MV Govindan: അനിവാര്യ ഘട്ടത്തില്‍ ആര്‍എസ്എസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു, ഇത് വിവാദമാകില്ല: എംവി ഗോവിന്ദന്‍
Nilambur By Election 2025: അടിയന്തരാവസ്ഥ കഴിഞ്ഞപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. അര്‍ദ്ധ ഫാസിസത്തിന്റെ രീതിയായിരുന്നു അടിയന്തരാവസ്ഥ. അതിനാല്‍ തന്നെ ഒന്നും നോക്കേണ്ടതില്ല. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ച് പ്രവര്‍ത്തിച്ചു.
നിലമ്പൂര്‍: അനിവാര്യ ഘട്ടത്തില്‍ ആര്‍എസ്എസുമായി ചേര്‍ന്ന് സിപിഎം പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അടിയന്തരാവസ്ഥ കാലഘട്ടത്തിലായിരുന്നു അത് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ തന്നെ അക്കാര്യം വിവാദമാകില്ലെന്നും സെക്രട്ടറി പറഞ്ഞു.
അടിയന്തരാവസ്ഥ കഴിഞ്ഞപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. അര്‍ദ്ധ ഫാസിസത്തിന്റെ രീതിയായിരുന്നു അടിയന്തരാവസ്ഥ. അതിനാല്‍ തന്നെ ഒന്നും നോക്കേണ്ടതില്ല. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ച് പ്രവര്‍ത്തിച്ചു. താന്‍ പറഞ്ഞ കാര്യങ്ങളാണ് അതിനാല്‍ വിവാദമാകില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
ജമാഅത്തെ ഇസ്ലാമി എല്‍ഡിഎഫിനൊപ്പമായിരുന്ന വിഷയം മാധ്യമങ്ങള്‍ ഓര്‍മിപ്പിച്ചപ്പോഴാണ് സെക്രട്ടറിയുടെ പ്രതികരണം. ജമാഅത്തെ ഇസ്ലാമി ഓരോ മണ്ഡലത്തിലും ഓരോരുത്തരെയായിരുന്നു പിന്തുണച്ചതെന്നും തങ്ങള്‍ക്ക് അതില്‍ എന്ത് ചെയ്യാനാകുമെന്നും അദ്ദേഹം ചോദിച്ചു.




ഈ ലോകത്ത് ആദ്യമായിട്ടാണ് ജമാഅത്തെ ഇസ്ലാമി ഒരു മുന്നണിയുടെ ഭാഗമാകുന്നത്. അത് നിലമ്പൂരിലാണ്. തങ്ങളുടെ അസോസിയേറ്റ് ഘടകകക്ഷിയാണ് ജമാഅത്തെ ഇസ്ലാമിയെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഒരു വര്‍ഗീയ പ്രസ്ഥാനവുമായിട്ട് ഞങ്ങള്‍ ഇതുവരെ രാഷ്ട്രീയ മുന്നണി ഉണ്ടാക്കിയിട്ടില്ല. ഇനിയും അങ്ങനെ ചെയ്യില്ല.
യുഡിഎഫ്-ജമാഅത്തെ ഇസ്ലാമി ഒരു രാഷ്ട്രീയ മുന്നണിയാണ്. യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കുന്നത് അടുത്ത ഘട്ടത്തിലായിരിക്കുമെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. നിലമ്പൂരിലെ സ്ഥിതി എളുപ്പമോ ടൈറ്റോ അല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Also Read:Nilambur By Election 2025: ഇന്ന് നിശബ്ദ പ്രചാരണം; നിലമ്പൂരില്‍ നാളെ വിധിയെഴുത്ത്
യുഡിഎഫിന് ആദ്യം മുതലേ ഒരു രാഷ്ട്രീയവും പറയാനുണ്ടായിരുന്നില്ല. ഇടതുമുന്നണി രാഷ്ട്രീയ മുദ്രാവാക്യമുയര്‍ത്തി കൊണ്ട് നേരിടുന്ന ഒരു തെരഞ്ഞെടുപ്പാണിത്. യുഡിഎഫ് ന്യൂനപക്ഷ വര്‍ഗീയതയെ ഉപയോഗിക്കുമ്പോള്‍ ഭൂരിപക്ഷ വര്‍ഗീയതയെയാണ് ബിജെപി ഉപയോഗിക്കുന്നതെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.