Sabarimala Ghee Scam: ശബരിമലയിൽ നെയ്യും കാണാനില്ല; 16 ലക്ഷം രൂപയുടെ 16,000 പാക്കറ്റ് നെയ്യ് എവിടെ?
Sabarimala Ghee Scam: മണ്ഡലകാലത്ത് വിൽപ്പനയ്ക്കായി നൽകിയ ആടിയ ശിഷ്ടം നെയ്യിലാണ് ക്രമക്കേട് ഉണ്ടായത്. വില്പനയ്ക്ക് വേണ്ടി എത്തിച്ച നെയ്യിന്റെ കണക്കിലും....
പത്തനംതിട്ട: ശബരിമലയിൽ ആടിയ ശിഷ്ടം നെയ്യ് വിതരണത്തിലും വമ്പൻ ക്രമക്കേട്. 16 ലക്ഷം രൂപയുടെ നെയ്യിന്റെ പാക്കറ്റ് കാണാനില്ലെന്ന് റിപ്പോർട്ട്. പതിനാറായിരം പാക്കറ്റ് ആണ് കൗണ്ടറിൽ നിന്നും നഷ്ടപ്പെട്ടത്. സംഭവത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചു. ഇത്തവണത്തെ മണ്ഡലകാലത്ത് വിൽപ്പനയ്ക്കായി നൽകിയ ആടിയ ശിഷ്ടം നെയ്യിലാണ് ക്രമക്കേട് ഉണ്ടായത്. വില്പനയ്ക്ക് വേണ്ടി എത്തിച്ച നെയ്യിന്റെ കണക്കിലും തിരികെ അടച്ച പണത്തിലും ഉണ്ടായ വ്യത്യാസം ആണ് വെട്ടിപ്പ് പുറത്ത് വരാൻ കാരണം. സംഭവത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു.
നെയ്യഭിഷേകത്തിന് അവസരം കിട്ടാത്ത തീർത്ഥാടകരാണ് ആടിയ ശിഷ്ടം നീ വാങ്ങിക്കുന്നത്. 100 മില്ലി ലിറ്ററിന്റെ കവറിൽ നിറച്ചാണ് ആടിയ ശിഷ്ടം നെയ്യ് വിൽപ്പന നടത്തുന്നത്. 100 രൂപയാണ് ഒരു പാക്കറ്റ് വില. ടെമ്പിൾ സ്പെഷ്യൽ ഓഫീസർ ഏറ്റുവാങ്ങിയാണ് വില്പനയ്ക്ക് വേണ്ടി കൗണ്ടറിലേക്ക് എത്തിക്കുന്നത്. ഏറ്റുവാങ്ങിയ പാക്കറ്റിന് അനുസരിച്ചുള്ള തുക ദേവസ്വം അക്കൗണ്ടിൽ അടക്കാത്തതിനെത്തുടർന്ന് ദേവസ്വം വിജിലൻസ് നടത്തിയ പരിശോധനയിലാണ് നെയ്യിൽ ഉണ്ടായ ഈ തട്ടിപ്പ് പുറത്ത് വന്നത്.
ഇതിനിടയിൽ ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട നിർണായക രേഖകൾ ഒളിച്ചുവെക്കാൻ ചില്ലറ ശ്രമിച്ചതായി ഹൈക്കോടതി. എന്നാൽ പ്രത്യേക അന്വേഷണസംഘം ഈ രേഖകളും കണ്ടെത്തി. എസ് ഐ ടി യുടെ അന്വേഷണത്തിൽ പൂർണ്ണ തൃപ്തിയും ഹൈക്കോടതി രേഖപ്പെടുത്തി. കൂടാതെ സത്യസന്ധരായ ഉദ്യോഗസ്ഥരെ വീണ്ടും ഉൾപ്പെടുത്തിക്കൊണ്ട് ആവശ്യമാണെങ്കിൽ എക്സൈടി സംഘത്തെ വിപുലീകരിക്കാം എന്നും കോടതി പറഞ്ഞു.