Onam Bumper 2025: 25 കോടി ഓണം ബമ്പര്‍ അടിച്ചാല്‍ നിങ്ങള്‍ക്കെത്ര ലഭിക്കും? കമ്മീഷന്‍ എത്ര?
Onam Bumper 25 Crore Tax And Agent Commission: ലോട്ടറി സമ്മാനങ്ങള്‍ക്കും നികുതി ബാധകമാണ്. മാത്രമല്ല നല്ലൊരു സംഖ്യ ഈ തുകയില്‍ നിന്നും ലോട്ടറി ഏജന്റിനുള്ള കമ്മീഷനായും പോകുന്നു. അക്കാര്യം വിശദമായി പരിശോധിക്കാം.

ഓണം ബമ്പര്‍
ഓണം ബമ്പര്‍ 2025 വിപണിയിലെത്തി കഴിഞ്ഞു. ഭാഗ്യം പരീക്ഷിക്കാന്‍ മലയാളികള്‍ മാത്രമല്ല അന്യസംസ്ഥാനക്കാര്‍ പോലും രംഗത്തുണ്ട്. ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം ഇത്തവണയും 25 കോടി തന്നെ. എന്നാല്‍ ഈ 25 കോടി രൂപ സമ്മാനം ലഭിച്ചാല്‍ ഇത് മുഴുവനായും കയ്യിലേക്ക് ലഭിക്കുമോ എന്ന സംശയം പലര്‍ക്കും ഉണ്ടാകാറുണ്ട്.
ലോട്ടറി സമ്മാനങ്ങള്‍ക്കും നികുതി ബാധകമാണ്. മാത്രമല്ല നല്ലൊരു സംഖ്യ ഈ തുകയില്‍ നിന്നും ലോട്ടറി ഏജന്റിനുള്ള കമ്മീഷനായും പോകുന്നു. അക്കാര്യം വിശദമായി പരിശോധിക്കാം.
നികുതിയും കമ്മീഷനും
- ആകെ തുകയുടെ 10 ശതമാനമാണ് ഏജന്റ് കമ്മീഷന്‍
- കമ്മീഷന്‍ കഴിഞ്ഞതിന് ശേഷം ബാക്കിയുടെ തുകയുടെ 30 ശതമാനം ടിഡിഎസ്
- ടിഡിഎസ് തുകയുടെ നാല് ശതമാനം ആരോഗ്യ ആന്റ് വിദ്യാഭ്യാസ സെസ്
- അഞ്ച് കോടി രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുകയുടെ സര്‍ചാര്‍ജ് 37 ശതമാനം
എത്ര കയ്യിലേക്ക്?
ഒന്നാം സമ്മാനമായ 25 കോടിയുടെ പത്ത് ശതമാനം ഏജന്റ് കമ്മീഷന്‍ ഈടാക്കും. അതായത് 2.5 കോടി രൂപ. ഏജന്റ് കമ്മീഷന്‍ പോയതിന് ശേഷം ബാക്കിയുള്ള 22 കോടി അന്‍പത് ലക്ഷത്തില്‍ നിന്നും 30 ശതമാനം ടിഡിഎസ് ഈടാക്കും. അത് ആറ് കോടി 75 ലക്ഷം രൂപ. ബാക്കി തുക 15 കോടി 75 ലക്ഷം മാത്രം.
കഴിഞ്ഞില്ല, അഞ്ച് കോടിക്ക് മുകളില്‍ വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയില്‍ 37 ശതമാനത്തിന്റെ സര്‍ചാര്‍ജുണ്ട്. ടിഡിഎസ് തുകയായ 6,75,00,000 ന്റെ 37 ശതമാനം സര്‍ചാര്‍ജായി ഈടാക്കുന്നു. 2,49,75,000 രൂപയാണിത്. ടിഡിഎസ് 6,75,00,000+ സര്‍ചാര്‍ജ് 2,49,75,000= 9,24,75,000 രൂപ.
നാല് ശതമാനം ആരോഗ്യ വിദ്യഭ്യാസ സെസ്. അതിന് 36,99,000 രൂപ. ബാക്കിയുള്ള 15 കോടി 75 ലക്ഷത്തില്‍ നിന്ന് സര്‍ചാര്‍ജ്, സെസ് എന്നിവ കിഴിച്ചതിന് ശേഷം ആകെ 12,88,26,000 രൂപ വിജയിക്ക് ലഭിക്കും.