Onam Bumper 2025: ഓണം ബമ്പര്‍ സമ്മാനത്തുക കുറയുമോ? ലോട്ടറി ജിഎസ്ടി ഭാഗ്യവാന്മാര്‍ക്കുള്ള പണി!

GST Impact on Kerala Lottery: 2017ലാണ് ജിഎസ്ടി ആരംഭിക്കുന്നത്. അന്ന് വെറും 12 ശതമാനമായിരുന്നു ലോട്ടറി ജിഎസ്ടി. പിന്നീട് 2020ല്‍ അത് 28 ശതമാനമാക്കി ഉയര്‍ത്തി. എന്നാല്‍ നിലവില്‍ ഉണ്ടായിരുന്നത് 350 ശതമാനം വര്‍ധനവാണ്.

Onam Bumper 2025: ഓണം ബമ്പര്‍ സമ്മാനത്തുക കുറയുമോ? ലോട്ടറി ജിഎസ്ടി ഭാഗ്യവാന്മാര്‍ക്കുള്ള പണി!

ഓണം ബമ്പര്‍

Published: 

22 Sep 2025 16:02 PM

രാജ്യത്ത് പുതിയ ജിഎസ്ടി നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. വിവിധ ഉത്പന്നങ്ങള്‍ക്ക് ജിഎസ്ടിയില്‍ ഇളവ് ലഭിച്ചെങ്കിലും കേരളത്തിന് തിരിച്ചടിയായത് ലോട്ടറി ജിഎസ്ടിയാണ്. സംസ്ഥാന ലോട്ടറിയുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 40 ശതമാനത്തിലേക്കാണ് ഉയര്‍ത്തിയത്. ജിഎസ്ടി തീര്‍ക്കുന്ന പ്രതിസന്ധി മറികടക്കാന്‍ സമ്മാനഘടനയില്‍ മാറ്റം വരുത്തുക എന്ന വഴിയാണ് ഭാഗ്യക്കുറി വകുപ്പ് തേടിയിരിക്കുന്നത്. സെപ്റ്റംബര്‍ 26 മുതല്‍ സംസ്ഥാനത്തെ ലോട്ടറി സമ്മാനത്തുക മാറും.

2017ലാണ് ജിഎസ്ടി ആരംഭിക്കുന്നത്. അന്ന് വെറും 12 ശതമാനമായിരുന്നു ലോട്ടറി ജിഎസ്ടി. പിന്നീട് 2020ല്‍ അത് 28 ശതമാനമാക്കി ഉയര്‍ത്തി. എന്നാല്‍ നിലവില്‍ ഉണ്ടായിരുന്നത് 350 ശതമാനം വര്‍ധനവാണ്. ജിഎസ്ടിയെ മറികടക്കാന്‍ ടിക്കറ്റ് വില വര്‍ധിപ്പിക്കുന്നത് വില്‍പനയെ ബാധിക്കുമെന്നതാണ് മറ്റൊരു വഴി തേടാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

തിരുവോണം ബമ്പറിനെ ബാധിക്കുമോ?

ഓണം ബമ്പറിന്റെ മുഖവില 391 രൂപയാണ്. ഇതിനോടൊപ്പം ജിഎസ്ടി കൂടി ഉള്‍പ്പെടുത്തിയാണ് 500 രൂപയ്ക്ക് ടിക്കറ്റ് വില്‍പന നടക്കുന്നത്. ജിഎസ്ടി വര്‍ധനവ് സെപ്റ്റംബര്‍ 22 തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതിനാല്‍ തലേദിവസമായ ഞായറാഴ്ചയും ബമ്പര്‍ വില്‍പന നടത്തിയിരുന്നു. വില്‍പന തിങ്കളാഴ്ചയും നടന്നാല്‍ ടിക്കറ്റിന്റെ മുഖവില 357 രൂപയാക്കേണ്ടി വരും. ഈ സാഹചര്യം ഒഴിവാക്കുന്നതിനായിരുന്നു ഞായറാഴ്ചയും ഭാഗ്യക്കുറി കാര്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിച്ചത്.

Also Read: Onam Bumper 2025: ഓണം ബമ്പറടിച്ചാല്‍ എന്ത് ചെയ്യണം? സമ്മാനത്തുക കൈപ്പറ്റേണ്ടത് എങ്ങനെ?

ആകെ 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. ശനിയാഴ്ച വരെ 73 ലക്ഷം ടിക്കറ്റുകള്‍ വിറ്റിരുന്നു. ബാക്കി രണ്ട് ലക്ഷം ടിക്കറ്റുകള്‍ ഞായറാഴ്ച വിറ്റ് തീരുമെന്നായിരുന്നു വകുപ്പിന്റെ പ്രതീക്ഷ. സെപ്റ്റംബര്‍ 27നാണ് ഭാഗ്യക്കുറി നറുക്കെടുപ്പ്. എന്നാല്‍ തിരുവോണം ബമ്പറിന്റെ സമ്മാനഘടനയില്‍ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല. 26ന് ഉണ്ടാകുന്ന പ്രഖ്യാപനം വളരെ നിര്‍ണായകമാണ്.

(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്‌ ഇത്‌. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും