Treatment Mistake: ഇടതുകണ്ണിനുള്ള ഇഞ്ചക്ഷന്‍ നല്‍കിയത് വലതുകണ്ണില്‍; ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

Doctor Suspended in Treatment Mistake: ചൊവ്വാഴ്ച രാവിലെ ഇഞ്ചക്ഷന്‍ എടുക്കുന്നതിന് മുമ്പ് ബീവിയുടെ ഇടതുകണ്ണ് ക്ലീന്‍ ചെയ്തു. എന്നാല്‍ ഇഞ്ചക്ഷന്‍ എടുത്തത് വലതുകണ്ണിലായിരുന്നു. രോഗിക്ക് കണ്ണ് മാറിയ കാര്യം മനസിലായില്ല. ഇവരെ തിരികെ റൂമില്‍ എത്തിച്ചപ്പോള്‍ മകനാണ് വിവരം ശ്രദ്ധിക്കുന്നത്.

Treatment Mistake: ഇടതുകണ്ണിനുള്ള ഇഞ്ചക്ഷന്‍ നല്‍കിയത് വലതുകണ്ണില്‍; ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

റീജനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജി

Published: 

05 Jun 2025 | 07:35 AM

തിരുവനന്തപുരം: കണ്ണാശുപത്രിയില്‍ ഇഞ്ചക്ഷന്‍ കണ്ണ് മാറി വെച്ചതായി വിവരം. തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയിലാണ് സംഭവം. ഇടതുകണ്ണിന് വെക്കേണ്ട ഇഞ്ചക്ഷന്‍ വലതുകണ്ണിന് നല്‍കിയതായാണ് വിവരം. ബീമാപള്ളി സ്വദേശിയായ അസൂറ ബീവിയ്ക്കാണ് കണ്ണ് മാറി ഇഞ്ചക്ഷന്‍ വെച്ചത്. സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു.

അസൂറ ബീവി ഇടതുകണ്ണിലെ കാഴ്ച മങ്ങല്‍ പരിഹരിക്കുന്നതിനായി ഒരു മാസത്തിലേറെയായി റീജനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയില്‍ ചികിത്സയിലായിരുന്നു. ഒരാഴ്ച മുമ്പാണ് ചികിത്സയുടെ ഭാഗമായുള്ള ഇഞ്ചന് എടുക്കുന്നതിനായി ജൂണ്‍ രണ്ടിന് ഇവരോട് അഡ്മിറ്റാകണമെന്ന് നിര്‍ദേശിച്ചത്.

എന്നാല്‍ ഇവര്‍ക്ക് എടുക്കേണ്ട മരുന്ന് വിപണിയില്‍ ഇല്ലാതിരുന്നതിനാല്‍ തന്നെ ഒരാള്‍ക്ക് 6,000 രൂപ അയച്ചുകൊടുത്താണ് മരുന്നെത്തിച്ചത്. ഈ മരുന്ന് തിങ്കളാഴ്ച വൈകീട്ടോടെ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെന്ന് ബീവിയുടെ മകന്‍ മാജിദ് മാധ്യമങ്ങളോട് പറഞ്ഞു. രക്തസമ്മര്‍ദം മൂലം കണ്ണിലെ ഞരമ്പുകളിലുണ്ടാകുന്ന നീര്‍ക്കെട്ട് മാറുന്നതിനുള്ളതായിരുന്നു ഇഞ്ചക്ഷന്‍.

ചൊവ്വാഴ്ച രാവിലെ ഇഞ്ചക്ഷന്‍ എടുക്കുന്നതിന് മുമ്പ് ബീവിയുടെ ഇടതുകണ്ണ് ക്ലീന്‍ ചെയ്തു. എന്നാല്‍ ഇഞ്ചക്ഷന്‍ എടുത്തത് വലതുകണ്ണിലായിരുന്നു. രോഗിക്ക് കണ്ണ് മാറിയ കാര്യം മനസിലായില്ല. ഇവരെ തിരികെ റൂമില്‍ എത്തിച്ചപ്പോള്‍ മകനാണ് വിവരം ശ്രദ്ധിക്കുന്നത്.

ഉടന്‍ തന്നെ വാര്‍ഡില്‍ ഉണ്ടായിരുന്ന ഡ്യൂട്ടി നഴ്‌സിനോട് കാര്യം പറഞ്ഞു. അവര്‍ കുത്തിവെപ്പെടുത്ത ഡോക്ടറെ കാണാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ചെങ്കണ്ണ് പോലെ ഇന്‍ഫെക്ഷന്‍ കണ്ടതിനാലാണ് വലതുകണ്ണിന് കുത്തിവെപ്പ് എടുത്തതെന്നാണ് ഡോക്ടര്‍ നല്‍കിയ വിശദീകരണം.

Also Read: High Court Judge Vehicle in Reel: റീലിൽ ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനം; യുവ അഭിഭാഷകനെതിരെ കാരണം കാണിക്കൽ നോട്ടീസ്

ഇതോടെ ചികിത്സാപ്പിഴവ് ചൂണ്ടിക്കാട്ടി കുടുംബം വഞ്ചിയൂര്‍ പോലീസിലും ആരോഗ്യമന്ത്രിക്കും ഡിഎംഒക്കും ഡിഎംഇക്കും പരാതി നല്‍കി. ഇതിന് പിന്നാലെയാണ് അന്വേഷണവിധേയമായി ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തത്.

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍