AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Omanappuzha Murder: മകള്‍ രാത്രിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോയി, തിരികെ വന്നപ്പോള്‍ കൊലപ്പെടുത്താന്‍ കൂട്ടുനിന്നത് അമ്മ

Omanappuzha Murder Updates: ഫ്രാന്‍സിസ് മകളുടെ കഴുത്ത് ഞെരിച്ചപ്പോള്‍ അമ്മ ജെസിമോള്‍ എയ്ഞ്ചലിന്റെ കൈകള്‍ പിടിച്ചുവെച്ചുവെന്ന് പോലീസ് കണ്ടെത്തി. ഇതേതുടര്‍ന്ന് അച്ഛന് പിന്നാലെ അമ്മയെയും കേസില്‍ പ്രതി ചേര്‍ത്തു. അമ്മാവന്‍ അലോഷ്യസിനെ കുറ്റം മറച്ചുവെക്കാന്‍ ശ്രമിച്ചതിന് പ്രതി ചേര്‍ത്തിട്ടുണ്ട്.

Omanappuzha Murder: മകള്‍ രാത്രിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോയി, തിരികെ വന്നപ്പോള്‍ കൊലപ്പെടുത്താന്‍ കൂട്ടുനിന്നത് അമ്മ
എയ്ഞ്ചല്‍ ജാസ്മിന്‍ Image Credit source: Social Media
Shiji M K
Shiji M K | Published: 03 Jul 2025 | 02:42 PM

ആലപ്പുഴ: ഓമനപ്പുഴയില്‍ മകളെ കൊലപ്പെടുത്തിയ ഫ്രാന്‍സിസിന്റെ മൊഴി പുറത്ത്. ജോലി കഴിഞ്ഞെത്തിയ ശേഷം മകള്‍ സ്ഥിരമായി പുറത്തുപോകുന്നതാണ് കൊലപാതക കാരണമെന്ന് ഫ്രാന്‍സിസ് പോലീസിനോട് പറഞ്ഞു. സംഭവം നടന്ന ദിവസം രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം എയ്ഞ്ചല്‍ ജാസ്മിന്‍ പുറത്തുപോയതുമായി ബന്ധപ്പെട്ട് വാക്കേറ്റമുണ്ടായി. ഇതിനൊടുവില്‍ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഫ്രാന്‍സിസ് മകളുടെ കഴുത്ത് ഞെരിച്ചപ്പോള്‍ അമ്മ ജെസിമോള്‍ എയ്ഞ്ചലിന്റെ കൈകള്‍ പിടിച്ചുവെച്ചുവെന്ന് പോലീസ് കണ്ടെത്തി. ഇതേതുടര്‍ന്ന് അച്ഛന് പിന്നാലെ അമ്മയെയും കേസില്‍ പ്രതി ചേര്‍ത്തു. അമ്മാവന്‍ അലോഷ്യസിനെ കുറ്റം മറച്ചുവെക്കാന്‍ ശ്രമിച്ചതിന് പ്രതി ചേര്‍ത്തിട്ടുണ്ട്.

ഫ്രാന്‍സിസിനെ വീട്ടിലെത്തിച്ചത് തെളിവെടുപ്പ് നടത്തി. ഭാവവ്യത്യാസങ്ങളൊന്നും തന്നെയില്ലാതെയാണ് ഫ്രാന്‍സിസ് തെളിവെടുപ്പിലുടനീളം പെരുമാറിയത്. എയ്ഞ്ചല്‍ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം പതിവായി രാത്രി പുറത്തുപോകാറുണ്ട്. ഏകദേശം ഒരു മണിക്കൂറോളം സമയത്തിന് ശേഷമാണ് തിരികെ എത്താറുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു.

ഇക്കാര്യവുമായി ബന്ധപ്പെട്ട് നാട്ടുകാരില്‍ ചിലര്‍ ഫ്രാന്‍സിസിനോട് സംസാരിച്ചിരുന്നതായും വിവരമുണ്ട്. പുറത്തുപോയി വന്നതിന് ശേഷം എയ്ഞ്ചലിനെ ഫ്രാന്‍സിസ് ശകാരിച്ചു. അത് വാക്കേറ്റത്തിലേക്കും കയ്യാങ്കളിയിലേക്കും എത്തിയതോടെ അച്ഛന്‍ മകളുടെ കഴുത്ത് ഞെരിച്ചു. ശേഷം തോര്‍ത്തിട്ട് മുറുക്കുകയായിരുന്നു.

Also Read: Father Kills Daughter: ഭര്‍തൃവീട്ടില്‍ നിന്ന് പിണങ്ങി വീട്ടിലെത്തി; ആലപ്പുഴയില്‍ പിതാവ് മകളെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തി

എയ്ഞ്ചലിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോര്‍ത്ത് വീടിനോട് ചേര്‍ന്നുള്ള ഷെഡിന് മുകളില്‍ നിന്ന് വലിച്ചെറിഞ്ഞ നിലയില്‍ പോലീസ് കണ്ടെടുത്തു. എയ്ഞ്ചല്‍ മരിച്ചുവെന്ന് ഉറപ്പിച്ച കുടുംബം രാവിലെ വരെ വീടിനുള്ളില്‍ ഇരുന്നു. പുലര്‍ച്ചെ മകളെ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് അയല്‍വാസികളോട് പറയുകയായിരുന്നു.