമ്യൂണിസ്റ്റ് എന്ന നിലയിൽ
തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമ്പോഴും ആഹ്ലാദിക്കാൻ ഇതിൽപരം എന്തു വേണം .
ഒരേ സമയം ഹിന്ദുത്വ താലിബാനും
ഇസ്ലാമിക സംഘപരിവാരവും കൈകോർത്തു നിന്ന്
അക്രമിക്കുന്നുവെങ്കിൽ ,
സകല നിറത്തിലുമുള്ള വർഗ്ഗീയ ഭീകരവാദികൾ ഒരുമിച്ച് അക്രമിക്കുന്നുവെങ്കിൽ
അതിനേക്കാൾ വലിയ ആഹ്ലാദവും അഭിമാനവും വേറെയില്ല.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ