Sabarimala Gold Theft Case: കുടുക്കിയതോ? പ്രതികരിച്ച് തന്ത്രി; പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കും

Sabarimala Gold Theft Case Updates: കഴിഞ്ഞ ദിവസം രാവിലെയാണ് കേസിൽ തന്ത്രിയെ കസ്റ്റഡിയിൽ എടുക്കുന്നത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തി. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.

Sabarimala Gold Theft Case: കുടുക്കിയതോ? പ്രതികരിച്ച് തന്ത്രി; പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കും

Sabarimala Case

Updated On: 

10 Jan 2026 | 07:30 AM

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ ജയിലിലേക്ക് മാറ്റി. ഇന്നലെ രാത്രിയോടെയാണ് കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്ത തന്ത്രിയെ ‌തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലെത്തിച്ചത്. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. കേസിൽ തന്ത്രി കൊല്ലം വിജിലന്‍സ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാവിലെയാണ് കേസിൽ തന്ത്രിയെ കസ്റ്റഡിയിൽ എടുക്കുന്നത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധന നടത്തിയ ശേഷം, രാത്രിയോടെയാണ് കൊട്ടാരക്കരയിലെ കൊല്ലം വിജിലന്‍സ് കോടതി ജഡ്ജ് ഡോ.സിഎസ് മോഹിതിന് മുമ്പാകെ തന്ത്രിയെ ഹാജരാക്കിയത്. തുടര്‍ന്ന് കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു.

ജലിലിൽ എത്തിച്ചപ്പോഴും തന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കുടുക്കിയതാണോ എന്ന ചോദ്യത്തിന് ഉറപ്പെന്നും താൻ നിരപരാധി ആണെന്നുമായിരുന്നു തന്ത്രിയുടെ പ്രതികരണം. സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവര് ഗൂഢാലോചനയിൽ പങ്കാളിയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. ജാമ്യം നൽകിയാൽ ആത്മീയ പരിവേഷവും സ്വാധീനവും ഉപയോഗിച്ച് തെളിവ് നശിപ്പിക്കാൻ ഇടയുണ്ടെന്നും അന്വേഷണസംഘം കോടതിയിൽ വാദിച്ചു.

ALSO READ: തന്ത്രിയെ പിന്തുണച്ച് ആർ ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ്; പിന്നാലെ നീക്കം ചെയ്ത് ‘മുഖം രക്ഷിക്കൽ’

കൂടാതെ, തന്ത്രി കണ്ഠര് രാജീവരും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാനുള്ള ശ്രമത്തിലാണ് എസ്ഐടി. സ്വർണ്ണക്കൊള്ളയിലൂടെ തന്ത്രിക്ക് സാമ്പത്തിക ലാഭം കിട്ടിയിട്ടുണ്ടോ എന്നതാണ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി തന്ത്രിയുടെയും പോറ്റിയുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വിശദമായി പരിശോധിക്കുന്നതാണ്. തന്ത്രിയുടെ ചെങ്ങന്നൂരിലെ വീടടക്കം പരിശോധിക്കുകയും കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഉടൻ കസ്റ്റഡി അപേക്ഷ നൽകുകയും ചെയ്യും.

Related Stories
Rahul Mamkootathil: ‘കുഞ്ഞുണ്ടായാല്‍ വീട്ടില്‍ വിവാഹത്തിന് സമ്മതിക്കും’; മുന്‍കൂര്‍ ജാമ്യത്തിന് അവസരം പോലും നല്‍കാതെ പൂട്ടി
KPM Regency: ഫ്രീ വൈഫൈ, ബാർ, എയർപോർട്ട് ട്രാൻസ്ഫർ; രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രിയപ്പെട്ട കെപിഎം റീജൻസി
Kerala-Chennai Train: ചെന്നൈ മലയാളികള്‍ക്ക് നിരാശ വേണ്ട, ഇഷ്ടം പോലെ ട്രെയിനുകളുണ്ട്; സമയം നോട്ട് ചെയ്‌തോളൂ
Rahul Mamkootathil: ‘ഒരു കുഞ്ഞ് വേണം എന്ന് നിർബന്ധിച്ചു, ഭ്രൂണത്തിന്‍റെ ഡിഎൻഎ പരിശോധനയ്ക്ക് രാഹുൽ സഹകരിച്ചില്ല’; യുവതിയുടെ മൊഴി പുറത്ത്
Kerala Rain Alert Today: ബംഗാള്‍ ഉള്‍ക്കടലിന് മുകളിൽ അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴ
Rahul Mamkootathil: രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ; നടപടി പുതിയൊരു കേസിൽ
ഭക്ഷണക്രമത്തിൽ ക്യാരറ്റ് ഉൾപ്പെടുത്തിയാൽ ഗുണങ്ങൾ നിരവധി
ആപ്പിൾ ക‍ഴിച്ചാൽ പല്ലിന് പണി കിട്ടും
ദുബായില്‍ എന്തുകൊണ്ട് സ്വര്‍ണത്തിന് വില കുറയുന്നു?
കയ്പ്പില്ലാതെ പാവയ്ക്ക കഴിക്കാം; ഈ ഐഡിയ നോക്കൂ
വാനരൻ്റെ കുസൃതി, മാനിൻ്റെ മുകളിൽ ഇരുന്ന് ഒരു യാത്ര
ജയിലിൽ പോയാലും മാപ്പ് പറയില്ലെന്ന് എ കെ ബാലൻ
തന്ത്രിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നു
ഭാഗ്യത്തിന് എല്ലാവരും രക്ഷപ്പെട്ടു; എത്ര വലിയ അപകടമാണ് ഒഴിവായത്? ബെംഗളൂരുവില്‍ സംഭവിച്ചത്‌