Malappuram Man Death: വിവാഹത്തിന് പായസം തയ്യാറാക്കുന്നതിനിടെ പാത്രത്തിലേക്ക് വീണു; മലപ്പുറത്ത് ചികിത്സയിലായിരുന്നയാൾ മരിച്ചു

Man Dies After Falling Into Payasam: തുടർന്ന് ​ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Malappuram Man Death: വിവാഹത്തിന് പായസം തയ്യാറാക്കുന്നതിനിടെ പാത്രത്തിലേക്ക് വീണു; മലപ്പുറത്ത് ചികിത്സയിലായിരുന്നയാൾ മരിച്ചു

Ayyappan

Published: 

20 Jan 2026 | 09:32 PM

മലപ്പുറം: പായസത്തിൽ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.മലപ്പുറം ചേളാരി സ്വദേശി അയ്യപ്പന്‍( 55) ആണ് മരിച്ചത്.കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.

പാപ്പനൂർ ശിവക്ഷേത്രത്തിന് സമീപമുള്ള ബന്ധുവീട്ടിലെ വിവാഹ ആവശ്യത്തിനായി പായസം തയ്യാറാക്കുന്നതിനിടെ വലിയ ചട്ടുകം ഉപയോഗിച്ച് ഇളക്കിക്കൊണ്ടിരുന്നതിനിടെയിൽ, അബദ്ധത്തിൽ കാൽ വഴുതി പായസത്തിലേക്ക് വീഴുകയായിരുന്നു. തുടർന്ന് ​ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Also Read:‘നമ്മക്കും അറിയാം വീഡിയോ എടുക്കാൻ’; വൈറലായി ‘അപ്പാപ്പൻ റോക്സ്’; ചർച്ചയായി വീഡിയോ

ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. വിദഗ്ധ ചികിത്സ നൽകിയെങ്കിലും ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

Related Stories
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കോഴി ഇറച്ചിയുടെ കഴിക്കാന്‍ പാടില്ലാത്ത ഭാഗങ്ങള്‍ ഏതെല്ലാം?
ഫ്രിഡ്ജ് ഉപയോഗിക്കുന്നതിനും ഉണ്ട് ഒരു തിയറി
ഗണപതിക്ക് തേങ്ങ ഉടയ്ക്കുന്നത് എന്തുകൊണ്ട്?
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം എസ്ഐടി മന്ദഗതിയിലാക്കുന്നു