Private Bus Strike: സ്വകാര്യ ബസ് അനിശ്ചിതകാല പണിമുടക്ക് ചൊവ്വാഴ്ച മുതല്‍; 8,000 ബസുകള്‍ നിരത്തിലിറങ്ങില്ല

Private Bus Strike From July 22: സംസ്ഥാനത്തെ 8,000 ബസുകളാണ് പണിമുടക്കിന്റെ ഭാഗമാകുന്നത്. ചൊവ്വാഴ്ചയ്ക്ക് മുമ്പ് വീണ്ടും ചര്‍ച്ച നടത്താമെന്ന് ഗതാഗതമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ബസുടമകള്‍ക്ക് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.

Private Bus Strike: സ്വകാര്യ ബസ് അനിശ്ചിതകാല പണിമുടക്ക് ചൊവ്വാഴ്ച മുതല്‍; 8,000 ബസുകള്‍ നിരത്തിലിറങ്ങില്ല

സ്വകാര്യ ബസ്

Published: 

21 Jul 2025 | 07:16 AM

തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ബസുകള്‍ ജൂലൈ 22 ചൊവ്വാഴ്ച മുതല്‍ അനിശ്ചികാല പണിമുടക്കിലേക്ക്. നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. സ്വകാര്യ ബസുടമകളുമായി നടത്തിയ മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനമുണ്ടാകാത്തതിനെ തുടര്‍ന്നാണ് പണിമുടക്കിലേക്ക് കടന്നതെന്ന് സംയുക്ത സമര സമിതി വ്യക്തമാക്കി.

സംസ്ഥാനത്തെ 8,000 ബസുകളാണ് പണിമുടക്കിന്റെ ഭാഗമാകുന്നത്. ചൊവ്വാഴ്ചയ്ക്ക് മുമ്പ് വീണ്ടും ചര്‍ച്ച നടത്താമെന്ന് ഗതാഗതമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ബസുടമകള്‍ക്ക് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ഗതാഗത സെക്രട്ടറി വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും പറഞ്ഞിരുന്നു.

വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കുക, വ്യാജ കണ്‍സെഷന്‍ കാര്‍ഡുകള്‍ തടയുക, 140 കിലോമീറ്ററില്‍ അധികം സഞ്ചരിക്കുന്ന ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുക, അനാവശ്യമായി പിഴ ഈടാക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംഘടനകള്‍ ഈ മാസം എട്ടിന് സൂചനാ പണിമുടക്ക് നടത്തിയിരുന്നു.

Also Read: Aluva Women Death: ആലുവയിലെ ലോഡ്ജിൽ യുവതിയെ കഴുത്തിൽ ഷോൾ മുറുക്കി കൊലപ്പെടുത്തി; സുഹൃത്ത് കസ്റ്റഡിയിൽ

ബസ് തൊഴിലാളികള്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് പിന്‍വലിക്കുക, ബസുകളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടനകള്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഇതിലൊന്നിലും തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നത്.

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ