AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam Bumper 2025: കാത്തിരിപ്പ് അവസാനിച്ചു! ഓണം ബമ്പര്‍ 2025 നറുക്കെടുപ്പ് ഇന്ന്

Kerala Lottery Onam Bumper 2025 Result: ഓണം ബമ്പറിന്റെ 75 ലക്ഷം ടിക്കറ്റുകളാണ് ഈ വര്‍ഷം അച്ചടിച്ച് വിപണിയിലെത്തിച്ചത്. ഇതില്‍ പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്. ഇവിടെ 14,07,100 ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു.

Onam Bumper 2025: കാത്തിരിപ്പ് അവസാനിച്ചു! ഓണം ബമ്പര്‍ 2025 നറുക്കെടുപ്പ് ഇന്ന്
ഓണം ബമ്പര്‍Image Credit source: Social Media
shiji-mk
Shiji M K | Updated On: 04 Oct 2025 06:09 AM

തിരുവനന്തപുരം: ഇനി കാത്തിരിപ്പുകളില്ല, ഈ വര്‍ഷത്തെ ഓണം ബമ്പര്‍ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് നടക്കും. ഒക്ടോബര്‍ നാലിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്ത് ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ്. സെപ്റ്റംബര്‍ ഏഴിന് നടത്താനിരുന്ന നറുക്കെടുപ്പ് ടിക്കറ്റ് വില്‍പന പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. ഇത്തവണ ആര് ഭാഗ്യം നേടുമെന്നറിയാനുള്ള ആകാംക്ഷയിലാണ് അന്യ സംസ്ഥാനക്കാര്‍ ഉള്‍പ്പെടെ.

ഓണം ബമ്പറിന്റെ 75 ലക്ഷം ടിക്കറ്റുകളാണ് ഈ വര്‍ഷം അച്ചടിച്ച് വിപണിയിലെത്തിച്ചത്. ഇതില്‍ പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്. ഇവിടെ 14,07,100 ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. രണ്ടാം സ്ഥാനത്തുള്ളത് തൃശൂരാണ്, ഇവിടെ 9,37,400 ടിക്കറ്റുകളും വില്‍ക്കാന്‍ സാധിച്ചു. മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് വിറ്റുപോയത് 8,75,900 ടിക്കറ്റുകളാണ്.

ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിയ്ക്ക് ലഭിക്കുന്നത് 25 കോടി രൂപയാണ്. രണ്ടാം സമ്മാനമായി 1 കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. എല്ലാ സീരീസിലും രണ്ടാം സമ്മാനമുണ്ടായിരിക്കും. മൂന്നാം സമ്മാനം 50 ലക്ഷം രൂപ വീതം 20 പേര്‍ക്കാണ്. ഇവിടെയും എല്ലാ സീരീസിലും സമ്മാനം ലഭിക്കുന്നു.

Also Read: Thiruvonam Bumper 2025: തിരുവോണം ബമ്പര്‍ കിട്ടിയാല്‍ സമാധാനം പോകുമെന്ന് പേടിയുണ്ടോ? ഈ ടിപ്‌സ് പരീക്ഷിക്കാം

നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതം 10 സീരീസുകള്‍ക്കും അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം പത്ത് സീരീസുകള്‍ക്കും നല്‍കും. ഇതിന് പുറമെ 5,000 രൂപ മുതല്‍ 500 രൂപ വരെയുള്ള സമ്മാനങ്ങള്‍ വേറെയുമുണ്ട്. 500 രൂപയാണ് ടിക്കറ്റിന്റെ വില.

(Disclaimer: ഇത്‌ വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഭാഗ്യക്കുറി പോലെയുള്ളവയെ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)