National General Strike: ദേശീയ പണിമുടക്ക് ആരംഭിച്ചു; കേരളം നിശ്ചലം, സര്‍വീസിനൊരുങ്ങി കെഎസ്ആര്‍ടിസി
National General Strike Affect In Kerala: കുടിവെള്ളം, പാല്‍, പത്രം, ആശുപത്രി എന്നിവയെ എല്ലാം പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയിലെ ഭൂരിഭാഗം ജീവനക്കാരും പണിമുടക്കിന്റെ ഭാഗമാകുമെന്നാണ് വിവരം.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു. അര്‍ധരാത്രി 12 മണിക്ക് ആരംഭിച്ച പണിമുടക്ക് കേരളത്തിലും ശക്തം. നിരവധി ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പണിമുടക്ക് നടക്കുന്നത്. പണിമുടക്കിനെ നേരിടാന്‍ കേരള സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു.
കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പതിവുപോലെ നടക്കുമെന്ന് ഗതാഗത വകുപ്പുമന്ത്രി കെബി ഗണേഷ് കുമാര്‍ നേരത്തെ അറിയിച്ചിരുന്നു. കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടതനുസരിച്ച് പോലീസ് സംരക്ഷണം ഒരുക്കും. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍, ടാക്‌സി, ഓട്ടോ, സ്‌കൂള്‍, ബാങ്ക്, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയെ എല്ലാം പണിമുടക്ക് ബാധിക്കാനിടയുണ്ട്.
കുടിവെള്ളം, പാല്‍, പത്രം, ആശുപത്രി എന്നിവയെ എല്ലാം പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയിലെ ഭൂരിഭാഗം ജീവനക്കാരും പണിമുടക്കിന്റെ ഭാഗമാകുമെന്നാണ് വിവരം. കളക്ടറേറ്റ് ഉള്‍പ്പെടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനവും നിശ്ചലമാകും.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചിട്ടില്ല. സ്വകാര്യ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുമെന്ന് അറിയപ്പുണ്ട്. എന്നാല്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം സാധ്യമല്ലെന്നാണ് വിലയിരുത്തല്‍. മാളുകളും കടകളും മറ്റ് വാണിജ്യ സ്ഥാപനങ്ങളും അടഞ്ഞുകിടക്കും. ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണമെന്ന് തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെട്ടു.
പുതിയ നാല് ലേബര്‍ കോഡ് കൊണ്ടുവരുണം. എല്ലാ സംഘടിത തൊഴിലാളികള്‍ക്കും കരാര്‍ തൊഴിലാളികള്‍ക്കും സ്‌കീം വര്‍ക്കര്‍മാര്‍ക്കും മാസം 26,000 രൂപ വേതനം നല്‍കുക, പൊതുമേഖലാ സംരംഭങ്ങള്‍ സ്വകാര്യവത്കരിക്കുന്ന നയത്തില്‍ നിന്ന് പിന്നോട്ട് പോകുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.