Pooja Bumper 2025: സമയം പോകുന്നു, സമ്മാനങ്ങള്‍ ഒന്നുകൂടി ശരിക്ക് നോക്കിക്കോ; പൂജ ബമ്പര്‍ എടുക്കേണ്ടേ നമുക്ക്?

Pooja Bumper Prize Structure: ജിഎസ്ടി പരിഷ്‌കരണത്തിന് ശേഷം സമ്മാനങ്ങളില്‍ ചില വെട്ടിക്കുറയ്ക്കലുകള്‍ സര്‍ക്കാര്‍ വരുത്തിയെങ്കിലും സമ്മാനഘടനയില്‍ മാറ്റമില്ല. ഈ വര്‍ഷം ഭാഗ്യം തേടിയെത്തുന്നവരെ കാത്തിരിക്കുന്ന സമ്മാനങ്ങള്‍ പരിചയപ്പെടാം.

Pooja Bumper 2025: സമയം പോകുന്നു, സമ്മാനങ്ങള്‍ ഒന്നുകൂടി ശരിക്ക് നോക്കിക്കോ; പൂജ ബമ്പര്‍ എടുക്കേണ്ടേ നമുക്ക്?

പൂജ ബമ്പര്‍

Published: 

17 Nov 2025 08:48 AM

പൂജ ബമ്പര്‍ ലോട്ടറി ടിക്കറ്റെടുത്ത് ഫലം വരുന്നതിനായി കാത്തിരിക്കുകയാണോ നിങ്ങള്‍? എങ്കില്‍ ദാ ഈ ആഴ്ച കൊണ്ട് കാത്തിരിപ്പ് അവസാനിക്കുകയായി. നവംബര്‍ 22 ശനിയാഴ്ച ഈ വര്‍ഷത്തെ പൂജ ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ച് നടക്കും. ഒട്ടനവധി സമ്മാനങ്ങളാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്.

ഓണം ബമ്പര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തുക സമ്മാനമായി നല്‍കുന്ന ലോട്ടറികളില്‍ ഒന്നാണ് പൂജ ബമ്പര്‍. ജിഎസ്ടി പരിഷ്‌കരണത്തിന് ശേഷം സമ്മാനങ്ങളില്‍ ചില വെട്ടിക്കുറയ്ക്കലുകള്‍ സര്‍ക്കാര്‍ വരുത്തിയെങ്കിലും സമ്മാനഘടനയില്‍ മാറ്റമില്ല. ഈ വര്‍ഷം ഭാഗ്യം തേടിയെത്തുന്നവരെ കാത്തിരിക്കുന്ന സമ്മാനങ്ങള്‍ പരിചയപ്പെടാം.

പൂജ ബമ്പര്‍ സമ്മാനഘടന

  • ഒന്നാം സമ്മാനം 12 കോടി രൂപ
  • രണ്ടാം സമ്മാനം 1 കോടി രൂപ വീതം അഞ്ച് പരമ്പരകള്‍ക്ക്
  • മൂന്നാം സമ്മാനം ഓരോ പരമ്പരയ്ക്കും രണ്ട് വീതം പത്ത് പേര്‍ക്ക് 5 ലക്ഷം
  • നാലാം സമ്മാനം അഞ്ച് പരമ്പരകള്‍ക്ക് 3 ലക്ഷം വീതം
  • അഞ്ചാം സമ്മാനം അഞ്ച് പരമ്പരകള്‍ക്ക് 2 ലക്ഷം രൂപ വീതം
  • ആറാം സമ്മാനം 5,000 രൂപ
  • ഏഴാം സമ്മാനം 1,000 രൂപ
  • എട്ടാം സമ്മാനം 500 രൂപ
  • ഒന്‍പതാം സമ്മാനം 300 രൂപ

Also Read: Pooja Bumper 2025: വൃശ്ചികത്തില്‍ രാജയോഗം; പൂജ ബമ്പറടിക്കാന്‍ സാധ്യതയുള്ള നക്ഷത്രങ്ങളിതാ

ലോട്ടറി ടിക്കറ്റിന്റെ വില 300 രൂപയാണ്. 300 രൂപ മുടക്കി ലോട്ടറിയെടുത്താല്‍ ഒന്‍പതാം സമ്മാനമായി 300 രൂപയെങ്കിലും പ്രതീക്ഷിക്കാം. ഓണം ബമ്പര്‍ ടിക്കറ്റെടുത്ത് അടിച്ചില്ലെന്ന നിരാശ ഇനി വേണ്ട, വേഗം തന്നെ പൂജ എടുത്തോളൂ.

(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് ഇത്‌. ഭാഗ്യക്കുറി പോലെയുള്ളവയെ ടിവി 9 ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധി മാറ്റാന്‍ ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും