Rahul Easwar: അതിജീവിത എന്ന് പറയുന്ന പെൺകുട്ടിയുടെ ഭർത്താവാണ് അതിജീവിതൻ; രാഹുൽ ഈശ്വർ
Rahul Easwar: തന്നെ 16 ദിവസമാണ് ജയിലിൽ ഇട്ടത്.ഡ്രഗ്സും റേപ്പ് കേസും ഉണ്ടായിട്ടുപോലും വേടൻ ജയിലിൽ കിടന്നിട്ടില്ല...
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ പരാതി നൽകിയ യുവതി സമർപ്പിച്ച സൈബർ അക്രമണ കേസിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ. താൻ ജാമ്യവസ്ഥ ലംഘിച്ചു എന്ന് പരാതിയിൽ പറയുന്നത് തെറ്റാണെന്നും വീഡിയോ ചെയ്യുന്നതിലും മാധ്യമങ്ങളോട് സംസാരിക്കുന്നതിലും തനിക്ക് വിലക്കില്ല എന്നും രാഹുൽ ഈശ്വർ തിരുവനന്തപുരം വാർത്ത സമ്മേളനത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. തന്നെ 16 ദിവസമാണ് ജയിലിൽ ഇട്ടത്.
ഡ്രഗ്സും റേപ്പ് കേസും ഉണ്ടായിട്ടുപോലും വേടൻ ജയിലിൽ കിടന്നിട്ടില്ല. യഥാർത്ഥത്തിൽ അതിജീവിതൻ അതിജീവിത എന്ന് പറയപ്പെടുന്ന ആ പെൺകുട്ടിയുടെ ഭർത്താവ് ആണ് എന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. അവനെ സപ്പോർട്ട് ചെയ്തു കൊണ്ട് കൊടുത്ത വീഡിയോ ആണ് ആ പെൺകുട്ടിയെ വീണ്ടും പ്രകോപിപ്പിച്ചത്. അയാൾക്കെതിരെ പരാതി നൽകാൻ സാധിക്കാത്തതുകൊണ്ടാണ് തനിക്കെതിരെ പരാതി നൽകിയത് എന്നും രാഹുൽ പറഞ്ഞു.
അവൾ പരാതിക്കാരിയാണ് അതിജീവിത അല്ല താൻ ഫോട്ടോ ഷെയർ ചെയ്തിട്ടില്ല ഐഡന്റിറ്റി പുറത്ത് വിട്ടിട്ടില്ല. ഇവർ സ്ത്രീ സുരക്ഷ എന്ന ആശയത്തെ ദുരുപയോഗം ചെയ്യുകയാണെന്നും പരാതിക്കാരി പറയുന്ന പീഡനാരോപണം നിലനിൽക്കില്ല എന്ന് രാഹുലിന്റെ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കോടതി ഉത്തരവിന്റെ പതിനാലാമത്തെ പേജിൽ പറയുന്നുണ്ട്. പിന്നെ എങ്ങനെയാണ് അവർ അതിജീവിത ആകുന്നതെന്നും രാഹുൽ ഈശ്വർ ചോദിച്ചു.
മാധ്യമങ്ങൾ അവൾക്കൊപ്പമോ അവനൊപ്പമോ അല്ല നിൽക്കേണ്ടത്. സത്യത്തിനൊപ്പം ആണ് നിൽക്കേണ്ടത് ദിലീപിനെ കള്ളക്കേസിൽ ജയിലിൽ ഇടാൻ സാധിക്കുമെങ്കിൽ പിന്നെ ഇവിടെ ആരാണ് സേഫ് എന്നും രാഹുൽ ഈശ്വർ. തനിക്ക് ശക്തമായ എതിർപ്പുള്ള ഒരാളാണ് മുഖ്യമന്ത്രി പിണറായി വിജയൻ പക്ഷേ അദ്ദേഹത്തിന് എതിരെ താൻ കള്ളം പറയില്ല ആളുകളെ പെടുത്തുന്ന പരിപാടി നമ്മൾ നിർത്തണം ഇല്ലാത്ത പരാതിയുടെ പേരിലാണ് തന്നെ ഇപ്പോൾ ക്രൂശിക്കുന്നത് അങ്ങനെ ഒരു പരാതി ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറഞ്ഞത് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിൽ അപേക്ഷ കൊടുത്തിട്ടുണ്ട് എന്ന് രാഹുൽ വ്യക്തമാക്കി.