Peroorkada Fake Theft Case: വ്യാജ മോഷണ കേസ്; ബിന്ദുവിന്റെ പരാതിയില്‍ വീട്ടുടമയ്ക്കും പോലീസുകാര്‍ക്കുമെതിരെ കേസ്

Peroorkada Fake Theft Case Updates: ശാരീരികമായി തന്നെ പോലീസ് ഉപദ്രവിച്ചില്ല. എങ്കില്‍ പല തവണ അടിയ്ക്കാനായി കൈ ഉയര്‍ത്തിയിരുന്നു. പോലീസ് സ്‌റ്റേഷനില്‍ നിന്ന് തനിക്ക് മാനസികമായി ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിരുന്നുവെന്നും ബിന്ദു പറഞ്ഞു.

Peroorkada Fake Theft Case: വ്യാജ മോഷണ കേസ്; ബിന്ദുവിന്റെ പരാതിയില്‍ വീട്ടുടമയ്ക്കും പോലീസുകാര്‍ക്കുമെതിരെ കേസ്

ബിന്ദു

Published: 

06 Jul 2025 07:03 AM

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ വ്യാജ മോഷണക്കുറ്റം ആരോപിച്ച യുവതിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നടപടി. ദളിത് യുവതിയായ ബിന്ദു സമര്‍പ്പിച്ച പരാതിയില്‍ പോലീസ് കേസെടുത്തു. ഓമന ഡാനിയേല്‍, മകള്‍ നിഷ, ബിന്ദുവിനെ കസ്റ്റഡിയിലെടുത്ത എസ് ഐ പ്രസാദ്, എ എസ് ഐ പ്രസന്നന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

വ്യാജ പരാതി നല്‍കിയതിനും അറസ്റ്റ് ചെയ്തതിനും കേസെടുക്കാന്‍ എസ് സി, എസ് ടി കമ്മീഷന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പേരൂര്‍ക്കട പോലീസ് കേസെടുത്തത്. നേരത്തെ ബിന്ദു സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പേരൂര്‍ക്കട സ്റ്റേഷനിലെ എസ് എച്ച് ഒയെ സ്ഥലംമാറ്റിയിരുന്നു.

വ്യാജ പരാതി സ്വീകരിച്ച പോലീസ് തന്നെ അന്യായമായി കസ്റ്റഡിയിലെടുത്ത് മാനസികമായി പീഡിപ്പിച്ചുവെന്ന് ബിന്ദുവിന്റെ പരാതിയില്‍ പറയുന്നു. നിലവില്‍ ബിന്ദുവിനെ കസ്റ്റഡിയിലെടുത്ത എസ് ഐ പ്രസാദ്, എ എസ് ഐ പ്രസന്നന്‍ എന്നിവര്‍ സസ്‌പെന്‍ഷനില്‍ തുടരുകയാണ്.

തന്റെ സ്വര്‍ണ മാല മോഷ്ടിച്ചുവെന്ന് ആരോപിച്ച് വീട്ടുടമ നല്‍കിയ പരാതിയിലായിരുന്നു ബിന്ദുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. 20 മണിക്കൂര്‍ ഇവരെ പോലീസ് സ്‌റ്റേഷനില്‍ നിര്‍ത്തുകയും കുടിവെള്ളം പോലും നല്‍കിയില്ലെന്നും ബിന്ദു പറഞ്ഞിരുന്നു. മാത്രമല്ല കുറ്റം സമ്മതിച്ചില്ലെങ്കില്‍ കുടുംബത്തെ മുഴുവന്‍ അകത്താക്കും, രണ്ട് പെണ്‍മക്കളുടെ പേരിലും കേസ് എടുക്കുമെന്നും പോലീസ് ഭീഷണിപ്പെടുത്തിയിരുന്നു.

Also Read: Nipah Outbreak Kerala: നിപ സ്ഥിരീകരിച്ച പാലക്കാട് സ്വദേശിനിയുടെ ആരോ​ഗ്യനില ​ഗുരുതരം; കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

ശാരീരികമായി തന്നെ പോലീസ് ഉപദ്രവിച്ചില്ല. എങ്കില്‍ പല തവണ അടിയ്ക്കാനായി കൈ ഉയര്‍ത്തിയിരുന്നു. പോലീസ് സ്‌റ്റേഷനില്‍ നിന്ന് തനിക്ക് മാനസികമായി ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിരുന്നുവെന്നും ബിന്ദു പറഞ്ഞു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ