രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് വെളിപ്പെടുത്തൽ; വി കുഞ്ഞികൃഷ്ണനെതിരെ പാർട്ടി അച്ചടക്ക നടപടിക്ക് നീക്കം
Martyr Fund embezzlement exposed controversy: ഇത് സംബന്ധിച്ച് നടപടി ഇന്ന് ഉണ്ടാകാൻ സാധ്യത.ഇന്ന് ചേരുന്ന കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം നടപടി തീരുമാനിക്കും....

Cpm (2)
രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ഉൾപ്പെടെ ഗുരുതരമായ ക്രമക്കേടുകൾ വെളിപ്പെടുത്തിയ സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ഈ കുഞ്ഞികൃഷ്ണനെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചേക്കാം. ഇത് സംബന്ധിച്ച് നടപടി ഇന്ന് ഉണ്ടാകാൻ സാധ്യത.ഇന്ന് ചേരുന്ന കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം നടപടി തീരുമാനിക്കും. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് സാധ്യത.
മേൽ കമ്മിറ്റിയുടെ അനുമതിയുടെ ആകും നടപടി പ്രഖ്യാപനം ഉണ്ടാവുക. രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ആരോപിച്ചത് അടക്കം പാർട്ടിയെ പാർട്ടിയെ കടുത്ത പ്രതിരോധത്തിൽ ആക്കിയ പശ്ചാത്തലത്തിൽ ക്രമക്കേട് നടന്നിട്ടില്ല എന്ന് വരുത്തി തീർക്കാൻ ആണ് നേതൃത്വം ശ്രമിക്കുന്നതെന്നും സൂചന. അന്വേഷണ കമ്മീഷൻ തള്ളിയത് ആരോപണം വീണ്ടും ഉന്നയിച്ചതിന് പിന്നിൽ വിഭാഗീയ പ്രവർത്തനങ്ങൾ എന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്നും റിപ്പോർട്ട്.