VS Achuthanandan Funeral : വിഎസിന് യാത്രമൊഴി നൽകാൻ ഒരുങ്ങി ആലപ്പുഴ; ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഇങ്ങനെ

Alappuzha Traffic Restriction VS Achuthanandan Funeral : തെക്ക് കായംകുളം മുതലും വടക്ക് എറണാകുളം മുതൽ മൂന്ന് ഭാഗങ്ങളിലായിട്ടാണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. നാളെ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് വി എസ് അച്യുതാനന്ദൻ്റെ മൃതശരീരം സംസ്കരിക്കുക

VS Achuthanandan Funeral : വിഎസിന് യാത്രമൊഴി നൽകാൻ ഒരുങ്ങി ആലപ്പുഴ; ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഇങ്ങനെ

Vs Achuthanandan Funeral

Published: 

22 Jul 2025 21:38 PM

ആലപ്പുഴ : അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ സംസ്കാരത്തോട് അനുബന്ധിച്ച് ആലപ്പുഴയിൽ നാളെ ജൂലൈ 23-ാം തീയതി ബുധനാഴ്ച ഗതാഗത നിയന്ത്രണമേർപ്പെടുത്തി. ആലപ്പുഴ നഗരത്തിലും നഗരത്തിനോട് ചേർന്നുള്ള മറ്റ് ഇടങ്ങളിലുമാണ് പോലീസ് ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ജൂലൈ 22 രാത്രി മുതൽ നാളെ 23-ാം തീയതി വൈകിട്ട് വരെ നിയന്ത്രണ നിലനിൽക്കും. അതേസമയം ദീർഘദൂര സർവീസുകൾ വഴി തിരിച്ച് വിടുമെന്നാണ് ആലപ്പുഴ ജില്ല കളക്ടർ അറിയിച്ചിരിക്കുന്നത്.

ആലപ്പുഴയിൽ പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഇങ്ങനെ

  1. വടക്ക് എറണാകുളം, തണ്ണൂർമുക്കം ഭാഗങ്ങളിൽ നിന്നും വരുന്നവർ വാഹനം പവർഹൗസ് ജങ്ഷൻ, കോൺവെൻ്റ് സ്ക്വയർ, കണ്ണൻ വർക്കി പാലം, കളക്ട്രേറ്റ് ജംങ്ഷൻ വഴി വന്ന് W/C വഴി ബീച്ച് റോഡിൽ എത്തി പോലീസ് പരേഡ് ഗ്രൗണ്ടിന് സമീപം ആളെ ഇറക്കി വാഹനം വിജയ പാർക്ക് വഴി വന്ന് കനാൽ സൈഡിൽ പാർക്ക് ചെയ്യുക
  2. കിഴക്ക് എം സി റോഡിൽ നിന്നും വരുന്നവർ വാഹനം ജിഎച്ച് ജങ്ഷനിൽ വഴി വന്ന് W/C വഴി ബീച്ച് റോഡിൽ വന്ന് പോലീസ് പരേഡ് ഗ്രൗണ്ടിന് സമീപം ആളെ ഇറക്കി വാഹനം വിജയ പാർക്ക് വഴി വന്ന് കനാൽ സൈഡിൽ പാർക്ക് ചെയ്യുക.
  3. വിഎസിൻ്റെ മൃതശരീരവുമായി വിലാപയാത്ര ആരംഭിച്ചതിന് ശേഷമെത്തുന്നവർ വാഹനം മാങ്കൊമ്പ് പൂപ്പള്ളിയിൽ നിന്നും ഇടത്തോട് കയറി അമ്പലപ്പുഴ വഴി ഹൈവേയിൽ കയറി പോകണം. വാഹനങ്ങൾ എസ് ഡി കോളജ് ഗ്രൗണ്ട്, ചിന്മയ വിദ്യാലയം എന്നിവടങ്ങളിൽ പാർക്ക് ചെയ്യുക.
  4. തെക്ക് കായംകുളം ഭാഗത്ത് നിന്നും വരുന്നവർ ജിഎച്ച് ജങ്ഷനിൽ വഴി വന്ന് W/C വഴി ബീച്ച് റോഡിൽ വന്ന് പോലീസ് പരേഡ് ഗ്രൗണ്ടിന് സമീപം ആളെ ഇറക്കി വാഹനം വിജയ പാർക്ക് വഴി വന്ന് കനാൽ സൈഡിൽ പാർക്ക് ചെയ്യുക. ചെറിയ വാഹനങ്ങൾ പാർക്ക് ബീച്ച് റോഡിൽ സൗകര്യമുണ്ട്.

അതേസമയം വിഎസിൻ്റെ വസതിയിൽ പൊതുദർശനത്തിനായി പഴയനക്കടവ് റോഡിൽ പൂർണമായും വാഹന ഗതാഗതം നിരോധിച്ചു. ഇന്ന് ജൂലൈ 22-ാം തീയതി രാത്രി 11 മണി മുതൽ നാളെ രാവിലെ 11 വരെയാണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്.

ALSO READ : V. S Achuthanandan valiya chudukadu : ആലപ്പുഴയിലെ വലിയ ചുടുകാടിന്റെ കഥ അറിയുമോ? പുന്നപ്ര – വയലാറിലെ രക്തസാക്ഷികൾക്കൊപ്പം ഇനി വി എസ്സും അന്തിയുറങ്ങും

ദീർഘദൂര സർവീസുകൾക്കും നിയന്ത്രണം

നാളെ കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾ ആലപ്പുഴ നഗരത്തിൽ പ്രവേശിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തിട്ടുണ്ട്. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് വരെയാണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നതെന്ന് ജില്ല കളക്ടർ അറിയിച്ചു. എറണാകുളം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ കൊമ്മാടി ബൈപ്പാസ് കയറി കളർകോട് വഴിയാണ് അമ്പലപ്പുഴ ഭാഗത്തേക്ക് പോകേണ്ടത്. അമ്പലപ്പുഴ ഭാഗത്തു നിന്ന് വരുന്ന ദീർഘദൂര സർവീസുകൾ കളർകോട് ബൈപ്പാസ് കയറി ചേർത്തല ഭാഗത്തേക്കും പോകേണ്ടതാണ്

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും