COVID School Holiday : ഏഴ് വിദ്യാർഥികൾക്ക് കോവിഡ്; ആലപ്പുഴയിൽ സ്കൂളിന് കളക്ടർ അവധി പ്രഖ്യാപിച്ചു
Alappuzha COVID School Holiday : അമ്പലപ്പുഴ പുന്നപ്ര ഗ്രാമപഞ്ചായത്തിലെ അംബേദ്കർ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

Representational Image
ആലപ്പുഴ : വിദ്യാർഥികൾക്ക് കോവിഡ് ബാധിച്ചതിന് തുടർന്ന് ആമ്പലപ്പുഴ പുന്നപ്രയിൽ സ്കൂളിന് അവധി പ്രഖ്യാപിച്ച് ആലപ്പുഴ ജില്ല കളക്ടർ. പുന്നപ്ര അംബേദ്കർ മോഡൽ റസിഡൻഷ്യൽ സ്കൂളിനാണ് കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്കൂളിലെ ഏഴ് വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. നാളെ ജൂൺ 13-ാം തീയതി മാത്രമാണ് ഇപ്പോൾ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മുൻകരുതലിൻ്റെ ഭാഗമായിട്ടാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കളക്ടർ വ്യക്തമാക്കി.
അതേസമയം രാജ്യത്തെ ആക്ടീവ് കോവിഡ് കേസുകളുടെ 7,000 പിന്നിട്ടു. ഏറ്റവും കൂടുതൽ രേഗികൾ കേരളത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ പുറത്ത് വിട്ട റിപ്പോർട്ട് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മൂന്ന് പേർ മരണപ്പെടുകയും ചെയ്തു. കേരളത്തിന് പുറമെ ഗുജറാത്തിലും പശ്ചിമ ബംഗാളിലുമാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.