Nipah Outbreak Kerala: നിപയെപ്പറ്റി തോന്നിയത് പറഞ്ഞു നടക്കരുതേ… വ്യാജപ്രചരണത്തിന് കേസെടുക്കും

Cases will be filed for false propaganda: കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിയുന്ന പാലക്കാട് സ്വദേശിനിയായ യുവതിയുടെ നില അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ യുവതിയുമായി സമ്പർക്കത്തിൽ വന്ന 173 പേരുടെ പട്ടിക തയ്യാറാക്കി.

Nipah Outbreak Kerala:  നിപയെപ്പറ്റി തോന്നിയത് പറഞ്ഞു നടക്കരുതേ... വ്യാജപ്രചരണത്തിന് കേസെടുക്കും

നിപ്പ വൈറസ്

Published: 

07 Jul 2025 15:08 PM

കോഴിക്കോട് : നിപ വിഷയത്തിൽ സംസ്ഥാനത്ത് ജാഗ്രത തുടരുന്ന സാഹചര്യത്തിൽ കൂടുതൽ നിർദ്ദേശങ്ങളുമായി അധികൃതർ. വൈറസിനെ പറ്റി വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കാൻ ശ്രമിച്ചാൽ പ്രചാരണം നടത്തുന്നവർക്കെതിരെ കേസെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

നിലവിൽ സംസ്ഥാനത്തെ നിപ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മെഡിക്കൽ കോളേജുകളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു.
നിലവിൽ പാലക്കാട് മെഡിക്കൽ കോളേജിൽ ഏഴുപേരും മലപ്പുറത്ത് അഞ്ചുപേരും നിരീക്ഷണത്തിലാണ്.

പനിയുള്ള കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും സാമ്പിളുകൾ പരിശോധനയ്ക്ക് അയയ്ക്കും. നിപാ സ്ഥിരീകരിച്ച യുവതിയുടെ മൊബൈൽ ടവർ ലൊക്കേഷനും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുന്നുണ്ട്. ഇവർ പോയ മണ്ണാർക്കാട് ക്ലിനിക്കിൽ എത്തിയ ഒരു അന്യസംസ്ഥാനക്കാരനെ കൂടി കണ്ടെത്താൻ ഉണ്ടെന്ന് വീണാ ജോർജ് അറിയിച്ചു.

 

Also Read: Dubai Airport: ദുബായ് വിമാനത്താവളത്തിൽ ഇനി തിരക്കുപിടിച്ച സമയം; അടുത്ത രണ്ടാഴ്ച ട്രാവൽ പ്ലാനുകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ

 

സമ്പർക്ക പട്ടികയും പരിശോധനയും

 

കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിയുന്ന പാലക്കാട് സ്വദേശിനിയായ യുവതിയുടെ നില അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ യുവതിയുമായി സമ്പർക്കത്തിൽ വന്ന 173 പേരുടെ പട്ടിക തയ്യാറാക്കി. രണ്ട് ഡോസ് മോണോക്ലോണൽ ആന്റി ബോഡി മരുന്ന് യുവതിക്ക് നൽകിയതായി ആരോഗ്യ മന്ത്രി പറഞ്ഞു. യുവതിയുടെ സമ്പർക്ക പട്ടികയിൽ 100 പേർ പ്രാഥമിക പട്ടികയിലും 52 പേർ ഹൈറിസ്ക് വിഭാഗത്തിലും ആണ് ഉള്ളത്.

ഹൈ റിസ്ക് വിഭാഗത്തിൽ യുവതിയുടെ അടുത്ത ബന്ധുക്കളും ആദ്യഘട്ടത്തിൽ ചികിത്സ നൽകിയ ആരോഗ്യ പ്രവർത്തകരും ആണ് ഉൾപ്പെടുന്നത്. ഈ വിഭാഗത്തിലുള്ള അഞ്ചുപേരുടെ സാമ്പിൾ പരിശോധന ഫലം നെഗറ്റീവ് ആണ് ഇതിൽ നാലുപേരുടെ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് എന്നാണ് അവരുടെ ഫലം ലഭിക്കുക. യുവതിയുടെ മകൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസോലേഷനിൽ കഴിയുകയാണ്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്