Nimisha Priya: നിമിഷപ്രിയയുടെ മോചനം; സന്തോഷകരമായ തീരുമാനം പ്രതീക്ഷിക്കാമെന്ന് പ്രതിനിധി സംഘം

Nimisha Priya Release Update: കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് യെമനിലെ പ്രസിദ്ധ സൂഫി ഗുരു ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ച കഴിഞ്ഞ ദിവസം രാത്രി വൈകുവോളം തുടര്‍ന്നു. ഇന്നത്തെ ചര്‍ച്ച കാലത്ത് തന്നെ ആരംഭിക്കുമെന്നാണ് വിവരം.

Nimisha Priya: നിമിഷപ്രിയയുടെ മോചനം; സന്തോഷകരമായ തീരുമാനം പ്രതീക്ഷിക്കാമെന്ന് പ്രതിനിധി സംഘം

നിമിഷപ്രിയ

Published: 

15 Jul 2025 | 06:27 AM

സന: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചര്‍ച്ച ഇന്നും തുടരും. ഗോത്ര നേതാക്കള്‍, തലാലിന്റെ കുടുംബാംഗങ്ങള്‍ എന്നിവരുമായി ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി സംഘം ചര്‍ച്ച നടത്തും. സംഘം ഇപ്പോഴും ഉത്തര യെമനിലെ ദമാറില്‍ തന്നെ തുടരുകയാണ്.

കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് യെമനിലെ പ്രസിദ്ധ സൂഫി ഗുരു ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ച കഴിഞ്ഞ ദിവസം രാത്രി വൈകുവോളം തുടര്‍ന്നു. ഇന്നത്തെ ചര്‍ച്ച കാലത്ത് തന്നെ ആരംഭിക്കുമെന്നാണ് വിവരം.

ചര്‍ച്ചകളെല്ലാം ആശാവഹമാണെന്നും ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ സന്തോഷകരമായ അന്തിമ തീരുമാനം പ്രതീക്ഷിക്കാമെന്നും പ്രതിനിധി സംഘം കാന്തപുരം മുസ്ലിയാരെ അറിയിച്ചു. നിലവില്‍ തലാലിന്റെ കുടുംബാംഗങ്ങളെ ഏകാഭിപ്രായത്തിലേക്ക് എത്തിക്കാനും അതുവരെ ശിക്ഷ നീട്ടിവെപ്പിക്കാനുമുള്ള ശ്രമാണ് നടക്കുന്നത്.

ഗോത്ര നേതാക്കളുമായി നടത്തുന്ന ചര്‍ച്ച വിജയം കാണുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍. ഉത്തര യെമനിലെ ഗോത്ര വിഭാഗത്തിനിടയില്‍ വൈകാരികമായി സമ്മര്‍ദമുണ്ടാക്കിയ വിഷയമായതിനാല്‍ തന്നെ ഇത്രയും നാള്‍ തലാലിന്റെ കുടുംബവുമായി സംസാരിക്കാന്‍ പോലും സാധിച്ചിരുന്നില്ല.

Also Read: Nipah Virus Kerala: നിപ ഭീതിയിൽ കേരളം; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 609 പേര്‍, പാലക്കാട് 17 വാർഡുകളിൽ കണ്ടെയ്ന്‍മെന്റ് സോണ്‍

കാന്തപുരത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് കുടുംബവുമായി ചര്‍ച്ചകള്‍ക്ക് സാധിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു തങ്ങള്‍ ഈ വിഷയത്തില്‍ ആദ്യമായി ഇടപെട്ടത്. നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ പതിനാറിനാണ് നിശ്ചയിച്ചിരിക്കുന്നതെന്നാണ് വിവരം.

Related Stories
Weather Update Kerala: മലയോരം തണുത്തു വിറയ്ക്കുന്നു, കളമൊഴിഞ്ഞിട്ടില്ല മഴ, മുന്നറിയിപ്പുകൾ ഇങ്ങനെ
Rahul Easwar: രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിൽ അതിജീവിതമാർ അല്ല പരാതിക്കാർ എന്ന് പറയണം; രാഹുൽ ഈശ്വർ
ഈഴവ വോട്ടുകളില്‍ കണ്ണുവച്ച് ബിജെപി; പത്മഭൂഷണ് പിന്നില്‍ ‘യുപി മോഡല്‍’ തന്ത്രം?
Malappuram Highway Toll: തുടങ്ങി മലപ്പുറത്തും ടോൾ പിരിവ്, ഫാസ്റ്റ്‌ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് നിരക്കിന്റെ 125 മടങ്ങ് നൽകണം
RRTS Project: ആർആർടിഎസ് മണ്ടൻ പദ്ധതി, കേരളത്തിൽ പ്രായോഗികമല്ല; ഇലക്ഷൻ മുന്നിൽ കണ്ടുള്ള നീക്കമെന്ന് ഇ ശ്രീധരൻ
Actress Assault Case: ‘മൊബൈല്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല, ശിക്ഷ റദ്ദാക്കണം’; നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയില്‍ അപ്പീലുമായി പൾ‌സർ‌ സുനി
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ