AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sabarimala wild elephant herd: ശബരിമലയിൽ ആശങ്ക സൃഷ്ടിച്ച് കാട്ടാനക്കൂട്ടം ഇറങ്ങി; തീർത്ഥാടകർക്ക് തൊട്ടരികേ, ജാഗ്രതനിർദ്ദേശം

Sabarimala wild elephant herd: ഒറ്റയാൻ ഉൾപ്പെടെ കൂടുതൽ ആനകള്‍ പാണ്ടിത്താവളത്തിന് പരിസരത്തുണ്ടെന്നും വനപാലകർ മുന്നറിയിപ്പ് നൽകുന്നു....

Sabarimala wild elephant herd: ശബരിമലയിൽ ആശങ്ക സൃഷ്ടിച്ച് കാട്ടാനക്കൂട്ടം ഇറങ്ങി; തീർത്ഥാടകർക്ക് തൊട്ടരികേ, ജാഗ്രതനിർദ്ദേശം
Sabarimala ElephantImage Credit source: Social Media Screen grab
Ashli C
Ashli C | Published: 06 Jan 2026 | 07:20 AM

ശബരിമലയിൽ ആശങ്ക സൃഷ്ടിച്ച് കാട്ടാനക്കൂട്ടം ഇറങ്ങി. ശബരിമലയിലെ പാണ്ടിത്താവളത്തിന് സമീപത്താണ് കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുന്നത്. അയ്യപ്പഭക്തർ വിശ്രമിക്കുന്നതിന്റെ മീറ്ററുകൾ മാത്രം അകലെയായാണ് പുലർച്ചയോടെ കുട്ടി ആന ഉൾപ്പെടെ കാട്ടാനക്കൂട്ടം എത്തിയത്. പണ്ടിത്താവളത്തെ ജലസംഭരണിക്ക് സമീപത്തായാണ് ആന ഇറങ്ങിയത്.

ഉരുൾക്കുഴി ഭാഗത്തേക്ക് കുടിവെള്ളം തേടിയിറങ്ങിയ ആനക്കൂട്ടം പോലീസിന്റെ താൽക്കാലിക ഷെഡ്ഡിന് വലം വച്ചു എന്നല്ലാതെ ഇത്തവണ തകർത്തില്ല എന്നുള്ളതാണ് മറ്റൊരു ആശ്വാസം. കാട്ടാനക്കൂട്ടം താഴേക്ക് ഇറങ്ങുകയാണെങ്കിൽ ആദ്യം എത്തുക നിരവധി പോലീസുകാരുള്ള പെട്രോളിങ് പോയിന്റിലാണ്.

അവിടെനിന്നും 100 മീറ്റർ അകലെ മാത്രമായാണ് ആയിരത്തിലേറെ സ്വാമിമാർ വിശ്രമിക്കുന്ന സ്ഥലം ഉള്ളത്. ആശങ്ക സൃഷ്ടിച്ച് മണിക്കൂറുകൾക്കൊടുവിൽ വനപാലകർ പടക്കം പൊട്ടിച്ച് ആനകളെ താൽക്കാലികമായി തുരത്തി. എന്നാൽ ഒറ്റയാൻ ഉൾപ്പെടെ കൂടുതൽ ആനകള്‍ പാണ്ടിത്താവളത്തിന് പരിസരത്തുണ്ടെന്നും വനപാലകർ മുന്നറിയിപ്പ് നൽകുന്നു. അതിനാൽ പുല്ലുമേട് വഴി കാനനപാതയിലൂടെ വരുന്ന സ്വാമിമാരും ഉരൽകുഴിയിലേക്ക് കുളിക്കാൻ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്.