AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sabarimala Gold Scam: എസ്‌ഐടി അന്വേഷണത്തില്‍ ഹൈക്കോടതിക്ക് തൃപ്തി; അന്വേഷണത്തിന് ആറാഴ്ച കൂടി സമയം

High Court expresses satisfaction with SIT investigation into Sabarimala gold case: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ എസ്‌ഐടി അന്വേഷണത്തില്‍ തൃപ്തിയറിയിച്ച് ഹൈക്കോടതി. അന്വേഷണത്തിന് ആറാഴ്ച കൂടി സമയം അനുവദിച്ചു. ഈ മാസം 19ന് വിഷയം വീണ്ടും പരിഗണിക്കും

Sabarimala Gold Scam: എസ്‌ഐടി അന്വേഷണത്തില്‍ ഹൈക്കോടതിക്ക് തൃപ്തി; അന്വേഷണത്തിന് ആറാഴ്ച കൂടി സമയം
SabarimalaImage Credit source: PTI
Jayadevan AM
Jayadevan AM | Published: 05 Jan 2026 | 12:46 PM

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ എസ്‌ഐടി അന്വേഷണത്തില്‍ തൃപ്തിയറിയിച്ച് ഹൈക്കോടതി. എസ്‌ഐടിയുടെ ആവശ്യപ്രകാരം അന്വേഷണത്തിന് ആറാഴ്ച കൂടി സമയം അനുവദിച്ചു. ഈ മാസം 19ന് വിഷയം വീണ്ടും പരിഗണിക്കും. എസ്‌ഐടി 19ന് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് സൂചന. ആവശ്യമെങ്കില്‍ അന്വേഷണസംഘത്തില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്താന്‍ എസ്പിക്ക് ഹൈക്കോടതി അനുമതി നല്‍കി. നേരത്തെ ഡിസംബര്‍ മൂന്നിന് ഹൈക്കോടതി കേസ് പരിഗണിച്ചിരുന്നു. എ പത്മകുമാറിന്റെ അറസ്റ്റിന് ശേഷം അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതില്‍ ഹൈക്കോടതി വിമര്‍ശനമുന്നയിച്ചിരുന്നു.

അന്വേഷണസംഘം സ്വീകരിച്ച നടപടികള്‍, വിജയകുമാര്‍, പങ്കജ് പണ്ഡാരി, ഗോവര്‍ധന്‍ എന്നിവരുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍, ഡി മണി, മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ പ്രശാന്ത് എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ എന്നിവ എസ്‌ഐടി ഹൈക്കോടതിക്ക് കൈമാറി.

അന്വേഷണത്തലവന്‍ എസ്പി ശശിധരന്‍ മുദ്രവെച്ച കവറില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ജനുവരി 17 വരെയാണ് അന്വേഷണത്തിന് ആദ്യം സമയപരിധി അനുവദിച്ചിരുന്നത്. എന്നാല്‍ ഉദ്യോഗസ്ഥരുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും, അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്നും എസ്‌ഐടി കോടതിയില്‍ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് അന്വേഷണസംഘത്തില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി എസ്പിക്ക് അനുമതി നല്‍കിയത്.

Also Read: Sabarimala Gold Scam: ‘മകരവിളക്ക് ദിനത്തിൽ ശബരിമലയിൽ സംരക്ഷണ ദീപം തെളിയിക്കണം’; സ്വർണമോഷണത്തിൽ പ്രതിഷേധം ശക്തമാക്കാൻ ബിജെപി

ശങ്കരദാസിന് തിരിച്ചടി

അതേസമയം, അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ദേവസ്വം ബോര്‍ഡംഗം കെപി ശങ്കരദാസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. അതിരൂക്ഷമായ പ്രതികരണമാണ് സുപ്രീംകോടതി നടത്തിയത്. നിങ്ങള്‍ ദൈവത്തെ പോലും വെറുതെവിട്ടില്ലെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു.

പ്രായം, ശാരീരിക അവസ്ഥകള്‍ എന്നിവ പരിഗണിച്ച് നടപടികളില്‍ ഇളവ് അനുവദിക്കണമെന്നായിരുന്നു ശങ്കരദാസിന്റെ ആവശ്യം. ബോര്‍ഡംഗങ്ങള്‍ക്ക് ക്രിമിനല്‍ ബാധ്യതയുണ്ടെന്ന ഹൈക്കോടതി പരാമര്‍ശം നീക്കണമെന്നും ശങ്കരദാസ് ആവശ്യപ്പെട്ടിരുന്നു.